എന്താണ് പേശി ബലഹീനത(Muscle Weakness):
ഒരു വ്യക്തി തന്റെ മുഴുവൻ പ്രയത്നവും ഒരു സാധാരണ പേശി, സങ്കോചമോ ചലനമോ ഉണ്ടാക്കാത്തപ്പോൾ പേശി ബലഹീനത സംഭവിക്കുന്നു. ഒരു വ്യക്തി രോഗിയാണെങ്കിലും, അല്ലെങ്കിലും അവർക്കു വിശ്രമം ആവശ്യമാണെങ്കിലും, ഹ്രസ്വകാല പേശി ബലഹീനത ഒരു ഘട്ടത്തിൽ മിക്കവാറും എല്ലാവർക്കും സംഭവിക്കുന്നു. ഉദാഹരണത്തിന്, കഠിനമായ വ്യായാമം, നമ്മുടെ ശരീരത്തിലെ പേശികളെ ക്ഷീണിപ്പിക്കും, നല്ല വിശ്രമത്തോടെ ശരീരത്തിന്റെ പേശി ബലം വീണ്ടെടുക്കാൻ അതിനു മതിയായ സമയവും അവസരവും നൽകണം. സ്ഥിരമായ പേശി ബലഹീനതയോ, അല്ലെങ്കിൽ വ്യക്തമായ കാരണമോ ഒന്നുമില്ലാതെ പേശി ബലഹീനത ഉണ്ടാകുകയാണെങ്കിൽ, അത് എന്തെകിലും രോഗത്തിന്റെ ലക്ഷണവും ആവാം.
ഒരാളുടെ മസ്തിഷ്കം അതിന്റെ സുഷുമ്നാ നാഡിയിലൂടെയും, ഞരമ്പുകളിലൂടെയും ഒരു പേശിയിലേക്ക് ഒരു സിഗ്നൽ അയയ്ക്കുമ്പോൾ സാധാരണയായി സ്വമേധയാ പേശികളുടെ സങ്കോചങ്ങൾ ഉണ്ടാകുന്നു.
എന്നാൽ മസ്തിഷ്കം, നാഡീവ്യൂഹം, പേശികൾ അല്ലെങ്കിൽ അവ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയ്ക്ക് പരിക്കേൽക്കുകയോ രോഗം ബാധിക്കുകയോ ചെയ്താൽ, അവരുടെ പേശികൾ സാധാരണയായി ചുരുങ്ങുകയില്ല . ഇതെല്ലാം പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്നു.
പേശി ബലഹീനതയുടെ കാരണങ്ങൾ:
ചില സാഹചര്യങ്ങളിൽ ഇത് വേറെ ഒരു രോഗത്തിന്റെ ലക്ഷണങ്ങൾ ആവാം, ഇത് ചിലപ്പോൾ പേശികളുടെ ബലഹീനതയ്ക്ക് കാരണമാകും. ചില രോഗങ്ങൾ അത് ബാധിച്ചവർക്ക് പേശി ബലഹീനത കണ്ടു വരാറുണ്ട് , അത് ഏതൊക്കെയെന്ന് നോക്കാം:
രോഗങ്ങൾ:
1. ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം തുടങ്ങിയ തൈറോയ്ഡ് അവസ്ഥകൾ
2. ഹൈപ്പോകലീമിയ (പൊട്ടാസ്യം കുറവ്), ഹൈപ്പോമാഗ്നസീമിയ (മഗ്നീഷ്യം കുറവ്), ഹൈപ്പർകാൽസെമിയ (രക്തത്തിലെ കാൽസ്യം ഉയർന്നത്).
3. സ്ട്രോക്ക്
4. ഹെർണിയേറ്റഡ് ഡിസ്ക് (Herniated Disc)
5. ക്രോണിക് ഫാറ്റിഗ്യു സിൻഡ്രോം (Chronic Fatigue Syndrome)
6. ഹൈപ്പോട്ടോണിയ (Hypotonia)
7. പെരിഫറൽ ന്യൂറോപ്പതി (Peripheral Neuropathy), (ഒരു തരം നാഡി ക്ഷതം)
8. ന്യൂറൽജിയ (Neuralgia)
9. പോളിമയോസിറ്റിസ് (Polymyositis), (അല്ലെങ്കിൽ വിട്ടുമാറാത്ത പേശി വീക്കം)
10. പോളിയോ, രക്ത വാതം
11. ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ മൂലമുണ്ടാകുന്ന അപൂർവവും ഗുരുതരവുമായ രോഗമായ ബോട്ടുലിസം പേശികളുടെ ബലഹീനതയ്ക്കും കാരണമാകും.
ചില മരുന്നുകളുടെ ദീർഘകാല ഉപയോഗം പേശികളുടെ ബലഹീനതയ്ക്കും കാരണമാകും:
മരുന്നുകൾ
1. സ്റ്റാറ്റിനുകളും (Statin) മറ്റ് ലിപിഡ് കുറയ്ക്കുന്ന ഏജന്റുമാരും
2. അമിയോഡറോൺ (Amiodarone), പസെറോൺ (Pacerone), പ്രോകൈനാമൈഡ് (procainamide)
3. കോർട്ടികോസ്റ്റീറോയിഡുകൾ (Corticosteroids)
4. സന്ധിവാതം ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ, കോൾചിസിൻ (colchicine), കോൾക്രൈസ് (Colcrys) മിറ്റിഗരെ (Mitigare)
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾക്കായുള്ള പഞ്ചസാരയുടെ ബദൽ മാർഗങ്ങൾ!!
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments