1. Health & Herbs

ജസ്റ്റിൻ ബീബറിനെ ബാധിച്ച രോഗമെന്ത്? ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗം തടയാം

റാംസെ ഹണ്ട് സിൻഡ്രോം (Ramsay Hunt Syndrome) എന്നാണ് ജസ്റ്റിൻ ബീബറിനെ ബാധിച്ച രോഗത്തിന്റെ പേര്. മുഖത്തിന്റെ ഒരുഭാഗത്തെ മുഴുവൻ ചലനശേഷിയും നഷ്ടപ്പെടുന്ന അവസ്ഥയാണിത്.

Darsana J
ജസ്റ്റിൻ ബീബറിനെ ബാധിച്ച രോഗമെന്ത്? ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗം തടയാം
ജസ്റ്റിൻ ബീബറിനെ ബാധിച്ച രോഗമെന്ത്? ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗം തടയാം

പ്രശസ്ത അമേരിക്കൻ ഗായകൻ ജസ്റ്റിൻ ബീബർ മാരകമായ രോഗം മൂലം പല പരിപാടികളിൽ നിന്നും വിട്ടുനിന്നത് വലിയ വാർത്തയായിരുന്നു. ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം തന്റെ രോഗത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരുന്നു. എന്താണ് അദ്ദേഹത്തിന് സംഭവിച്ചത്? ആ രോഗത്തിന്റെ പേരെന്താണ്?

റാംസെ ഹണ്ട് സിൻഡ്രോം (Ramsay Hunt Syndrome) എന്നാണ് ജസ്റ്റിൻ ബീബറിനെ ബാധിച്ച രോഗത്തിന്റെ പേര്. അദ്ദേഹത്തിന്റെ മുഖത്തിന്റെ ഒരുഭാഗത്തെ മുഴുവൻ ചലനശേഷിയും നഷ്ടപ്പെട്ട അവസ്ഥയാണ്. കണ്ണ് അടയ്ക്കാനോ ചുണ്ടോ മൂക്കോ ചലിപ്പിക്കാനോ സാധിക്കുന്നില്ലെന്ന് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു. രോഗം ഭേദമാകുന്നതുവരെ പരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയാണെന്നും ജസ്റ്റിൻ ബീബർ പറഞ്ഞു.

രോഗവും അതിന്റെ കാരണവും (What is Ramsay Hunt Syndrome?)

വേരിസെല്ല സോസ്റ്റർ (Varicella Zoster) എന്ന വൈറസാണ് ഈ രോഗത്തിന് കാരണം. ഈ വൈറസ് ചലനങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യൂഹങ്ങളെ ബാധിക്കുന്നു. ഇതോടെ ആ ഭാഗം മരവിക്കുന്നു. ചിക്കൻപോക്സ്, മുഖത്തെ നാഡികളിൽ ഉണ്ടാകുന്ന പ്രത്യേക തരം ചൊറിച്ചിൽ എന്നിവ ഉണ്ടാകുന്നതും ഇതേ വൈറസ് മൂലമാണ്. വൈറസ് ബാധിച്ചു കഴിഞ്ഞാൽ ചിലരിൽ വായ്ക്ക് പുറത്ത് വേദനയും നീറ്റലും ഉണ്ടാകാൻ സാധ്യതയുണ്ട്. 1907-ൽ ജയിംസ് റാംസെ ഹണ്ട് (James Ramsay Hunt) എന്ന നാഡീരോഗ വിദഗ്ധനാണ് ആദ്യമായി ഈ രോഗത്തെ കുറിച്ചും ലക്ഷണത്തെ കുറിച്ചും വിശദീകരിച്ചത്. നാഡീഞരമ്പുകളുടെ സാന്ദ്രത അധികമുള്ള ഭാഗങ്ങളിൽ വേരിസെല്ല സോസ്റ്റർ കൂടുതൽ ശക്തമാകും.

ബന്ധപ്പെട്ട വാർത്തകൾ:World Day to Combat Desertification and Drought 2022: കൂട്ടായി പ്രവർത്തിക്കാം, വരൾച്ചയെ പ്രതിരോധിക്കാം

രോഗ ലക്ഷണങ്ങൾ (Symptoms)

  • ചെവിയിൽ അസഹ്യമായ വേദനയോ, ചുവന്ന കുമിളകൾ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നു. ഈ കുമിളകൾ ക്രമേണ മറ്റ് ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കും.
  • മുഖത്തെ പേശികളുടെ ചലനം നഷ്ടപ്പെടുന്നു. കണ്ണടയ്ക്കാനും സംസാരിക്കാനും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും. നെറ്റിയിലെ ചുളിവ് അപ്രത്യക്ഷമാകും.
  • നാവിലെ രുചി നഷ്ടപ്പെടുകയോ തളർച്ച അനുഭവപ്പെടുകയോ ചെയ്തേക്കാം. കേൾവിക്കുറവ്, ഛർദ്ദി, തലകറക്കം എന്നിവയ്ക്കും സാധ്യത. നാവിൽ തടിപ്പ് കാണപ്പെടാം.
  • ചില സമയങ്ങളിൽ ചെറിയ ശബ്ദം പോലും അരോചകമായി അനുഭവപ്പെടും

രോഗനിർണയം (How to diagnose?)

വൈറസ് തിരിച്ചറിയാനുള്ള രക്തപരിശോധന നടത്താം. പിസിആർ പരിശോധന നടത്താം. തലയുടെ എംആർഐയോ ഇലക്ട്രോമയോഗ്രാഫിയോ നടത്താം.

രോഗ ചികിത്സ (Treatment)

  • രോഗത്തിന്റെ ആദ്യഘട്ടം തന്നെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പകുതിയിലധികം രോഗികൾക്കും രോഗമുക്തി ലഭിക്കും.
  • സ്റ്റിറോയിഡുകളോ ആന്റി വൈറൽ മരുന്നുകളോ ആണ് പ്രധാനമായും കഴിക്കാൻ ലഭിക്കുക.
  • ചികിത്സ വൈകിയാൽ രോഗം മാറാനും കാലതാമസമെടുക്കും. പതിനഞ്ച് മുതൽ മൂന്ന് മാസം വരെ ചികിത്സ നീളാൻ സാധ്യതയുണ്ട്.
  • വേദന കൂടുതലാണെങ്കിൽ വേദന സംഹാരികൾ ഉപയോഗിക്കേണ്ടി വരും.
  • കണ്ണിൽ ഐ ല്യൂബ്രിക്കന്റുകളും പുരട്ടാം.

രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ, ഇതുവരെ ചിക്കൻപോക്സ് ബാധിക്കാത്തവർ, ചിക്കൻ പോക്സ് വാക്സിൻ എടുക്കാത്തവർ എന്നിവർ രോഗികളുമായി ഒരിക്കലും സമ്പർക്കം പുലർത്താൻ പാടില്ല.

English Summary: What is Ramsay Hunt Syndrome and its Symptoms

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds