<
  1. Health & Herbs

ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നതെന്തുകൊണ്ട് ? കാരണമറിയാം..

ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം സംഭവിക്കുന്നതിന് പിന്നിലെ കാരണമെന്ത് ?

Raveena M Prakash
What's the connection between Working out in gym and Heart attack
What's the connection between Working out in gym and Heart attack

ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം സംഭവിക്കുന്നതിന് പിന്നിലെ കാരണമെന്താണ്?

അടുത്തിടെയായി രാജ്യത്ത്, നിരവധി യുവാക്കൾ ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിന്റെ പിന്നിലെ കാരണമെന്താണ്? യുവാക്കളിൽ വ്യായാമം ചെയുമ്പോൾ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നത് എന്താണ്? ആരോഗ്യ വിദഗ്ധർ നിന്ന് അറിയാം..

2022-ൽ ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ശാരീരിക നിഷ്‌ക്രിയത്വം മുതൽ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ വരെ, ഈ അവസ്ഥയ്ക്ക് കാരണമായി പറയാൻ നിരവധി ഘടകങ്ങളുണ്ട്. ഇത് കൂടാതെ, വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതമോ ഹൃദയസ്തംഭനമോ സംഭവിക്കുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. 

വ്യായാമവും ഹൃദയാഘാതവും: ബന്ധമെന്താണ്?

പിരിമുറുക്കം, അനാരോഗ്യകരമായ ജീവിതശൈലി, പൊണ്ണത്തടി, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ സാധ്യതകൾ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ മൂലം, കഴിഞ്ഞ വർഷം ഹൃദയാഘാതവും ഹൃദയസ്തംഭനവും വർദ്ധിച്ചതിന്, ഒരു പ്രധാന കാരണമായെന്ന് ആരോഗ്യ വിദഗ്ദ്ധർ വിശദീകരിക്കുന്നു. പലപ്പോഴും ആളുകൾ അമിതമായ വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് പ്രശ്‌നം, അവരുടെ അടിസ്ഥാന രോഗങ്ങളുണ്ടാകാമെന്ന് മനസിലാക്കാതെ, ഇങ്ങനെ ജിമ്മിൽ വ്യായാമം ചെയുന്നത് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാവുന്നതിന് കാരണമാകും. ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നവർ രക്തസമദർമുണ്ടോ? പ്രമേഹമുണ്ടോ എന്നൊക്കെ ആദ്യം തന്നെ ഉറപ്പ് വരുത്തേണ്ടതാണ്. 

അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ആളുകൾക്ക് അവരുടെ രക്ത ധമനികളിൽ ഫലകമുണ്ടാവാൻ സാധ്യതയുണ്ട്, ഇത് പെട്ടെന്ന് കാര്യമായ തടസ്സങ്ങളൊന്നും ഉണ്ടാക്കുന്നില്ല, എന്നിരുന്നാലും ഇത് രക്തസമ്മർദ്ദം കൂടുമ്പോൾ പൊട്ടാനുള്ള സാധ്യതയുണ്ട്. പെട്ടെന്നുള്ള അമിതമായ വ്യായാമം ഫലകത്തിന്റെ വിള്ളലിലേക്ക് നയിക്കുന്നു, ഇത് ഹൃദയാഘാതത്തിന് കാരണമാകുന്നു. ഹൃദ്രോഗമുള്ളവർ വ്യായാമം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം, കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണം.

എത്രത്തോളം വ്യായാമം സുരക്ഷിതമാണ്?

പതിവ് വ്യായാമം നിങ്ങളുടെ ഹൃദയത്തിന് വളരെ ഗുണം ചെയ്യും. എന്നിരുന്നാലും, അമിതമായ വ്യായാമം ദോഷകരമാണ്. 30-45 മിനിറ്റ് ഇടത്തരം വ്യായാമം ചെയ്യുന്നത് ഹൃദയത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ഏതെങ്കിലും വ്യായാമം ചെയ്യുമ്പോൾ തലകറക്കമോ ഓക്കാനം ഉണ്ടാക്കുകയോ പൂർണ്ണ ശ്വാസതടസ്സം അനുഭവപ്പെടുകയോ ചെയ്താൽ, അപ്പോൾ തന്നെ വ്യായാമം ചെയ്യുന്നത് നിർത്തണം.

എന്തുകൊണ്ടാണ് യുവജനങ്ങളിൽ ഹൃദ്രോഗം കൂടുതലായി കാണപ്പെടുന്നത്?

പ്രായമായവരെ അപേക്ഷിച്ച്, ചെറുപ്പക്കാരിൽ സമ്മർദം കൂടുതലാണ്, വ്യായാമം ചെയ്യുന്നുണ്ടെങ്കിലും, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും, പുകവലി, അമിതമായ മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ തിരഞ്ഞെടുപ്പുകളും ഹൃദയത്തിന് വളരെ അപകടകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്ന പ്രഭാത ശീലങ്ങൾ... 

Pic Courtesy: Pexels.com

English Summary: What's the connection between Working out in gym and Heart attack

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds