ക്യാന്സറിനെ ചെറുക്കാൻ കഴിവുള്ളത് എന്നാണു ഗോതമ്പു പുൽജ്യൂസ്നെക്കുറിച്ചു പറയപെടുന്നത്. മൈക്രോ ഗ്രീൻ ആഹാര ശ്രേണിയിൽ പെടുന്നതുമൂലമാണ് ഇതിന് ഇത്രയും ഗുണം ഉണ്ടാകാൻ കാരണം.
ക്യാന്സറിനെ ചെറുക്കാൻ കഴിവുള്ളത് എന്നാണു ഗോതമ്പു പുൽജ്യൂസ്നെക്കുറിച്ചു പറയപെടുന്നത്. മൈക്രോ ഗ്രീൻ ആഹാര ശ്രേണിയിൽ പെടുന്നതുമൂലമാണ് ഇതിന് ഇത്രയും ഗുണം ഉണ്ടാകാൻ കാരണം. വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് വീറ്റ് ഗ്രാസ്. കൂടാതെ ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും ഇതിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനും ഒരുവിധത്തിലുള്ള എല്ലാ രോഗങ്ങളും തടയാനും വീറ്റ് ഗ്രാസ് വരെ നല്ലതാണ്. സ്വാന്തമായി ഒരുതരി മണ്ണോ സ്ഥാലമോ ഇല്ലാത്തവർക്കുപോലും കുറച്ചു ഗോതമ്പു മുളപ്പിക്കാൻ എളുപ്പമാണ്. ഏതു നാട്ടിലും ഏതു കാലാവസ്ഥയിലും വീട്ടിനുള്ളിലോ ബാൽക്കണിയിലോ വളർത്തി എടുക്കാവുന്ന ഒന്നാണ് ഇത് .
ഇതിനായി 12 മണിക്കൂർ കുതിർത്തുവച്ച ഗോതമ്പ് ഒരു ട്രെയിൽ നിരത്തിയ ചകിരിച്ചോറിലേക്ക് വിതറിക്കൊടുക്കുക ഇതിനുമുകളിൽ കുറച്ചുക്കൂടി ചകിരിച്ചോർ ഇട്ടു ദിവസവും നനച്ചു കൊടുക്കുക 7 ,8 ദിവസം കഴിയുമ്പോളേക്കും ഗോതമ്പു വളർന്ന് 6 ഇഞ്ച് ഉയരം വച്ചിരിയ്ക്കും ഇത് അരിഞ്ഞെടുത്തു ജ്യൂസ് ആക്കി കുടിക്കാം . ബാക്കിയുള്ള ഭാഗം രണ്ടു തവണകൂടി വളർന്നാൽ വിളവെടുക്കാം. ഗോതമ്പു പുല്ലു ജ്യൂസ് അൽപ്പം രുചിയാണുള്ളത് . ഇതിന്റെ അരുചി മാറ്റാൻ എതെകിലും പഴങ്ങളോ, ചെറുനാരങ്ങയോ, ചേർത്ത് ജ്യൂസ് ആക്കാം.
Share your comments