1. Health & Herbs

ഈ വേനൽ ചൂടിൽ പപ്പായയോ വാഴപഴമോ ഏതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുക?

വാഴപ്പഴം, പപ്പായ ഇവ രണ്ടും ഒരുപാടു ആരോഗ്യഗുണങ്ങൾ ഉള്ള പഴങ്ങളാണ്. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ വയറിനെ ബാധിക്കുന്ന അസുഖങ്ങൾക്ക് ഈ രണ്ടു പഴങ്ങളും നല്ലതാണ്. ചൂട് നിയന്ത്രിക്കുന്നതിനും പപ്പായയോ അല്ലെങ്കില്‍ പഴമോ കഴിക്കാവുന്നതാണ്. ഇവയിൽ ഏതാണ് കൂടുതൽ നല്ലത് എന്ന് പരിശോധിക്കാൻ ഈ രണ്ടു പഴങ്ങളുടേയും ആരോഗ്യഗുണങ്ങളും കുറിച്ച് നോക്കാം:

Meera Sandeep
Which fruit is better for health in this summer heat, papaya or banana?
Which fruit is better for health in this summer heat, papaya or banana?

വാഴപ്പഴം, പപ്പായ ഇവ രണ്ടും ഒരുപാടു ആരോഗ്യഗുണങ്ങൾ ഉള്ള പഴങ്ങളാണ്.  ഗ്യാസ്, അസിഡിറ്റി തുടങ്ങിയ വയറിനെ ബാധിക്കുന്ന അസുഖങ്ങൾക്ക് ഈ രണ്ടു പഴങ്ങളും നല്ലതാണ്.   ചൂട് നിയന്ത്രിക്കുന്നതിനും  പപ്പായയോ അല്ലെങ്കില്‍ പഴമോ കഴിക്കാവുന്നതാണ്.   ഇവയിൽ ഏതാണ് കൂടുതൽ നല്ലത് എന്ന് പരിശോധിക്കാൻ ഈ രണ്ടു പഴങ്ങളുടേയും ആരോഗ്യഗുണങ്ങളും കുറിച്ച് നോക്കാം: 

വാഴപ്പഴത്തിൽ, വിറ്റാമിന്‍ ബി 6, മഗ്‌നീഷ്യം, ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, അവശ്യ ധാതുക്കളും എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കുന്നു. മാത്രമല്ല നിങ്ങള്‍ പതിവായി വാഴപ്പഴം കഴിക്കുകയാണെങ്കില്‍ അത് ഹൃദയത്തിന് ആരോഗ്യം നല്‍കും. അതോടൊപ്പം വൃക്കകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മാനസികാരോഗ്യം പോലും മെച്ചപ്പെടും.

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് സമ്പന്നമാണ് പപ്പായ. ഇത് നല്ലതുപോലെ പഴുത്തതെങ്കില്‍ ആന്റിഓക്സിഡന്റുകളുടെ കലവറയാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ വീക്കം കുറയുന്നു. കൂടാതെ ഹൃദയവും ആമാശയവും ഉള്‍പ്പെടെ ശരീരത്തിന്റെ നിരവധി അവയവങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും പപ്പായ സഹായിക്കും.

പഴുത്ത പപ്പായയില്‍ പപ്പൈന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്, ഇത് വയറ്റിലെ പ്രശ്‌നങ്ങള്‍ തടയാന്‍ ഫലപ്രദമാണ്. ഇത് ഭക്ഷണം ദഹിപ്പിക്കുന്നതിന് വരെ സഹായിക്കുന്നു.  വാഴപ്പഴത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മലവിസര്‍ജ്ജനത്തിന് മികച്ചതാണ്. അതുകൊണ്ട് തന്നെ വയറിന്റെ ആരോഗ്യത്തിന് വേണ്ടി നിങ്ങള്‍ക്ക് പപ്പായയും വാഴപ്പഴവും സ്ഥിരമായി കഴിക്കാം.  

വാഴപ്പഴത്തിന് ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ വാഴപ്പഴം കഴിക്കുമ്പോള്‍ അത് രോഗം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അത് മാത്രമല്ല ഇത് കഫക്കെട്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ പപ്പായയില്‍ ഉള്ള പപ്പെയ്ന്‍ പലപ്പോഴും ഗര്‍ഭകാലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതും ശ്രദ്ധിക്കേണ്ടതാണ്.

English Summary: Which fruit is better for health in this summer heat, papaya or banana?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds