പഴങ്ങൾ എല്ലാവർക്കും വളരെ ഇഷ്ടമാണ് അല്ലെ? അതിൽ തന്നെ പേരയ്ക്ക വളരെ പ്രത്യേകത ഉള്ളതാണ്, അതിന് കാരണം ഒട്ടമിക്ക വീടുകളിലും ഇത് വല്യ പരിചരണം ഇല്ലാതെ വളരും അത് കൊണ്ട് തന്നെ അത് നാട്ടിൽ സുലഭമായി ലഭിക്കും. എന്നാൽ ഇത് മാത്രമലല് ഇത് ഗുണങ്ങളിലും കേമനാണ്. കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ പറ്റുന്ന ഒന്നാണ് പേരയ്ക്ക.
പേരയ്ക്ക മാത്രമല്ല പേരയുടെ ഇലകളും ആരോഗ്യത്തിന് നല്ലതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. വൈറ്റമിൻ എ, സി, ആൻ്റി ഓക്സിഡൻ്റ്, കരോട്ടിൻ എന്നിവയാലൊക്കെ സമ്പന്നമാണ് പേരയ്ക്ക. മാത്രമല്ല ഇതിൽ ഏകദേശം 80 ശതമാനത്തോളം തന്നെ ജലാംശം അടങ്ങിയിരിക്കുന്നു. ഓറഞ്ചിനേക്കാൾ കൂടുതൽ വൈറ്റമിൻ സി പേരക്കയിൽ അടങ്ങിയിരിക്കുന്നു. ഇത്രയേറെ ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ നിരവധി രോഗങ്ങളെ അകറ്റാൻ പേരയ്ക്ക വളരെ നല്ലതാണ്. മാത്രമല്ല ഇത് ദഹന വ്യവസ്ഥയ്ക്ക് വളരെ നല്ലതാണ്. ഇത് മല ബന്ധത്തിനെ അകറ്റുന്നു. രാവിലെ വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നത് ദഹനാവസ്ഥയ്ക്ക് ഏറെ ഗുണകരമാണ്. മാത്രമല്ല ഇത് ശരീരത്തിൻ്റെ ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നമുക്ക് രണ്ട് തരം പേരയ്ക്ക ഇന്ന് ലഭ്യമാണ്. വെള്ള നിറത്തിൽ ഉള്ള പേരയ്ക്കയും, ചെറിയ പിങ്ക് നിറത്തിലുള്ള പേരയ്ക്കയും. എന്നാൽ ഏത് നിറത്തിലുള്ള അതായത് ഏത് തരം പേരയ്ക്ക ആണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ഈ രണ്ട് പേരയ്ക്കയുടേയും രുചിയും ഘടനയും വ്യത്യസ്തമാണ്. വെള്ള നിറത്തിലുള്ള പേരയ്ക്കയിൽ കരോട്ടിനോയിഡിൻ്റെ അംശം കുറവാണെന്നാണ് പറയുന്നത്. എന്നാൽ ജലദോഷമോ അല്ലെങ്കിൽ ചുമയോ നിങ്ങൾക്ക് ഉണ്ടെങ്കിൽ പരമാവധി പിങ്ക് നിറത്തിലുള്ള പേരയ്ക്ക ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
ജലാംശം വളരെ കൂടുതലുള്ള പേരയ്ക്കയിൽ വെള്ളയെ അപേക്ഷിച്ച് പിങ്ക് നിറത്തിലുള്ല പേരയ്ക്കയിൽ ജലാംശം വളരെ കൂടുതലാണ്. മാത്രമല്ല ഇതിൽ അന്നജത്തിൻ്റേയും പഞ്ചസാരയുടേയും അംശം കുറവാണെന്ന് പറയുന്നു. വെള്ള പേരയ്ക്കയിൽ പഞ്ചസാര, വിത്തുകൾ, വിറ്റാമിൻ സി എന്നിവ കൂടുതലാണ്.
പേരയ്ക്കയുടെ മൊത്തത്തിലുള്ള ഗുണങ്ങൾ
പേരയ്ക്കയിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിൻ്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
വൈറ്റമിൻ എ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കാഴ്ച്ച ശക്തി മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. പ്രോയാധിക്യം മൂലമുള്ള കാഴ്ച്ച കുറവ് പരിഹരിക്കാനും ഇത് സഹായിക്കുന്നു.
ചർമ്മത്തിൻ്റെ സംരക്ഷണത്തിന് പേരയ്ക്ക വളരെ വലിയ പങ്ക് വഹിക്കുന്നു. പേരയ്ക്കയിൽ വിറ്റാമിനുകളും ആൻ്റി ഓക്സിഡൻ്റുകളും ഉള്ളത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നു.
പേരയില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹത്തിനെ പ്രതിരോധിക്കുന്നു.
പേരയില അരച്ച് എടുത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു, വരൾച്ച, എന്നിവ അകറ്റുന്നു. പേരയിലയുടെ ഇളം ഇലകളാണ് ഇതിന് വേണ്ടി എടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ:Guava Juice: രക്ത സമ്മർദ്ദം കുറയ്ക്കാൻ പേരയ്ക്കാ ജ്യൂസ് കുടിക്കാം
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments