ഇന്ന് ലോക പക്ഷാഘാത ദിനം, പെട്ടെന്നുണ്ടാകുന്ന പക്ഷാഘാതം തടുക്കാൻ ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പെട്ടെന്ന് വരുന്ന പക്ഷാഘാതം ഒരാളുടെ ജീവിതത്തെ അടിമുടി പ്രതിസന്ധിയിലാഴ്ത്തും. 50 നും 70 വിനും പ്രായ വിഭാഗക്കാർക്കിടയിലാണു പക്ഷാഘാതം കൂടുതലായി കാണുന്നത്. എന്നാൽ, ഇന്ത്യയിൽ സംഭവിക്കുന്നവരിൽ 15% പേർ 45 വയസ്സിനു താഴെയാണ് എന്ന് ഓർക്കണം. പക്ഷാഘാതത്തിനുള്ള ഏറ്റവും പ്രധാന കാരണങ്ങൾ ഹൃദയത്തിന്റെ അസുഖങ്ങളും ഉയർന്ന രക്ത സമ്മർദവുമാണ്. നല്ല ഹൃദയവും അനുയോജ്യമായ രക്ത സമ്മർദവുമാണെങ്കിൽ പക്ഷാഘാത സാധ്യത തീരെ കുറവാണ്.
പലപ്പോഴും പല അസുഖങ്ങളും നമ്മുക്ക് മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിയുന്നതാണ്, പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുകയാണ് ഈ പ്രതിസന്ധികൾ ഒഴിവാക്കാനുള്ള ഏക മാർഗം. പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുകയാണ് ഈ പ്രതിസന്ധികൾ ഒഴിവാക്കാനുള്ള ഏക മാർഗം. പക്ഷാഘാതത്തിന്റെ പ്രതിരോധം രണ്ടു തരത്തിലാണ്. അവ ഏതൊക്കെയെന്നു നോക്കാം.
1. പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകളെ മനസ്സിലാക്കുക, മാസത്തിലൊരിക്കൽ വിദഗ്ദ്ധ പരിശോധനകൾ നടത്തുക.
2. ഒരു തവണ പക്ഷാഘാതമുണ്ടായവരിൽ പിന്നീട് വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക, മരുന്ന് കഴിക്കുന്നവരാണെകിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ മരുന്നുകൾ നിർത്തരുത്.
ആരോഗ്യകരമായ ഭക്ഷണ രീതികൾ മാത്രമേ ജീവിതത്തിൽ ഉൾപെടുത്താവു. ഹൃദയ സംബന്ധമായ എന്തെങ്കിലും അസുഖങ്ങളുള്ളവർ, കൃത്രിമ വാൽവ് ഘടിപ്പിച്ചവർ, ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ ഉള്ളവർ, ശരീരത്തിൽ രക്തം കട്ടപിടിക്കാനുള്ള പ്രവണത ജന്മനാ തന്നെയുള്ളവർ തുടങ്ങിയവർക്കെല്ലാം പക്ഷാഘാതം വരാൻ ഉള്ള സാധ്യത കൂടുതലാണ്, അതിനാൽ ഇപ്പോഴും കൂടുതൽ ജാഗ്രത പുലർത്തണം. കോവിഡ് നമ്മുടെ പ്രതിരോധ സംവിധാനത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പക്ഷാഘാതത്തിനു കാരണമായേക്കാം. കോവിഡ് വന്നതു മൂലം പലതരത്തിലുള്ള ആന്റിബോഡികൾ നമ്മുടെ ശരീരത്തിലുണ്ടാവുകയും രക്തം കട്ടപിടിക്കാനുള്ള കൂട്ടുകയും ചെയ്യുന്നു. കോവിഡ് ബാധിച്ചവർക്കു പരിശോധനയിലൂടെ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ടോയെന്നു കണ്ടെത്തി ആവശ്യമെങ്കിൽ ഇതിനുള്ള ചികിത്സ തേടാവുന്നതാണ്.
പ്രധാന കാരണങ്ങൾ
1. പക്ഷാഘാതത്തിനുള്ള ഏറ്റവും പ്രധാന കാരണങ്ങൾ ഹൃദയത്തിന്റെ അസുഖങ്ങളും ഉയർന്ന രക്ത സമ്മർദവുമാണ്.
2. അമിതവണ്ണവും അനിയന്ത്രിതമായ പ്രമേഹവും കൊളസ്ട്രോളും വരാതെ സൂക്ഷിക്കണം.
എങ്ങനെ പ്രതിരോധിക്കാം
വ്യായാമം ചെയ്യുക.
ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുക.
ജങ്ക് ഫുഡും ഒഴിവാക്കുക.
ഓട്ടം, നടത്തം, അതിനൊപ്പം കുറച്ചു ഭാരമെടുത്തുള്ള വ്യായാമം എന്നിവയാണു നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: ടിന്നിടസ് (Tinnitus ) അല്ലെങ്കിൽ ചെവിയിലെ മുഴക്കം, കാരണങ്ങളറിയാം
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments