
ഫെര്‍ഗൂസണ്‍ ടിഇ 20 ട്രാക്ടറിന് വയസ് 74. AGCO യുടെ ലോകമറിയുന്ന ബ്രാന്‍ഡാണ് Massey Ferguson. 1946 ജൂലൈ 6 നായിരുന്നു ആദ്യ ഫെര്‍ഗൂസണ്‍ TE 20 (ട്രാക്ടര്‍ ഇംഗ്ലണ്ട് 20 ഹോഴ്‌സ് പവര്‍)പുറത്തിറങ്ങിയത്. Little Grey Fergie എന്ന് ഓമനപ്പേരുള്ള ഫെര്‍ഗൂസണ്‍ ഇംഗ്ലണ്ടിലെ കോവന്ററിയിലായിരുന്നു നിര്‍മ്മിച്ചത്. ഹാരി ഫെര്‍ഗൂസണിന്റെ ഈ കണ്ടുപിടുത്തം അനേകം എന്‍ജിനീയര്‍മാരുടെ പ്രയത്‌നത്തിലൂടെയാണ് യാഥാര്‍ത്ഥ്യമായത്.

ഹൈഡ്രാളിക്‌സ് ഉപയോഗിച്ചുള്ള 3 പോയിന്റ് ലിങ്കേജ് ഇംപ്ലിമെന്റ് അറ്റാച്ച്‌മെന്റ് സിസ്റ്റമാണ് ട്രാക്ടറിനെ ആഗോളതലത്തില്‍ അംഗീകരിക്കാന്‍ ഇടയാക്കിയത്. മുന്‍കാല ട്രാക്ടറുകളുടെ ബുദ്ധിമുട്ടേറിയ ട്രെയില്‍ഡ് മെത്തേഡ് ഓഫ് ഇംപ്ലിമെന്റ് ഓപ്പറേഷന്‍ ഒഴിവാക്കി ഇതില്‍ സിംഗിള്‍ വര്‍ക്കിംഗ് യൂണിറ്റാക്കിയതാണ് വിജയത്തിന് കാരണം

ഇരുപതാം നൂറ്റാണ്ടിലെ പ്രധാന എന്‍ജിനീയറിംഗ് ഡവലപ്പമെന്റ് എന്നാണ് ഫെര്‍ഗൂസണ്‍ സിസ്റ്റം അറിയപ്പെടുന്നത്. ഈ ട്രാക്ടറിന്റെ വരവോടെ കാര്‍ഷിക മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. എല്ലാത്തരം വിളകള്‍ക്കും അനുഗുണമായ ഒരു കര്‍ഷക സൗഹൃദ ട്രാക്ടര്‍ നല്‍കി കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഉത്പ്പാദിപ്പിക്കാന്‍ കര്‍ഷകരെ ശാക്തീകരിക്കണം എന്ന ഫെര്‍ഗൂസണ്‍ സ്വപ്‌നമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്. 20 ഹോഴ്‌സ് പവര്‍ മാത്രമുള്ള, ഈ ഭാരം കുറഞ്ഞ ട്രാക്ടര്‍ ഇതിനേക്കാള്‍ വലുപ്പമുള്ള മറ്റെല്ലാ ട്രാക്ടറുകളേക്കാളും ഉയര്‍ന്ന പെര്‍ഫോമന്‍സ് കുറഞ്ഞ ഇന്ധനച്ചിലവില്‍ കാഴ്ചവച്ചു. ശരിക്കും കൃഷിയുടെ യന്ത്രവത്ക്കരണം ലോകമാകെ പോപ്പുലറാകാന്‍ കാരണമായത് ഫെര്‍ഗൂസണിന്റെ വരവാണ്. 1946 ജൂലൈ 6നും 1956 ജൂലൈ 13 നുമിടയില്‍ 5 ലക്ഷം ട്രാക്ടറുകളാണ് കമ്പനി നിര്‍മ്മിച്ചത്. ഇവയില്‍ ഭൂരിഭാഗവും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നുമാത്രമല്ല ഉടമയുടെ പ്രസ്റ്റീജായും കരുതപ്പെടുന്നു. 1953 ജൂലൈയില്‍ അമേരിക്കയിലെ ടൊറണ്ടോയിലുള്ള മാസേ ഹാരിസുമായി ലയിച്ച് മാസെ ഹാരിസ് ഫെര്‍ഗൂസണായി. 1957 വരെ കമ്പനിയുടെ ചെയര്‍മാനായിരുന്ന ഹാരി ഫെര്‍ഗൂസണ്‍ കമ്പനി വിടുകയും ഹാരി ഫെര്‍ഗൂസണ്‍ റിസര്‍ച്ച് എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു. മോട്ടോര്‍ റെയ്‌സിംഗില്‍ തത്പ്പരനായ അദ്ദേഹം P 99 റേയ്‌സ് കാര്‍ നിര്‍മ്മിച്ചു. ഈ വാഹനം ആ വര്‍ഷം Oulton Park Gold Cup നേടി. തുടര്‍ന്ന് 4 വീല്‍ ഡ്രൈവ് സിസ്റ്റം വികസിപ്പിച്ചു. ലാന്റ് റോവര്‍ ഈ സംവിധാനം ഉപയോഗിച്ചു തുടങ്ങി.1960 ഒക്ടോബര്‍ 25 ന് അദ്ദേഹം നിര്യാതനായി.

കര്‍ഷകര്‍ക്ക് എന്നും കൂട്ടുപിടിക്കാവുന്ന ഉത്പ്പന്നങ്ങളാണ് മാസേ ഫെര്‍ഗൂസണ്‍ തയ്യാറാക്കുന്നത് എന്നതാണ് അവരുടെ മികവിന് കാരണം. വിളകള്‍ക്കു മാത്രമല്ല വളര്‍ത്തു മൃഗങ്ങള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ ഫെര്‍ഗൂസണ്‍ നല്‍കുന്നു. കമ്പോളമികവ് ഇന്നും നിലനിര്‍ത്താന്‍ കമ്പനിയെ സഹായിക്കുന്നതും കര്‍ഷകര്‍ നല്‍കുന്ന വിശ്വാസമാണ്. മാസേ ഫെര്‍ഗൂസണ്‍ വിവധങ്ങളായ ട്രാക്ടറുകളും കൊയ്ത്ത് ഉപകരണങ്ങളും വിപണിയില്‍ ഇറക്കിയിട്ടുണ്ട്. 140 രാജ്യങ്ങളിലാണ് വ്യാപാരം നടക്കുന്നത്.
Share your comments