നോർത്ത് സെൻട്രൽ റെയിൽവേയിൽ 1664 അപ്രന്റീസ് നിയമനം; ഓഗസ്റ്റ് 2 മുതൽ അപേക്ഷിക്കാം.
പ്രയാഗ്രാജ്, ആഗ്ര, ഝാൻസി, ഝാൻസി വർക്ക്ഷോപ്പ് എന്നീ സ്ഥലങ്ങളിലെ നോർത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ ഡിവിഷനുകൾ, വർക്ക് ഷോപ്പുകൾ എന്നീവിടങ്ങളിലായിരിക്കും നിയമനം.
ഉത്തർ പ്രദേശിലെ പ്രയാഗ്രാജ് ആസ്ഥാനമായിട്ടുള്ള നോർത്ത് സെൻട്രൽ റെയിൽവേയിൽ (എൻ.സി.ആർ) അപ്രന്റീസ് തസ്തികയിൽ നിയമമനം നടത്തുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റായ www.rrcpryj.org ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1664 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നോർത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ ഡിവിഷനുകൾ, വർക്ക്ഷോപ്പുകൾ എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. പ്രയാഗ്രാജ്, ആഗ്ര, ഝാൻസി, ഝാൻസി വർക്ക്ഷോപ്പ് എന്നിവിടങ്ങളിലായിരിക്കും നിയമനം.
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസും ഐ.ടി.ഐയുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
അവസാന തീയതി
ഓഗസ്റ്റ് 2 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും. സെപ്റ്റംബർ 1 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒഴിവുകളുടെ വിശദാംശങ്ങൾ
പ്രയാഗ്രാജ് മെക്കാനിക്കൽ വിഭാഗം- 364 ഒഴിവുകൾ
പ്രയാഗ്രാജ് ഇലക്ട്രിക്കൽ വിഭാഗം- 339 ഒഴിവുകൾ
ഝാൻസി ഡിവിഷൻ- 480 ഒഴിവുകൾ
ഝാൻസി വർക്ക്ഷോപ്പ്- 185 ഒഴിവുകൾ
ആഗ്ര ഡിവിഷൻ- 296 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായപരിധി
15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
പത്താം ക്ലാസിലും ഐ.ടി.ഐയിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്യും.
അപേക്ഷാ ഫീസ്
ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
Share your comments