<
  1. Livestock and Aqua

മൃഗങ്ങളുടെ ദഹനശേഷി വർധിപ്പിക്കാനായി യീസ്റ്റ്‌

ചെറിയ അളവിൽ യീസ്റ്റ്‌ തീറ്റയിൽ നൽകുന്നത്‌ തീറ്റയുടെ ഗുണമേന്മ വർധിപ്പിക്കുകയും ഉൽപാദനക്ഷമത കൂട്ടുകയും ചെയ്യും. കുമിൾ വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മ സസ്യമായ യീസ്റ്റ്‌ ദിവസവും നൽകുന്നത്‌ മൃഗങ്ങളുടെ ദഹനശേഷിയെ വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.

Asha Sadasiv
yeast

ചെറിയ അളവിൽ യീസ്റ്റ്‌ തീറ്റയിൽ നൽകുന്നത്‌ തീറ്റയുടെ ഗുണമേന്മ വർധിപ്പിക്കുകയും ഉൽപാദനക്ഷമത കൂട്ടുകയും ചെയ്യും. കുമിൾ വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മ സസ്യമായ യീസ്റ്റ്‌ ദിവസവും നൽകുന്നത്‌ മൃഗങ്ങളുടെ ദഹനശേഷിയെ വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു..അയവെട്ടുന്ന മൃഗങ്ങളിൽ ദഹനം നടക്കുന്നത്‌ ആമാശയത്തിന്റെ ആദ്യ അറയായ റൂമനിലുള്ള സൂക്ഷ്മജീവികളുടെ സഹായത്താലാണ്‌. ഇത്തരം സൂക്ഷ്മ ജീവികളുടെ നിലനിൽപ്പും എണ്ണവും ഉറപ്പാക്കുന്ന പരിതസ്ഥിതി ഈ അറയിൽ ഉണ്ടാകേണ്ടതുണ്ട്‌. ഇതിൽ വ്യത്യാസം വന്നാൽ മൃഗങ്ങൾ തീറ്റയെടുക്കുന്നതിനേയും ദഹനത്തേയും അത്‌ ബാധിക്കുന്നു. പുല്ല്‌, വൈക്കോൽ തുടങ്ങിയവയോടൊപ്പം യീസ്റ്റ്‌ നൽകുമ്പോൾ റൂമനിൽ ഇവ ദഹിപ്പിക്കാൻ കഴിയുന്ന സൂക്ഷ്മ ജീവികളുടെ എണ്ണം കൂടുന്നു. ഇത് ദഹനം കാര്യക്ഷമമാകുന്നു. യീസ്റ്റ്‌ ദിവസേന നൽകുമ്പോൾ മൃഗങ്ങൾ കൂടുതൽ തീറ്റയെടുക്കുകയും ഉൽപാദനം കൂടുകയും ചെയ്യുന്നു.

വിപണിയിൽ ലഭ്യമായ കാലിത്തീറ്റകൾ അധികമായി നൽകുമ്പോൾ റൂമനിലെ അമ്ല ക്ഷാര നിലയിൽ വ്യത്യാസം വരികയും തൽഫലമായി സൂക്ഷ്മജീവികളുടെ എണ്ണം കുറയുകയും ചെയ്യുന്നു. എന്നാൽ സ്ഥിരമായി യീസ്റ്റ്‌ നൽകിയാൽ ഇത്തരം വ്യതിയാനങ്ങൾ ഒഴിവാക്കാൻ സാധിക്കാമെന്ന്‌ മാത്രമല്ല സൂക്ഷ്മജീവികൾ ധാരാളം വളരുകയും ചെയ്യും. ഇറച്ചിക്കായി വളർത്തുന്ന കന്നുകുട്ടികളിൽ പ്രതിദിനം രണ്ട്‌ ഗ്രാം യീസ്റ്റ്‌ നൽകുന്നത്‌ വളർച്ചയെ ത്വരിതപ്പെടുത്തും. കറവയുള്ള പശുക്കൾക്ക്‌ ദിവസേന അഞ്ച്‌ ഗ്രാം യീസ്റ്റ്‌ നൽകുന്നത്‌ ശരീരഭാരം കൂട്ടുന്നു. വിരയിളക്കിയതിനു ശേഷമാകണം യീസ്റ്റ്‌ നൽകേണ്ടത്‌. ഉദരത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ പുറന്തള്ളാനുള്ള കഴിവും യീസ്റ്റിനുള്ളതിനാൽ രോഗബാധ കുറയ്ക്കാനും കഴിയുന്നു. കുറഞ്ഞ ചിലവിൽ ഉത്പാദനവും ആരോഗ്യവും വർധിപ്പിക്കാൻ കഴിയുന്ന യീസ്റ്റ്‌ തീറ്റയിൽ ചേർക്കാം.

English Summary: Yeast for improving digestion in Animals

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds