ബി.എസ്സ്.റ്റി ഹോർമോൺ എന്താണ്?
സങ്കര പശുക്കളുടെ പാൽ വർദ്ധനവിനായി ദിവസവും ബി.എസ്.റ്റി ഹോർമോൺ കുത്തിവയ്ക്കുന്നു. വളരെ കുറച്ച് ഹോർമോൺ കുടലിൽ തങ്ങുകയും ബാക്കിയുള്ളവ ചാണകത്തിലും മൂത്രത്തിലും പാലിലും എത്തുകയും ചെയ്യുന്നു. ഹോർമോണിന്റെ പ്രധാനധർമ്മം കോശങ്ങളുടെ ഗുണം വർദ്ധിപ്പിക്കുക എന്നതാണ്. എന്നാൽ ഈ നാശകാരിയായ ഹോർമോൺ ശരീരത്തിലെ കോശങ്ങളെ വർദ്ധിപ്പിക്കുക മാത്രമല്ല അത് നിയന്ത്രണാതീതമാക്കി തീർക്കുകയും ചെയ്യു ന്നു. അപ്പോൾ പാലിന്റെ അളവ് കൂടുതൽ ലഭിക്കുന്നു. പാലിനൊപ്പം ഹോർമോണും മനുഷ്യശരീരത്തിലെത്തിച്ചേരുന്നു.
അപ്പോൾ മനുഷ്യശരീരത്തിലെ ദുർബലമായ കോശ സമൂഹം പെട്ടെന്ന് വർദ്ധിക്കാൻ തുടങ്ങുന്നു. ഈ വർദ്ധനവ് നിയന്ത്രിക്കാൻ പറ്റാതെ വരുന്നു. ഇതിനയല്ലേ കാൻസർ എന്നു പറയുന്നത്. വിദേശ പശുവിന്റെ പാൽ കാൻസറിന് കാരണമായാലും ഇല്ലെങ്കിലും രണ്ടുകാര്യം നാം സ്വീകരിക്കാതിരിക്കാൻ പറ്റില്ല.
ഒന്ന് - കാൻസർ എന്നരോഗം ഇന്ന് വളരെ വേഗതയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു.
രണ്ട് - ഹോർമോൺ കൊടുക്കുന്ന വിദേശ പശുക്കളുടെ പാൽ കുടിക്കുന്നവരുടെ പാലിലൂടെ അത് മനുഷ്യരിൽ എത്തിച്ചേരുന്നു.
ഈ രണ്ട് കാര്യങ്ങൾ അങ്ങനെ സംഭവിക്കുന്നില്ല എന്ന് പറയാൻ കൃഷി ശാസ്ത്ര ജ്ഞന്മാർക്ക് കഴിയുമോ? വിദേശ പശു അങ്ങനെ മനുഷ്യന് ഇന്ന് വലിയ വിപത്തായി മാറിയിരിക്കുന്നു. ഇവയുടെ ചാണകം ഭൂമിയിൽ ഇട്ടാൽ അത് വലിയ നാശമുണ്ടാക്കും. സങ്കര പശുക്കൾ ഇരുതലവാളാണ് .
അതിന്റെ പാൽ മനുഷ്യന്റെ കുടലിൽ കൈകടത്തുന്നു. മനുഷ്യന്റെ പ്രതിരോധശക്തി വളരെ വേഗം കുറയാൻ തുടങ്ങുന്നു. മനുഷ്യന്റെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. മറ്റൊന്ന് വിദേശപശുക്കളുടെ ചാണകവും മൂത്രവും ഭൂമിയിലുള്ള മേൽമണ്ണിന്റെ സന്തുലിതാവസ്ഥ തകരാറിലാക്കുന്നു.
Share your comments