വളരെ വൃത്തിയോടും കൃത്യതയോടും പരിചരണം നൽകിയാലും, നിങ്ങളുടെ വളർത്തോമനയുടെ ശരീരത്ത് ചെള്ള് ശല്യം രൂക്ഷമാകാറുണ്ട്. ഇങ്ങനെ ശ്രദ്ധ നൽകിയിട്ടും ചെള്ള് ശല്യമുണ്ടാകുന്നതിനെ ഒഴിവാക്കുക എന്നതാകട്ടെ വളരെ ശ്രമകരമായ ഒരു ജോലിയാണ്. കൃത്രിമ രാസവസ്തുക്കളോ മരുന്നുകളോ ഉപയോഗിക്കാനായാലും ചിലപ്പോൾ നാം ഭയപ്പെടാറുണ്ട്.
കൂടാതെ ചെള്ള് ആക്രമണം തടയാൻ നാം സ്വീകരിക്കുന്ന ഇത്തരം ഉപായങ്ങൾ വളർത്തുമൃഗങ്ങളെ വേദനിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ ഓമന മൃഗങ്ങളിൽ ഉണ്ടാകുന്ന ചെള്ള് ശല്യം ഒഴിവാക്കാൻ ചില പ്രത്യേക വഴികളിലൂടെ സാധിക്കും. അവയെന്തെന്നാണ് ചുവടെ വിവരിക്കുന്നത്.
വീട്ടിൽ വളർത്തുന്ന നായയുടെയും പൂച്ചയുടെയും പുറത്ത് ചെള്ള് വരുന്നുണ്ടെങ്കിൽ അത് കൂടുതൽ പെറ്റുപെരുകി വ്യാപിക്കുന്നതിന് വളരെ മുൻപ് തന്നെ പരിഹരിക്കേണ്ടത് അനിവാര്യമാണ്. കാരണം ചെള്ള് പെറ്റുപെരുകുമ്പോള്‍ അത് പലപ്പോഴും വളർത്തോമനകൾക്ക് പനിയുണ്ടാവുന്നതിനും മറ്റ് രോഗാവസ്ഥകളിലേക്കും നയിക്കും. ഇവിടെ വിവരിക്കുന്ന 8 പ്രയോഗങ്ങൾ ചെള്ളുകളെ നീക്കം ചെയ്യുന്നതിന് സഹായിക്കും.
ഇതിനായി നിങ്ങൾക്ക് ആവശ്യമുള്ളത് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു ടിക്ക്-റിമൂവല്‍ ഉപകരണമാണ്. ചെള്ളിനെ എടുത്ത് കളയാൻ ഇത് സഹായിക്കും. കൂടാതെ, ഗ്ലൗസും ആന്റിസെപ്റ്റിക്, അണുനാശിനി എന്നിവയും മുൻപേ തന്നെ കരുതി വക്കേണ്ടതാണ്.
അതായത്, അറ്റം കൂർത്ത ടിക്ക്-റിമൂവല്‍ ഉപയോഗിച്ച് ചെള്ളിനെ നീക്കം ചെയ്യുമ്പോൾ കൈയ്യുറ ധരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഈ ചെള്ളുകളിലൂടെ മനുഷ്യശരീരത്തിലും മറ്റ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാലാണ് കൈയുറ അത്യാവശ്യമെന്ന് പറയുന്നത്. ഇത് കൂടാതെ ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്ന അണുനാശിനി വാങ്ങി വളർത്തുമൃഗങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.
ഇനി ചെള്ളിനെ എങ്ങനെ നീക്കം ചെയ്യാമെന്നതാണ് ചുവടെ വിവരിക്കുന്നത്.
-
നായ വിശ്രമിക്കുമ്പോഴോ ശാന്തമായി ഇരിക്കുമ്പോഴോ ആരംഭിക്കുക
നായ ശാന്തമായി കിടക്കുമ്പോഴാണ് ചെള്ളിനെ നീക്കം ചെയ്യേണ്ടത്. കാരണം ടിക്ക്-റിമൂവല്‍ ഉപയോഗിച്ച് നീക്കം ചെയ്യുമ്പോൾ നായയില്‍ ചെറിയ അസ്വസ്ഥത ഉണ്ടാകാൻ ഇടയായേക്കാം. വളരെ സാവധാനത്തിൽ, തിരക്ക് പിടിക്കാതെ വേണം ചെള്ളിനെ പിടിക്കേണ്ടത്.
-
-
ചെള്ളിനെ പിടിക്കാം
ചെള്ള് നായയുടെ ദേഹത്ത് എവിടെയെല്ലാം ഉണ്ടെന്നതാണ് ആദ്യം ഉറപ്പിക്കേണ്ടത്. ആല്‍ക്കഹോള്‍ ഉപയോഗിച്ച് നായയുടെ ചർമത്തില്‍ നിന്ന് ചെള്ളിനെ മാറ്റാം. ശേഷം, ചെള്ള് ഉള്ള ഭാഗത്ത് നിന്നും കൈ കൊണ്ട് രോമങ്ങൾ വകഞ്ഞ് മാറ്റി മറ്റേ കൈ കൊണ്ട് ചെള്ളിനെ പിടിക്കാം. ചെള്ള് പുറത്തേക്ക് വന്നാൽ തന്നെ അവ വീണ്ടും രോമത്തിനിടയിലേക്ക് ഒളിക്കാതിരിക്കാൻ നീക്കം ചെയ്യുക.
-
ടിക്ക്-റിമൂവല്‍ ഉപയോഗിക്കാം
ചെള്ളിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ടിക്ക്-റിമൂവല്‍ ഉപകരണം സഹായിക്കും. നായയുടെ ശരീരത്തില്‍ നിന്ന് ചെള്ളിനെ വലിച്ചെടുക്കുന്നതിന് ഈ ഉപകരണത്തിലൂടെ സാധിക്കും.
-
-
ആന്റി സെപ്റ്റിക് ഉപയോഗിക്കുക
വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ആന്റിസെപ്റ്റിക് ഉപയോഗിച്ച് നായയെ ചെള്ള് കടിച്ചതോ ബാധിച്ചതോ ആയ സ്ഥലം വൃത്തിയായി തുടച്ചെടുക്കുക. ഇത് ലഭ്യമല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കുക.
മാത്രമല്ല, നായയുടെ ശരീരത്തില്‍ വേറെ ഏതെങ്കിലും ഭാഗത്ത് ചെള്ളിന്റെ സാന്നിധ്യമുണ്ടോ എന്നതും പരിശോധിക്കണം. കൂടാതെ, ചെള്ളിനെ പൂർണമായും മാറ്റിയാലും ചെള്ള് പനി ഉണ്ടാകുന്നോ എന്ന് നിരീക്ഷിക്കുക. അതായത്, വളർത്തുമൃഗത്തിൽ അലസതയോ ഊര്‍ജക്കുറവോ അതുമല്ലെങ്കിൽ കാലുകളിൽ വേദനയോ, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസമോ പോലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കിൽ അത് ചെള്ളുകള്‍ കാരണമാണ് ഉണ്ടാകുന്നത്. ഇതിന് വെറ്റിറനറി ഡോക്ടറെ സന്ദർശിച്ച് പരിഹാരം കണ്ടെത്താവുന്നതാണ്.
Share your comments