MFOI 2024 Road Show
  1. Livestock & Aqua

മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയെ ശാക്തീകരിക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തും : മന്ത്രി. ജെ. ചിഞ്ചു റാണി

പാലിന്റെ വില്പന വിലയുടെ 80.5% വും കർഷകർക്ക് പാൽ വിലയായി നൽകുന്നുണ്ടെന്നും കൂടാതെ ക്ഷീരകർഷകർക്ക് യഥാസമയം ഇൻസെന്ററ്റീവ് നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Arun T
g
മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി

മൃഗസംരക്ഷണ, ക്ഷീര വികസന മേഖലയെ ശാക്തീകരിക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് 2024-25 വർഷത്തെ ധനാഭ്യർഥന ചർച്ചയിൽ മറുപടി പറഞ്ഞുകൊണ്ട് ബഹു മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. മൃഗസംരക്ഷണ ക്ഷീരവികസന മേഖലകൾക്ക് 2024-25 സാമ്പത്തിക വർഷം പദ്ധതി വിഹിതമായി 510.35 കോടി രൂപ വകയിരുത്തി. തിരുവനന്തപ്യരത്ത് ഡയറി സയൻസ് കോളേജ് ആരംഭിക്കുന്നതിന് സർക്കാർ 16 ഏക്കർ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. ഡയറി സയൻസ് കോളേജ് കെട്ടിട സമുച്ചയത്തിന്റെ പണി ആരംഭിക്കുന്നതിനുള്ള നടപടികൾ ഈ വർഷം തന്നെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ മലപ്പുറം ജില്ലയിലെ മൂർക്കനാട് പണി 132 കോടി രൂപ ചെലവഴിച്ച് പണി പൂർത്തീകരിച്ച പാൽപ്പൊടി ഫാക്ടറിയുടെ പ്രവർത്തന ഉദ്ഘാടനം ഈ വർഷം തന്നെ നടത്തുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലാണ് ഏറ്റവും കൂടിയ വില പാലിന് നൽകുന്നതെന്നും,  കാലികൾക്ക് ഉണ്ടാകുന്ന വിവിധ അസുഖങ്ങൾക്ക് പ്രതിരോധ പ്രവർത്തനം മൃഗസംരക്ഷണ വകുപ്പ് കൃത്യമായി നടത്തുന്നുണ്ടെന്നും സംസ്ഥാനത്ത് ആലപ്പുഴയിലും മറ്റു സമീപ ജില്ലകളിലും വ്യാപകമായി പടർന്നുപിടിച്ച പക്ഷിപ്പനി പ്രതിരോധിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ 85297 കോട്ടയം ജില്ലയിൽ 22202, പത്തനംതിട്ട ജില്ലയിൽ 7290 ചേർത്ത് ആകെ 114789 പക്ഷികളെ ദയാവധം ചെയ്തിട്ടുണ്ട്. പക്ഷിപ്പനി പടരാതിരിക്കുന്നതിന് തികഞ്ഞ ജാഗ്രത ഉണ്ടാവണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കാലിത്തീറ്റ വില നിയന്ത്രിക്കുവാൻ സർക്കാർ പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും മിൽമയുടെയും കേരള ഫീഡ്‌സിന്റെയും കാലിത്തീറ്റക്ക് സബ്സിഡി ഏർപ്പെടുത്തി വിലകുറച്ചു നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പൊതുപണിയേക്കാൾ വിലകുറച്ചും ഗുണനിലവാരം കൂട്ടിയും കാലിത്തീറ്റ കർഷകർക്ക് മിൽമയോടും കേരള ഫീഡിസിനോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പുതിയ കന്നു കുട്ടികളെ സംസ്ഥാനത്ത് തന്നെ വളർത്തുന്നതിനുള്ള പ്രോത്സാഹനമായി കന്നുട്ടി പരിപാലന പദ്ധതിക്ക് ഈ വർഷം 42 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതിൽ 23 കോടി രൂപയോളം പുതിയ വരിക്കാർക്ക് വേണ്ടിയാണെന്നും ആഫ്രിക്കൻ പനിയുടെ നഷ്ടപരിഹാരം കുടിശ്ശിക ഈ മാസം തന്നെ പൂർണമായി കൊടുത്തു തീർക്കുമെന്നും തൊഴിലുറപ്പ് പദ്ധതി വഴി കാലി കൂടുകളും അസോള ടാങ്കും പുൽ കൃഷിയും വ്യാപിപ്പിക്കും എന്നും എല്ലാവർഷവും 200 ഹെക്ടർ സ്ഥലത്ത് പുതിയതായി പുൽകൃഷി നടത്തുന്നുണ്ടെന്നും ഫാം ലൈസൻസ് ചട്ടങ്ങൾ പരിഷ്കരിച്ച് 10 പശുക്കളെ വളർത്തുന്നതിന് അനുവാദം നൽകുമെന്നും ഗോസമൃതി ഇൻഷുറൻസിൽ ഈ വർഷം ആറുകോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൂടാതെ ക്ഷീരകർഷകർക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് ചീര കർഷക ക്ഷേമനിധി വഴി മൂന്നുകോടി വകയിരുത്തിയിട്ടുണ്ടെന്നും അറിയിച്ചു എല്ലാ മൃഗാശുപത്രികളിലും മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ സ്റ്റോർ നീതി മെഡിക്കൽ സ്റ്റോർ മാവേലി മെഡിക്കൽ സ്റ്റോർ എന്നിവ വഴി നേരിട്ട് വാങ്ങുന്നതിനുള്ള ഉത്തരവ് സർക്കാർ നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

English Summary: Animal husbandary minister calls for new schemes

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds