Livestock & Aqua

ആടുകളുടെ മദി ലക്ഷണങ്ങൾ തിരിച്ചറിയാൻ

ആടുകളിലെ മദികാലം 2-3 ദിവസം നീണ്ടുനില്ക്കും. ശരാശരി മദികാലം 48 മണിക്കൂറാണ്. മദി തുടങ്ങി 18-24 മണിക്കൂറുകള്‍ക്കിടയില്‍ ഇണചേര്‍ക്കുന്നതാണ് ഏറ്റവും ഉത്തമം. കാരണം മദി തുടങ്ങി 20-36 മണിക്കൂറിനകം പെണ്ണാടിന്റെ അണ്ഡം അണ്ഡാശയത്തില്‍നിന്നും പുറത്തേക്കു വരും. ഈ സമയത്ത് ബീജം ഗര്‍ഭാശയത്തിലുണ്ടായിരിക്കണം. ബീജം ഗര്‍ഭാശയത്തില്‍ 12-24 മണിക്കൂര്‍ വരെ ജീവിക്കും. എന്നാല്‍ അണ്ഡമാകട്ടെ പുറത്തേക്കുവന്നാല്‍ 6-10 മണിക്കൂറിനകം നശിച്ചുപോകും. ഇതിനിടയില്‍ ഗര്‍ഭധാരണം നടന്നിരിക്കണം.

മദി ലക്ഷണങ്ങൾ

1) കരച്ചിൽ, അസ്വസ്ഥത പ്രകടിപ്പിക്കും.
2) വാലാട്ടുക, പ്രത്യേകിച്ച് മുട്ടനെ കാണുമ്പോൾ
3) സ്വയം മുട്ടൻ്റെ അടുത്തേക്ക് ചെല്ലുക, ക്രോസിങ്ങിനായി നിന്നു കൊടുക്കുക.
4) ഇടക്കിടെ മൂത്രമൊഴിക്കുക.
5) മുട്ടനെപ്പോലെ മറ്റ് ആടുകളുടെ പുറത്തേക് ചാടിക്കയറുക.
6) ഈറ്റത്തിൽ നിന്ന് ഒരു കൊഴുത്ത ദ്രാവകം വരാം ( ഡിസ്ചാർജ് )
7) ഈറ്റം തടിച്ച്, ചുവന്ന് തുടുത്തു കാണപ്പെടാം.
പല ആടുകളിലും മദി ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും.
എല്ലാ ആടുകളും എല്ലാ ലക്ഷണങ്ങളും കാണിക്കണമെന്നില്ല 
ചില ആടുകൾ ഈ ലക്ഷണങ്ങൾ ഒന്നും കാണിക്കില്ല. അതിനെ Silent heat എന്ന് പറയും. എന്നാൽ അത് തിരിച്ചറിയാൻ മുട്ടൻ മാർക്ക് കഴിയും.


English Summary: goat madhi symptoms

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine