കുറഞ്ഞ സമയത്തിൽ കൂടുതൽ ഉല്പാദനം എന്നതാണല്ലോ വ്യാവസായിക ഉല്പാദനത്തിന്റെ അടിസ്ഥാന സൂത്രവാക്യം. ഇതിനായി ആധുനിക ശാസ്ത്രീയ രീതികളെയാണ് വ്യാവസായിക ഉല്പാദനത്തിൽ ആശ്രയിക്കുന്നത്. നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങളുടെ ഗുണഫലങ്ങൾ പ്രായോഗികതലത്തിൽ എത്തുന്നവ ധാരാളമുണ്ടെങ്കിലും, അവയുടെ സ്വീകാര്യത ധാരാളം ഘടകങ്ങളെ ആശ്രയിച്ച കൂടിയാണ് നിലനിൽക്കുന്നത്.
ആണാടുകൾ ചെയ്യേണ്ടുന്ന ബീജാധാനപ്രക്രിയ കൃത്രിമമായി ചെയ്യുന്ന പ്രീതിയാണ് കൃത്രിമ ബീജാധാനം. ആണാടുകളെ ഒഴിവാക്കുക എന്നതു മാത്രമല്ല ഇതിന്റെ ലക്ഷ്യം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള ഒരു ആണിന്റെ ബീജം സംഭരിച്ചു ശേഖരിച്ചു ഉപയോഗിച്ച് കൃത്രിമമാർഗത്തിലൂടെ പെണ്ണിന്റെ ശരീരത്തിൽ പ്രവേശിപ്പിച്ച് സ്വാഭാവിക പ്രജനനരീതികളിലൂടെ ഒരു ആണിന് ഉല്പാദിപ്പിക്കാൻ കഴിയുന്നതിന്റെ ഏറെ ഇരട്ടി കുഞ്ഞുങ്ങളെ ഏറെക്കാലം (ആണിന്റെ മരണശേഷം പോലും) വ്യത്യസ്തങ്ങളായ പ്രദേശങ്ങളിലുള്ള വളരെയേറെ എണ്ണം പെണ്ണാടുകളിൽ സന്താനോല്പാദനം നടത്തുന്ന രീതിയാണ് കൃത്രിമ ബീജാധാനം, വർഗമേന്മ ഉയർത്തുന്നതിന്റെ വേഗതയും ഗുണനിലവാരവും കൂട്ടുന്ന പ്രവർത്തിയാണ് കൃത്രിമ ബീജാധാനം.
കുറഞ്ഞ സമയം കൊണ്ട് ഗുണനിലവാരമുള്ള കൂടുതൽ കുട്ടികളെ വിവിധ ഇടങ്ങളിൽ ആണിന്റെ സാന്നിധ്യമില്ലാതെ തന്നെ ഉല്പാദിപ്പിക്കാൻ സാധിക്കുന്നു.
കൃത്രിമബീജാധാനത്തിന്റെ പ്രധാന ഗുണങ്ങൾ താഴെ പറയുന്നവയാണ്:
L ഒരു ആണാടിന്റെ സ്വാഭാവിക പ്രജനനത്തിൽ ഉല്പാദിപ്പിക്കാൻ കഴിയുന്നതിന്റെ ഏറെ ഇരട്ടികുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കാൻ കഴിയുന്നു.
2. ശേഖരിച്ചു നേർപ്പിക്കുന്ന ബീജം ഗാഢശീതീകരണ സംവിധാനത്തിൽ സൂക്ഷിച്ചു വയ്ക്കുന്നതിനാൽ ആണാടിന്റെ മരണശേഷവും എത്ര വർഷങ്ങൾ കഴിഞ്ഞാലും കുട്ടികളെ ഉല്പാദിപ്പിക്കാൻ കഴിയുന്നു.
3. ഭൂപ്രദേശത്തിന്റെ പരിമിതികളില്ലാതെ ഏറെ അകലെയുള്ള ആടുകളുടെ ബീജം പോലും ഉല്പാദനത്തിന് ഉപയോഗിക്കാൻ സാധിക്കുന്നു.
4. പെണ്ണാടുകൾ ഇണ ചേരാൻ തയാറാകുന്ന സമയത്ത് ചേർച്ചയുള്ള മുട്ടന്മാരെ കിട്ടാതെ വരുന്ന സംഭവം ഉണ്ടാകുന്നതേയില്ല.
5. സ്വാഭാവിക ഇണചേരലിൽ സംഭവിക്കാവുന്ന പരുക്കുകളോ രോഗ സാധ്യതകളോ ഒഴിവാക്കാൻ സാധിക്കുന്നു.
6. ആൺ - പെൺ അനുപാതം നിലനിർത്തിക്കൊണ്ടു ആടിനെ വളർത്തേണ്ട ആവശ്യമില്ല. പരിചരണത്തിനാവശ്യമായ അധ്വാനവും പണവും ലാഭിക്കാം
Share your comments