ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ വിത്ത്ധന പദ്ധതിയിലൂടെ കോഴികെള വളര്ത്തി സ്ഥിരവരുമാനം ഉറപ്പാക്കാം. ഒറ്റ തവണ കോഴി കുഞ്ഞിന് 130 രൂപ വിത്ത് ധനമായി അടച്ച് പദ്ധതിയില് അംഗമാവുന്ന കര്ഷകര്ക്ക് കോഴിക്കുഞ്ഞ്,തീറ്റ ,മരുന്ന് എന്നിവ സൗജന്യമായി ലഭിക്കും. വളര്ച്ചയെത്തിയ കോഴികളെ പദ്ധതിയുടെ ഭാഗമായി തിരിച്ചെടുത്ത് ഫീഡ് കണ്വേര്ഷന് റേഷ്യോ അനുസരിച്ച് കിലോഗ്രാമിന് എട്ട് രൂപ മുതല് 11 രൂപ വരെ വളര്ത്തുകൂലി നല്കും. പദ്ധതിയില് നിന്ന് കര്ഷകര് പിന്മാറുമ്പോള് വിത്ത് ധനമായി അടച്ച തുക തിരിച്ചു ലഭിക്കും.വിത്ത് ധനത്തിനായി കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വായ്പയും പഞ്ചായത്ത് വഴി വായ്പ സബ്‌സിഡിയും നല്‍കിക്കൊണ്ടുള്ള സാമ്പത്തിക സഹായവും, ഫാം നിര്‍മാണത്തിനുള്ള സഹായവും പദ്ധതി വ്യവസ്ഥകള്‍ക്കനുസരിച്ച് നല്‍കാനുള്ള നടപടികളും ആരംഭിക്കും.( By joining the Brahmagiri Development society seed fund scheme , the farmer can assure a fixed income still he/she continues in the scheme. The seed fund per chick is Rs.130/- Brahmagiri will provide chick,feed and medicine . After maturing the chick, Brahmagiri will take back the chick and provide Rs.11/- as labour charge. The seed fund will be given back while withdrawing from the scheme. Cooperative banks will provide loans as seed fund and panchayath will give subsidy. )
വിപണിയിലെ വിലയുടെ ചാഞ്ചാട്ടങ്ങളോ സ്വകാര്യ സംരംഭകരുടെ ചൂഷണങ്ങളോ ഒന്നും ബാധിക്കാതെ കര്‍ഷകരുടെ ഉടമസ്ഥതയില്‍ അവര്‍ക്ക് ഉയര്‍ന്ന വളര്‍ത്തുകൂലി നല്‍കിക്കൊണ്ട് സ്ഥിരം വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതി കര്‍ഷകര്‍ക്ക് വലിയൊരു ആശ്വാസമാകും.പദ്ധതിയില്‍ അംഗമായി ഇറച്ചിക്കോഴി ഫാം വളര്‍ത്താന്‍ താല്പര്യമുള്ളവര്‍ക്ക് ബ്രഹ്മഗിരി വെബ് സൈറ്റിലൂടെ www.brahmagiri.org ഓണ്‍ലൈനായും ഗ്രാമപഞ്ചായത്ത് വഴി നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് 9656493111, 6282682280
( Rate variations or middle men's exploitation will not affect the farmer. Those who interested can join the scheme either by registering in the site www.brahmagiri.org or apply through Panchayath .Contact- 9656493111, 6282682280)
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സ്വന്തമായി ഡയറി ഫാമും ആട് ഫാമും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങായി സർക്കാർ പദ്ധതി. 25% സബ്സിഡി: സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കും മുൻഗണന.
Share your comments