വളരെ ചെറിയ, എന്നാൽ ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞിനം പ്രാവാണ് ഡയമണ്ട് പ്രാവ്. ഇവ വളരെ ചെറുതാണ് എന്ന് പറഞ്ഞു. അതുപോലെ അതിന്റെ കണ്ണിന്റെ പ്രത്യേകത കണ്ടു നമുക്ക് ഇവയെ തിരിച്ചറിയാം. കുഞ്ഞിനമാണ് , അതുപോലെ വളരെ ഓമനത്തം തുളുമ്പുന്ന ഇവയെ തത്തയ്‌ക്ക് പകരമായി പലരും ഓമനിച്ചു വളർത്തുന്നു.
ഡയമണ്ട് പ്രാവ് വളരെ ചെറുതാണെങ്കിലും കുറച്ചു നീളമുള്ളതും നേർത്തതുമായ വാൽ ആണുള്ളത്. ഇവയുടെ നിറം പലപ്പോഴും ഇരുണ്ട ചാരനിറത്തിലാണ്. ഡയമണ്ട് പ്രാവിന്റെ ആണിനേയും പെണ്ണിനേയും തിരിച്ചറിയുന്നത് അതിന്റെ കണ്ണിന്റെ ചുറ്റുമുള്ള വലയത്തിലെ നിറ വ്യതാസത്തിൽ നിന്നാണ്.The diamond pigeon is very short but has a slightly longer and thinner tail. Their color is often dark gray. The male and female of the diamond pigeon are identified by the color difference in the ring around its eye.
തത്തകൾക്ക് ഒരുക്കുന്നത് പോലുള്ള കൂടുകളല്ല ഇവയ്ക്കു വേണ്ടത്. ലവ് ബേർഡ്‌സ് നെ പോലെ കൂട്ടിലെ ബാറുകളിൽ പറന്നു കയറാൻ പ്രാവുകൾക്ക് കഴിയില്ല; പകരം അവ മുന്നോട്ടും പിന്നോട്ടും ആണ് പറക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തിരി വിശാലമായ കൂടാണ് ഇവയ്ക്കു വേണ്ടത്. ഡയമണ്ട് പ്രാവുകൾ അവരുടെ ദിവസത്തിന്റെ നല്ലൊരു ഭാഗവും കൂടിന്റെ തറയിലാണ് ചെലവഴിക്കുന്നത്. അതിനാൽ അവയ്ക്ക് നടക്കാൻ കൂട്ടിൽ ധാരാളം ഇടമുണ്ടായിരിക്കണം. അതിനുവേണ്ടി വ്യത്യസ്ത രീതിയിലുള്ള കൂടു തന്നെ വേണ്ടി വരും. ഇങ്ങനെ ഒരു പാട് നടക്കുമ്പോഴാണ് അവയ്ക്കു കാലുകൾക്കു ബലമുണ്ടാകുന്നത്. അതുപോലെ തന്നെ വെള്ളം ഇഷ്ടപ്പെടുന്ന ഇവയ്ക്കു എപ്പോഴും കുടിക്കാനും കുളിക്കാനും ആയി വെള്ളം കൂട്ടിൽ കരുതിയിരിക്കണം.
പക്ഷിപ്രേമികളിൽ ഇവയ്ക്കു ആവശ്യക്കാരേറുകയാണ്. ഈ കുഞ്ഞന്‍ പ്രാവിനം ഓസ്ട്രേലിയന്‍ സ്വദേശിയാണ്. 1999-ല്‍ ഇവയെ ഓസ്ട്രേലിയ സംരക്ഷിത ജീവിവര്‍ഗ്ഗത്തില്‍ പെടുത്തിയിട്ടുണ്ട്.ധാന്യങ്ങളും മറ്റും ഇഷ്ടപ്പെടുന്ന ഇവ ഉറുമ്പുകളെയും ഭക്ഷണമാക്കാറുണ്ട്.സ്വാഭാവിക കാലയളവില്‍ വനങ്ങളിലും മറ്റും 5-6 വര്‍ഷം ജിവിക്കുന്ന ഇവ കൂടുകളിൽ ശ്രദ്ധയോടെ പരിചരിച്ചാല്‍ 10-12 വര്‍ഷം വരെ ജീവിക്കും.വളരെ കുറഞ്ഞ പരിചരണവും,കുറഞ്ഞ ശബ്ദമുണ്ടാക്കുന്ന ഇവ ഫ്ലാറ്റുകളില്‍ ജീവിക്കുന്നര്‍ക്ക് അനുയോജ്യമാണ്.ചെറുപ്പത്തില്‍ ഇണക്കി വളര്‍ത്തിയാല്‍ മറ്റു പക്ഷികളേക്കാളും ആത്മാര്‍ഥതയും സ്നേഹവും യജമാനനോട് കാണിക്കും
ഒരു ടേമിൽ രണ്ടു വെളള മുട്ടയിടുന്ന ഇവ 12-14 ദിവസത്തില്‍ മുട്ട വിരിയിക്കും.വളരെ പെട്ടെന്ന് കുഞ്ഞുങ്ങള്‍ സ്വന്തമായി ഭക്ഷണം കഴിച്ചു തുടങ്ങും.മുട്ടയിടാന്‍ ചെറു കൊട്ടകളോ മുകള്‍ വശം മാറ്റിയ പെട്ടികളോ വച്ചു കൊടുക്കാം.വളരെ സമാധാന പ്രിയരായ ഇവരെ വലിയ ശബ്ദ കോലാഹലത്തില്‍ നിന്നും അകറ്റി സൂക്ഷിക്കുക. അതുപോലെ പട്ടി,പൂച്ച ഇവയിൽ നിന്നും സംരക്ഷിക്കാന്‍ തക്ക ബലമുളള കൂടും ആയിരിക്കണം. മുൻപ് പറഞ്ഞതുപോലെ വെള്ളം ഇഷ്ടപ്പെടുന്ന ഇവയ്ക്കു മുഴുവന്‍ സമയം ശുദ്ധജലവും നല്‍കണം
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :എമു വളര്‍ത്താന്‍ സാധ്യതകളേറെ
#Diamond dove#Love Birds#Farmer#Agriculture
Share your comments