നന്നായി കാറ്റ് കടക്കുന്ന രീതിയിലുള്ള ചെറിയൊരു ഷെഡ് മതിയാകും ചെറിയ കൂട്ടം ആടുകൾക്ക്.
ആടുകൾക്ക് കിടക്കാനായി ഉണ്ടാക്കുന്ന കിടക്ക 6 സെ.മീ. ഉയരമെങ്കിലും വേണം. കിടക്ക തയാറാക്കാനായി അറക്കപൊടി, വയ്ക്കോല്,കപ്പലണ്ടിത്തോട് എന്നിവ ഉപയോഗിക്കാം.
കിടക്ക തയാറാക്കുന്ന വസ്തുക്കള് ഇടയ്ക്കിടെ ഇളക്കിയിടുന്നത് നല്ലതാണ്.. ഇല്ലെങ്കില് ദുര്ഗന്ധം ഉണ്ടാകും. അതുപോലെ 2 ആഴ്ചയിലൊരിക്കല് ഈ വസ്തുക്കള് മാറ്റുകയും വേണം. ഒരാടിന് 15 ചതുരശ്രഅടി സ്ഥലം എന്ന കണക്കിൽ വേണം. മാത്രമല്ല പുറമേ നിന്നുള്ള മൃഗങ്ങൾ വരാതെ നോക്കണം.
പ്രായപൂര്ത്തിയായ ആട് വര്ഷത്തില് ഒരു ടണ്ണോളം വളം ഉല്പാദിപ്പിക്കും.കൂടുകൾഎപ്പോഴും വൃത്തിയായി ഈർപ്പമില്ലാതെ വയ്ക്കണം.
കൂടിനു ഉയര്ന്ന പ്ലാറ്റ്ഫോം രീതി വേണം.
തറനിരപ്പില് നിന്ന് 3-4 അടി ഉയരത്തില് തടികൊണ്ടോ വല അടിച്ചതോ ആയ കൂട് ആണ് വേണ്ടത്.
ഈ രീതിയില് ഉയരത്തിൽ കൂടുണ്ടാക്കിയാൽ പുറത്തുനിന്നുള്ള മൃഗങ്ങൾ വരില്ല എന്നതാണ് ഒരു ഗുണം.
വളര്ത്തുന്ന രീതികളിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
ആടുകളെ വളർത്തുമ്പോൾ ഏറ്റവും ആദ്യം ഓർക്കേണ്ട കാര്യം അവയ്ക്കു തീറ്റ കൊടുക്കുന്ന കാര്യത്തിലുള്ള ശ്രദ്ധയാണ്. എപ്പോഴും പുല്ലോ മറ്റു ആഹാരമോ കഴിക്കുന്ന ഇവയെ മേയാൻ വിടുക. മേയാനുള്ള സ്ഥലം കുറവുള്ള ഇടങ്ങളിൽ ആണ് ഇവയെ വളർത്തുന്നത് എങ്കിൽ പുല്ലും മറ്റ് ഖര പദാർത്ഥങ്ങളും ആഹാരാമായി നല്കാം.
ഇനി മേയാൻ ഒട്ടും ഇടമില്ലാത്ത സ്ഥലങ്ങളിൽ ആണ് ഇവയെ വളർത്തുന്നത് എങ്കിൽ
കൂട്ടിനുള്ളില് തന്നെ പുല്ല്,മറ്റു ഖര പദാർത്ഥങ്ങൾ എന്നിവ ആഹാരമായി നല്കാം.
.
കൂട്, ഉയര്ന്ന പ്ലാറ്റ്ഫോം രീതിയിലായിരിക്കണം. വയ്ക്കോൽ കിടക്കയാണെങ്കിൽ വളരെ നല്ലതു
.The hive should be in a high platform style. Very good if the bed of straw
ആടിന് ഇന്ഷ്വറന്സ് ലഭിക്കുമെന്നതിനാൽ അതും കൂടി അറിഞ്ഞിരിക്കണം.
നാലുമാസം പ്രായമുള്ളപ്പോൾ മുതൽ ആടുകളെ ജനറൽ ഇന്ഷുറന്സ് കമ്പനികൾ വഴി. ഇൻഷുർ ചെയ്യാം,
അപകടം, രോഗം എന്നിവയാൽ ആടുകൾ മരിച്ചാൽ ഇന്ഷുറന്സ് ക്ലെയിം ചെയ്യാം.Insurance can be claimed in case of death of sheep due to accident or disease.
വിവരങ്ങൾക്ക് കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മലബാറി ആടുകൾ
#Agriculture World#Farmer#Farm#Agro
Share your comments