ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിലൊട്ടാകെ കാണപ്പെടുന്ന ആടിനമാണ് ബ്ലാക്ക് ബംഗാൾ. ബംഗാൾ, ജാർഖണ്ഡ്, ഒറീസ്സ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ ജന്മദേശം. കറുത്ത നിറമാണ് പ്രധാനമായും ശരീരത്തിൽ ഉണ്ടാവുക. എങ്കിലും തവിട്, ചാരം, വെള്ളനിറങ്ങളിലും ഇവ കാണപ്പെടുന്നു. എന്നാൽ വെള്ളനിറത്തിൽ കാണപ്പെടുന്ന ആടുകളെ ഈയടുത്ത കാലത്തായി 'ആസ്സാം ഹിൽ' എന്ന പുതിയ ഇനമായി ദേശീയ ജന്തു ജനിതകശേഖര ബ്യൂറോ അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇറച്ചിക്കു വേണ്ടിയും തുകലിനു വേണ്ടിയും ആണ് ഈ ഇനത്തെ പ്രധാനമായും വളർത്തുന്നത്. ബ്ലാക്ക് ബംഗാൾ ആടിന്റെ തൊലി ഉയർന്ന വില ലഭിക്കുന്നതുമാണ്. ഒരു പ്രത്യേക തരം തുകൽ നിർമിക്കുന്നതിന് ഈ തൊലി ഉപയോഗിക്കുന്നു. ചെറിയ കാലുകളുള്ള ആടിനമാണ് ബ്ലാക്ക് ബംഗാൾ. നീളം കുറഞ്ഞ രോമങ്ങൾ ഇടതൂർന്ന് വളരുന്നവയാണ്. മൂക്കിന്റെ പാലം അല്പം താഴ്ന്നതായി കാണാം. ആണിനും പെണ്ണിനും കൊമ്പുകൾ കാണാവുന്നതാണ്. നീളം കുറഞ്ഞ കൊമ്പുകൾ മുകളിലേക്കായും ചിലപ്പോൾ പുറകിലേക്കായും കാണപ്പെടുന്നു.
ആണിനും പെണ്ണിനും താടിരോമങ്ങൾ കാണാറുണ്ട്. ചെറുതും പരന്നതും ഭൂമിക്ക് സമാന്തരമായി നിൽക്കുന്നതുമാണ് ഇവയുടെ ചെവികൾ, ഇന്ത്യയിലെ ആടുവർഗങ്ങളിൽ ഏറ്റവും ഉയർന്ന സന്താനോല്പാദനക്ഷമത കാണിക്കുന്നു ഇനമാണ് ബ്ലാക്ക് ബംഗാൾ. മിക്കവാറും ആടുകൾ വർഷത്തിൽ രണ്ടുതവണ പ്രസവിക്കുന്നു. 50 ശതമാനത്തിലേറെ ആടുകൾക്കും ഇരട്ടക്കുട്ടികളാണ് ഉണ്ടാ കാറ്. മൂന്നു കുട്ടികളും നാലു കുട്ടികളും അപൂർവമല്ലതാനും, ഇന്ത്യയിൽ ഏറ്റവും ഇതിലുള്ള ആവർഗമാണ് ബ്ലാക്ക് ബംഗാൾ എന്ന് കണക്കുകൾ കാണിക്കുന്നു.
Share your comments