ബ്രോയിലർ കോഴിക്കുഞ്ഞുങ്ങൾക്ക് രണ്ടു തരത്തിലുള്ള തീറ്റയാണ് നൽകേണ്ട ത്, ബോയിലർ സ്റ്റാർട്ടറും ബ്രോയിലർ ഫിനിഷറും. മഞ്ഞച്ചോളം 16% : 20% ,കടലപ്പിണ്ണാക്ക് 31%: 25 % ,എള്ളിൻപിണ്ണാക്ക് 5 % ,അരിത്തവിട് 22% : 30 % ,ഉണക്കക്കപ്പ 14 % : 13 %, ഉപ്പില്ലാത്ത ഉണക്കമീൻ 10 % : 10 % ധാതുലവണങ്ങൾ 2 %: 2 % എന്നീ ശതമാനത്തിൽ ബോയിലർ സ്റ്റാർട്ടറും ബ്രോയിലർ ഫിനിഷറും ഉണ്ടാക്കിയിരിക്കുന്നു.
ആദ്യത്തെ മൂന്നാഴ്ച സ്റ്റാർട്ടർ റേഷൻ കൊടുക്കണം. ഇതിൽ കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്നതിനാൽ പെട്ടെന്നുള്ള വളർച്ചയ്ക്ക് സഹാ യിക്കുന്നു. മൂന്നാഴ്ചയ്ക്ക ശേഷം ഫിനിഷർ റേഷൻ നൽകുന്നു. ഇതിൽ കൂടുതൽ അന്നജം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തൂക്കം വർധിക്കുന്നതിന് സഹായകമാണ്.
സസ്യജന്യ മാംസ്യാഹാരങ്ങളായ കടലപ്പിണ്ണാക്ക്, എള്ളിൻപിണ്ണാക്ക്, എന്നിവ മാത്രം ഉപയോഗിച്ചാൽ ലൈസിൻ,മിത്തിയോണിൻ എന്നീ അജെനോഅമങ്ങളുടെ കുറവു നേരിടും. ഇതു നികത്താനായി ജന്തുജന്യമാംസ്യം ധാരാളമടങ്ങിയിട്ടുള്ള ഉപ്പില്ലാത്ത ഉണക്കമീനും ഉപയോഗിക്കാം. മഞ്ഞച്ചോളം, അരിത്തവിട്, ഗോതമ്പ് തവിട്, ഉണക്കക്കപ്പ് എന്നിവയാണ് പ്രധാനപ്പെട്ട ഊർജ്ജദായകവസ്തുക്കൾ. ഓരോ 100 കിലോഗ്രാം തീറ്റ മിശിതത്തിലും 25 ഗ്രാമോളം വിറ്റമിൻ മിശിതം 50 ഗ്രാം രക്താതിസാരത്തിനെതിരേയുള്ള മരുന്നും 500 ഗ്രാം ഉപ്പും ചേർക്കണം.
പൂപ്പൽബാധയില്ലാത്തതും കലർപ്പില്ലാത്തതും ആയ തീറ്റ സാധനങ്ങൾ വാങ്ങിച്ച് വേണം തീറ്റ മിശ്രിതം ഉണ്ടാക്കാൻ. പഴക്കം ചെന്ന തീറ്റമിശ്രിതം കോഴിക്കുഞ്ഞുങ്ങൾക്ക് നൽകരുത്. കൂടുതൽ ദിവസങ്ങൾ സൂക്ഷിക്കുമ്പോൾ തീറ്റയിലെ ജീവകങ്ങൾ നഷ്ടപ്പെടാനും ഇടവരും. ബോയിലർ കോഴികളുടെ തീറ്റപരിവർത്തന ശേഷി ആശ്രയിച്ചാണ് അവയിൽ നിന്നുള്ള ആദായം കണ്ക്കാക്കുന്നത്. ഒരു കിലോഗ്രാം ശരീരഭാരം വയ്ക്കുവാൻ എത്ര കിലോഗ്രാം തീറ്റ വേണമെന്നുള്ളതിനാണ് തീറ്റപരിവർത്തനശേഷി എന്നു പറയുന്നത്. തീറ്റ പരിവർത്തനം 1:2 ആയിരിക്കുന്നത് നല്ലതാണ്.
Share your comments