<
  1. Livestock & Aqua

ബ്രൂസെല്ലോസിസ് നിയന്ത്രണ പദ്ധതി - 4 മാസത്തിനും 8 മാസത്തിനും ഇടയിൽ പ്രായമുള്ള എല്ലാ പശുക്കുട്ടികൾക്കും, എരുമക്കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ്പ്

ബ്രൂസെല്ലോസിസ് നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രതിരോധ കുത്തിവയ്പ്പ് മെയ് 15 ന് സംസ്ഥാനത്ത് മുഴുവൻ ആരംഭിച്ചിരുന്നു.

Arun T
ബ്രൂസെല്ലോസിസ് നിയന്ത്രണ പദ്ധതി
ബ്രൂസെല്ലോസിസ് നിയന്ത്രണ പദ്ധതി

ബ്രൂസെല്ലോസിസ് നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രതിരോധ കുത്തിവയ്പ്പ് മെയ് 15 ന് സംസ്ഥാനത്ത് മുഴുവൻ ആരംഭിച്ചിരുന്നു. 19 വരെ ആയിരുന്നു കുത്തിവയ്പ്പ്. ഈ പ്രോഗ്രാമിന്റെ ഭാഗമായി 4 മാസത്തിനും 8 മാസത്തിനും ഇടയിൽ പ്രായമുള്ള എല്ലാ പശുക്കുട്ടികൾക്കും, എരുമക്കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

ബ്രൂസല്ല അബോർട്ടസ് 519 എന്ന വാക്സിനാണ് ഉപയോഗിച്ചിരുന്നത്. 2 മി.ലി. വാക് സിൻ, കന്നുകുട്ടികളിൽ തൊലിക്കടിയിലായാണ് നൽകുന്നത്. കുത്തിവയ്പ്പ് സൗജന്യമാണ്. ക്യാമ്പുകളിൽ നിന്നോ, കർഷക ഭവനങ്ങളിൽ ചെന്നോ, വാക്സിനേറ്റർമാർ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിരുന്നു.

ബ്രൂസെല്ലോസിസ് മനുഷ്യരിലേക്കും പകരുന്ന രോഗമാണ്. ചികിത്സ ഫലപ്രദമല്ലതാനും. എന്നാൽ കന്നുകുട്ടികൾക്ക് ഒരു തവണ വാക്സിൻ നൽകിയാൽ ഈ രോഗത്തിനെതിരെ ആജീവനാന്ത പ്രതിരോധ ശേഷി ലഭിക്കും. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർ, അറവുശാല ജീവനക്കാർ, മൃഗങ്ങളുടെ തുകൽ കൈകാര്യം ചെയ്യുന്നവർ എന്നിവർക്ക് വേഗത്തിൽ രോഗം പകരാൻ സാധ്യതയുണ്ട്.

കന്നുകുട്ടികൾക്ക് കൃത്യ സമയത്ത് ഈ രോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകുക, തൊഴുത്തും പരിസരവും കൃത്യമായ ഇടവേളയിൽ അണുനാശിനികൾ കൊണ്ട് കഴുകി വൃത്തിയാക്കുക, വ്യക്തിത ശുചിത്വം പാലിക്കുക എന്നിവ വഴി ബ്രൂസെ ല്ലോസിസ് രോഗം നിയന്ത്രിക്കാൻ സാധിക്കും.

English Summary: Brucellosis cow disease - Cow immunity development project started

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds