
കൊച്ചി :മത്സ്യബന്ധന മേഖല പൂർണ്ണമായും നിശ്ചലമായതോടെ മാർക്കറ്റിൽ മൽസ്യ വില കുതിച്ചുയരുന്നു.
ചെമ്മീൻ കെട്ടുകളിലെയുംകുളങ്ങളിലെയും മൽസ്യങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാരേറെ.
കഴിഞ്ഞ ദിവസം കൊച്ചി,വൈപ്പിൻ എന്നിവിടങ്ങളിൽ നിന്ന് ചാള വില്പനയ്ക്ക് എത്തിച്ചിരുന്നു. കെട്ടുകളിൽ നിന്നുള്ള പൂമീനും പാലാത്തനും വില്പനയ്ക്ക് എത്തുന്നുണ്ട്.

കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള പുഴമൽസ്യവും കാത്തിരിക്കുകയാണ് ആളുകൾ.
കേരളത്തിന് പുറത്തുനിന്നും വന്നിരുന്ന മീനുകളും കഴിഞ്ഞ നാല് ദിവസമായി എത്തുന്നില്ല. തീർത്തും മൽസ്യ ക്ഷാമമാണ് .
ഹാർബറിലും തീരത്തെ മറ്റു മൽസ്യ വില്പന കേന്ദ്രത്തിലും മൽസ്യം എത്തുന്നില്ല. ചീന വലക്കാരും ചെറുവള്ളക്കാരും എത്തിക്കുന്ന മൽസ്യം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു.
എന്നാൽ കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ഹാർബർ നേരത്തെ അടച്ചതോടെ മൽസ്യബന്ധ കേന്ദ്രങ്ങളിലും തൊഴിലാളികൾ ആരും കടലിൽ ഇറങ്ങുന്നില്ല.

ലോക് ഡൗൺ കാലാവധിക്ക് ശേഷമേ ചീനവല മൽസ്യബന്ധനം തുടരൂ എന്നാണ് തൊഴിലാളികൾ പറയുന്നത്.
മത്സ്യബന്ധനത്തിന് പതിവായി കടലിൽ പോകുന്ന ബോട്ടുകൾ ഇൻബോർഡ് എൻജിൻ വള്ളങ്ങൾ മൂടുവെട്ടി, ഫൈബർ വള്ളങ്ങൾ, ചെറുവള്ളങ്ങൾ എന്നിവ നാളുകളായി വിശ്രമത്തിലാണ്.ഇനി രണ്ടാഴ്ച കഴിഞ്ഞാലേ മീൻ എത്തിത്തുടങ്ങൂ.
Share your comments