<
  1. Livestock & Aqua

കോഴികള്‍ക്ക്‌ രോഗങ്ങള്‍ വരാതിരിക്കാന്‍ എടുക്കേണ്ട പ്രതിരോധ നടപടികള്‍

അണുനാശിനി കലര്‍ത്തിയ വെള്ളം കോഴിക്കൂടിനു മുന്നില്‍ ഒരു ട്രേയില്‍ എപ്പോഴും കരുതിയിരിക്കണം. അതില്‍ കാലുമുക്കിയശേഷമേ അകത്തു പ്രവേശിക്കാവൂ. ഇത്‌ ഒരു കൂട്ടില്‍നിന്ന്‌ മറ്റൊരു കൂട്ടിലേക്ക്‌ രോഗം പകരുന്നത്‌ തടയുന്നതിന്‌ സഹായിക്കും.Disinfectant water should always be stored in a tray in front of the chicken coop. Enter only after dipping your foot in it. This will help prevent the transmission of the disease from one cage to another.

K B Bainda
Kozhi farm
Kozhi farm


ഈ കോവിഡ് കാലത്തു കോഴി വളർത്തൽ ഒരു തൊഴിൽ ആയി ചെയ്തു തുടങ്ങിയവർ നിരവധിയാണ്. പലരും ജീവിതത്തിൽ ആദ്യമായാണ് കോഴിക്കൃഷി ചെയ്യുന്നത്. അതിന്റെ അറിവില്ലായ്മയും പരിചയക്കുറവും മൂലം നിരവധി സംശയങ്ങളാണുള്ളത്. മിക്കവയും കോഴികളുടെ രോഗവുമായി ബന്ധപ്പെട്ടുള്ളതും. കോഴി ഫാ൦ നടത്തുന്ന ചിലർ നൽകിയ മറുപടികൾ ക്രോഡീകരിച്ചു തയ്യാറാക്കിയതാണീ ലിസ്റ്റ്. കോഴിക്കൃഷി നടത്തുന്ന പുതുക്കക്കാർക്കു കൂടി പ്രയോജനമാകുമെങ്കിൽ. രോഗം വന്നുചികില്‍സിക്കുന്നതിനേക്കാൾ നല്ലത്‌ വരാതിരിക്കാനുള്ളമാര്‍ഗ്ഗം നോക്കുകയാണ്‌എന്ന തത്ത്വം കോഴികള്‍ക്കും പ്രായോഗികമാണ്‌. കോഴികള്‍ക്ക്‌ രോഗങ്ങള്‍ വരാതിരിക്കാന്‍ എടുക്കേണ്ട പ്രതിരോധ നടപടികള്‍ താഴെ പറയുന്നവയാണ്‌
1. കോഴികള്‍ക്ക്‌ ആവശ്യമായ പ്രതിരോധ കുത്തിവയ്‌പുകള്‍ നടത്തുക.
2. സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
3. പുതിയ കുഞ്ഞുങ്ങള്‍ വരുമ്പോള്‍ കോഴിക്കൂട്‌ വൃത്തിയാക്കി അണുനശീകരണം ചെയ്യുക.
4. ഉപയോഗം കഴിഞ്ഞ ലിറ്റര്‍ മാറ്റിയശേഷം കൂട്ടില്‍നിന്ന്‌ അകലെ കളയുക.
5. കോഴിക്കൂട്ടിലെ ഉപകരണങ്ങള്‍ ഇടയ്‌ക്കിടെ വൃത്തിയാക്കി അണുനശീകരണം ചെയ്യുക.
6. പുറമേനിന്ന്‌ മറ്റു പക്ഷികള്‍ കൂട്ടിനകത്തു കയറാതിരിക്കാന്‍ ശ്രദ്ധിക്കുക.
7. ഈച്ച, കൊതുക്‌, പുഴു എന്നിവയെ നശിപ്പിക്കാന്‍ ഇടയ്‌ക്കിടയ്‌ക്ക്‌ മരുന്ന്‌ തളിക്കുക

Kozhi farm
Kozhi farm

8. എലി, ചുണ്ടെലി എന്നിവയെ നശിപ്പിക്കുക. അല്ലെങ്കില്‍ അവ തീറ്റ തിന്ന്‌ വലിയ നഷ്‌ടം ഉണ്ടാക്കും.
9. ചത്ത കോഴികളെ വിദഗ്‌ധ പരിശോധനയ്‌ക്കുശേഷം കുഴിച്ചുമൂടുകയോ തീയിട്ടു നശിപ്പിക്കുകയോ ചെയ്യുക.
10. പുറമേനിന്ന്‌ ആരെയും കൂടിനകത്ത്‌ പ്രവേശിപ്പിക്കാതിരിക്കുക
11. അണുനാശിനി കലര്‍ത്തിയ വെള്ളം കോഴിക്കൂടിനു മുന്നില്‍ ഒരു ട്രേയില്‍ എപ്പോഴും കരുതിയിരിക്കണം. അതില്‍ കാലുമുക്കിയശേഷമേ അകത്തു പ്രവേശിക്കാവൂ. ഇത്‌ ഒരു കൂട്ടില്‍നിന്ന്‌ മറ്റൊരു കൂട്ടിലേക്ക്‌ രോഗം പകരുന്നത്‌ തടയുന്നതിന്‌ സഹായിക്കും.Disinfectant water should always be stored in a tray in front of the chicken coop. Enter only after dipping your foot in it. This will help prevent the transmission of the disease from one cage to another.
12. എല്ലായ്‌പോഴും സമീകൃതാഹാരം നല്‍കുകയും, നല്ല പരിചരണമുറകള്‍ സ്വീകരിക്കുകയും ചെയ്യുകയാണെങ്കില്‍ കോഴികള്‍ക്ക്‌ തനതായ രോഗപ്രതിരോധശേഷി ഉണ്ടാകുന്നതാണ്‌.
13. ലിറ്റർ എല്ലാ ദിവസവും വൃത്തിയാക്കുക.
14. വിരിപ്പ് എല്ലാ ദിവസവും ഇളക്കി കൊടുക്കുക.
15. തീറ്റ പത്രത്തിൽ പൂപ്പൽ വരുന്നുണ്ടോ എന്ന് ആയിച്ചയിൽ ഒരുദിവസമെങ്കിലും നോക്കുക.
16. കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ വാട്ടർ സാനിറ്റൈസർ ഉപയോഗിക്കുക.
17.ഏതെങ്കിലും അസുഖത്തിന്‍റ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനേ വിദഗ്‌ധ സഹായം തേടണം.
18. ദഹനക്കേടു വന്നാൽ ഇഞ്ചി, ചെറിയുള്ളി നീര് കൊടുത്താൽ 5 മണിക്കൂറിൽ മാറും

Chicken farm
Chicken farm


ഇനി ഇതൊന്നുമല്ല, മറ്റു പ്രശ്നങ്ങൾ വല്ലതും ആണെങ്കിൽ കാണിക്കുന്ന ലക്ഷണങ്ങൾ പൊതുവെ ഇവയൊക്കെയായിരിക്കും
കാഷ്ടത്തിൽ ച്ചനിറം അല്ലെങ്കിൽ കാഷ്ടത്തിൽ വെള്ള നിറം അതുമല്ലെങ്കിൽ കാഷ്ട്ടം മഞ്ഞകലർന്നനിറത്തിൽ പോവുക. ചിലപ്പോൾ കാഷ്ട്ടത്തിൽ ബ്ലഡ് പോകുന്നുണ്ടാകും ഇനി ചില കോഴികളിൽ കാഷ്ട്ടം പിൻഭാഗത്ത് പറ്റി പിടിചിരിക്കുന്നത് കാണാം. പൂവും താടയും കളർ വ്യത്യാസം വരുന്നെങ്കിലും ശ്രദ്ധിക്കുക. ചിലപ്പോൾ പൂവും താടയും നീര് വന്ന് വീർക്കുന്നതായി കാണാറുണ്ട്. പൂവിലും തടയിലും വായിലും എന്തെങ്കിലും കുരുപോലെ കാണുക ചില കോഴികളുടെ വായിൽ നിന്ന് വെള്ളം ഒലിക്കുന്നത് പോലെ കാണും. ചിലപ്പോൾ വായിൽ പശപോലെ ഒരു ദ്രാവകം വരുന്നത് കാണാം. മൂക്കിൽ നിന്ന് വെള്ളം വരിക, കുറുകൽ ശബ്ദം ഉണ്ടാക്കുക, ചുമയ്ക്കുക മുടന്തി നടക്കുക താളംതെറ്റി നടക്കുക, കാലിന് അടിയിൽ പൊങ്ങലുകൾ കാണുക. തല കുടയുക, കൂട്ടത്തിൽ നിന്ന് മാറി ഇരിക്കുക എന്നിങ്ങനെ ചില അസ്വസ്ഥതകൾ കാണാറുണ്ട്.


എല്ലാവരും ഈലക്ഷണങ്ങൾ നിരീക്ഷിക്കുക. താഴെ പറയും വിധം മരുന്നുകൾ കൊടുക്കാം.

 

Day-1
Day-2
Day-3
Feed up XL
അര ml/ഒരു ലിറ്റർ വെള്ളത്തിൽ (തിളപ്പിച്ച്‌ ആറിയവെള്ളം )

Day -4
Day -5
Day-6
വിറ്റാമിൻ -20മില്ലി 100കോഴി
കാൽസ്യം -20മില്ലി 100കോഴി

Day -7
വസന്തക്ക്
F1 അല്ലങ്കിൽ B1 (ഇത് മൈൽഡ് വാക്‌സിനാണ് )

Chicken farm
Chicken farm


Day -8
Day -9
Day -10

വിറ്റാമിൻ ലിവർടോണിക് ചേർത്ത വെള്ളം
(അളവ് മുകളിൽപറഞ്ഞത് പോലെ)

Day - 11
Day - 12
Day - 13

വെള്ളം

Day - 14

IBD (ഗംബോറൊ ) വാക്‌സിനാണ്

Day - 15
Day - 16
വിറ്റാമിൻചേർത്ത വെള്ളം

Day - 17
Day - 18
Day - 19
Day - 20

വെള്ളം

Day - 21

ലാസോട്ട വാക്‌സിൻ വീണ്ടും ഡബിൾ ഡോസ്

Day - 22
Day - 23
Day - 24

വിറ്റാമിൻ + ലിവർ ടോണിക്

Day - 25
Day - 26
Day - 27

വെള്ളം

Day - 28

IBD ബ്ലൂസ്റ്റാർ വാക്‌സിൻ

Day - 29

വിറ്റാമിൻ + ലിവർ ടോണിക്ക്

Day - 30

ലിവർ ടോണിക്ക്

Day -31
Day -32
Day -33
Day -34
Day -35
Day -36
Day -37
Day -38
Day -39
Day -40
Day- 41
Day- 42

വെള്ളം

Day- 43

വിരമരുന്ന്

Day- 44
Day- 45

വിറ്റാമിൻ, ലിവർടോണിക്ക്

Day- 46
Day- 47
Day- 48
Day- 49

വെള്ളം

Day - 50

വസൂരിക്ക്
FP killed വാക്സിൻ
(തൊലിക്ക് അടിയിൽ )

Day -51
Day - 52

വിറ്റാമിൻ, ലിവർടോണിക്ക്

Day -53
Day -54
Day -55
Day -56
Day -57
Day -58
Day -59

വെള്ളം

Day -60
വസന്തക്ക്
R2B/RDVK വാക്‌സിൻ
(തൊലിക്ക് അടിയിൽ )

Day - 61
Day - 62

വിറ്റാമിൻ, ലിവർടോണിക്ക്

Day - 63
Day - 64
Day - 65
Day - 66
Day - 67

വെള്ളം

Day - 68

വിര മരുന്ന്

Day - 69
Day - 70

വിറ്റാമിൻ, ലിവർടോണിക്ക്

Day 71 മുതൽ
Day 74 വരേ..

വെള്ളം

Day - 75

വിര മരുന്ന്

Day - 76
Day - 77

വിറ്റാമിൻ, ലിവർടോണിക്ക്

Day - 78 മുതൽ
Day - 99 വരേ

വെള്ളം

Day - 100
വിര മരുന്ന്


Day - 101
Day - 102

വിറ്റാമിൻ, ലിവർടോണിക്ക്

Day - 103 മുതൽ
Day - 119 വരേ...

വെള്ളം

Day - 120

വസന്തക്ക്
വാക്‌സിൻ
R2B/RDVK

Day - 121
Day - 122
Day - 123

വിറ്റാമിൻ, ലിവർടോണിക്ക്

വെള്ളം കൊടുക്കുമ്പോൾ വാട്ടർ സാനിറ്റൈസർ ഉപയോഗിച്ച വെള്ളം മാത്രം കൊടുക്കുക.

മെഡിസിൻ കൊടുക്കുമ്പോൾ സാനിറ്റൈസർ ഉപയോഗിക്കരുത്.

(മെഡിസിൻ മിക്സ്ചെയ്ത വെള്ളം കഴിയുമ്പോൾ വെള്ളം കൊടുക്കുന്ന സമയത്ത്സാനിറ്റൈസർഒഴിക്കേണ്ടത് 10ലിറ്റർ വെള്ളത്തിൽ 1ml )
കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:
നാടൻ കോഴികളെ വളർത്തുന്നവർക്കായി ചില നുറുങ്ങുകൾ

#Chicken farm#Farming#Agriculture#Poultry

English Summary: Chickens: Preventive measures against diseases

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds