പശുവിന്റെ ഗർഭധാരണത്തെ കുറിച്ച് നമ്മുടെ ക്ഷീര കർഷകർ മനസിലാക്കേണ്ടതുണ്ട്. അവയിൽ പ്രധാനപെട്ട ചില വസ്തുതകൾ ശ്രദ്ധിക്കുക.
പാഠം ഒന്ന്
പാലിനെക്കാൾ പ്രധാന്യം പ്രസവങ്ങൾക്കാണ്
പാഠം രണ്ട്
പത്തുവയസിൽ എട്ട് പ്രസവം നടക്കണം എങ്കിൽ ആദ്യ പ്രസവം രണ്ടു വയസിൽ നടന്നിരിക്കണം.
പാഠം മൂന്ന്
ആദ്യ പ്രസവം രണ്ടുവയസിൽ സംഭവിക്കണം എങ്കിൽ പ്രസവസയത്ത് കന്നു കുട്ടി യുടെ ആരോഗ്യം കുറ്റമറ്റതായിരിക്കണം. നാട്ടിൽ സുലഭമായി കാണുന്ന സുനന്ദിനി പശുക്കളുടെ കന്നുകുട്ടികളുടെ ജനന സമയത്തെ തൂക്കം 25 കിലോയോളം ഉണ്ടായിരിക്കണം.
പാഠം നാല്
കന്നുകുട്ടികളുടെ ആദ്യനാലു മാസത്തെ പരിചരണം കുറ്റമറ്റതായിരിക്കണം. അതായത് കന്നുകുട്ടികൾക്ക് അസുഖങ്ങൾ ഈ കാലഘട്ടത്തിൽ ഒന്നും തന്നെ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം.
പാഠം അഞ്ച്
ഈ കന്നു കുട്ടികളുടെ ശരാശരി ശരീരഭാരം പ്രതിമാസം 12 കിലോ മുതൽ 15 കിലോ വരെ വർധിക്കണം.
പാഠം ആറ്
ഇത്തരം കന്നുകുട്ടികൾക്ക് ഒരു വയസ് പ്രായമാകുമ്പോൾ ശരാശരി 150 കിലോ തൂക്കം ഉണ്ടാ യിരിക്കണം.
ഇത്തരം കന്നുകുട്ടികൾ തള്ള പശുവിന്റെ തൂക്കത്തിന്റെ 45 മുതൽ 50 ശതമാനം തൂക്കം വരുമ്പോൾ ആദ്യ മദിലക്ഷണം കാണിയ്ക്കുന്നു.
ക്ഷീരകർഷകന്റെ കന്നുകുട്ടി പരിപാലനത്തിന്റെയും കിടാരി പരിപാലനത്തിന്റെ പ്രോഗ്രസ് കാർഡാണ് കിടാരി ആദ്യമദി എത പ്രായത്തിൽ കാണിയ്ക്കുന്നു എന്നത്.
കേരളത്തിലെ ക്ഷീരകർഷകരുടെ 20 ശതമാനത്തോളം കിടാരികൾ ഒരു വയസാകുമ്പോ ഴേക്കും മദിലക്ഷണം കാണിയ്ക്കുന്നു എന്നത് നല്ല ലക്ഷണമായിവേണം നിരീക്ഷിക്കാൻ,
പാഠം എട്ട്
പ്രസവസമയത്ത് കന്നുകുട്ടിയുടെ തൂക്കം 25 കിലോയോളം വരണം എങ്കിൽ ചെനയിലുള്ള പശുക്കളുടെ അവസാനത്തെ രണ്ടു മാസത്തെ പരിചരണം കുറ്റമറ്റതായിരിക്കണം. ചെനയിലുള്ള പശുക്കൾക്ക് ധാരാളം തീറ്റ നല്കിയാൽ കന്നുകുട്ടിയുടെ ശരീരം വലുതാകുമെന്നും പ്രസവത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നു പലരും ധരിച്ചു വെച്ചിട്ടുണ്ട്. എന്നാൽ പ്രസവസമയത്ത് പൂർണ ആരോഗ്യവതികളായ പശുക്കൾക്ക് ശരിയായ തോതിൽ പ്രസവ സമയത്ത് ഉണ്ടാകേണ്ടതായ ഹോർമോണുകൾ പ്രവഹിക്കയും, പ്രസവം യഥാസമയം പ്രശ്നങ്ങൾ കൂടാതെ സംഭവിക്കുകയും ചെയ്യുന്നു. ആയതിനാൽ സുഖം പ്രസവം എന്ന കടമ്പ പ്രസവ സമയത്ത് പശുവിന്റെ ആരോഗ്യത്തെയും ഈ സമയത്തെ ആരോഗ്യം വറ്റുകാല പരിചരണം എന്ന സമസ്യയെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ പൂർണ മായും ആശ്രയിച്ചിരിക്കുന്നു.
Share your comments