ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഒരുപോലെ വളര്‍ത്താൻ സാധിക്കുന്ന ഒരു മത്സ്യമാണ് മില്‍ക്ക് ഫിഷ്. ഇത് പൂമീൻ എന്നും അറിയപ്പെടുന്നു. ആല്‍ഗകളും ജലസസ്യങ്ങളുമാണ് ഇവയുടെ ഭക്ഷണം. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന മീനാണിത്. ഏകദേശം ഒന്നരമീറ്റര്‍വരെ നീളവും 15 കിലോയോളം തൂക്കവുമാണ് പൂമീനിന് ഉണ്ടാകുന്നത്. ഇതിൻറെ വായില്‍ പല്ലുകളില്ലത്തതും 'v' ഷെയ്പ്പിലുള്ള വാലും വലിയ കണ്ണുകളും ഈ മീനിൻറെ പ്രത്യേകതയാണ്.
ബന്ധപ്പെട്ട വാർത്തകൾ: വീടുകളിൽ കൃത്രിമ കുളത്തിലെ മത്സ്യകൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൂമീനിന്റെ വിത്തുകള്‍ ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടര്‍ അക്വാകള്‍ച്ചറില്‍ ലഭ്യമാണ്. മാര്‍ച്ച് മുതല്‍ മെയ് വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുമാണ് പൂമീനിന്റെ പ്രജനന കാലം.
ഈ മത്സ്യകൃഷി ചെയ്യേണ്ട വിധം
കടല്‍ജലത്തില്‍ വളര്‍ന്ന പൂമീനിനെയാണ് നിങ്ങള്‍ കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നേരിട്ട് ശുദ്ധജലമുള്ള കുളത്തിലേക്ക് മാറ്റരുത്. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും പുതിയ താപനിലയുമായി പൊരുത്തപ്പെട്ട ശേഷമേ ശുദ്ധജലത്തിലേക്ക് പൂമീന്‍കുഞ്ഞുങ്ങളെ മാറ്റാവൂ. കുളങ്ങള്‍ നന്നായി വറ്റിക്കുകയും അടിത്തട്ട് ഉണക്കിയെടുക്കുകയും വേണം. അടിത്തട്ടിലെ മണ്ണിന്റെ അമ്ലാംശം പരിശോധിക്കണം. ആവശ്യമാണെങ്കില്‍ കുമ്മായം ചേര്‍ത്തുകൊടുക്കണം. മത്സ്യം വളര്‍ത്തുന്ന കുളത്തില്‍ വളങ്ങളും നല്‍കണം. ഏകദേശം 15 സെ.മീ ആഴത്തില്‍ വെള്ളം നിറച്ച് 14 ദിവസം സൂര്യപ്രകാശമേല്‍ക്കണം.
ബന്ധപ്പെട്ട വാർത്തകൾ: കേരളവും ഉല്‍നാടന്‍ മത്സ്യ ബന്ധനവും (Kerala and Inland fishing )
പൂമീനിന് കടലപ്പിണ്ണാക്കും തവിടും സമാസമം യോജിപ്പിച്ച് അല്പം വെള്ളമൊഴിച്ച് കുഴച്ചുണ്ടാക്കിയ മിശ്രിതം ഭക്ഷണമായി നല്‍കാം. പൂമീന്‍ വളര്‍ത്തി 8 മുതല്‍ 12 മാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താം. ഒരു വര്‍ഷത്തിനുള്ളില്‍ പൂമീന്‍ 750 ഗ്രാം തൂക്കം വെക്കും. ഒരേക്കറില്‍ നിന്ന് 2000 കി.ഗ്രാം മുതല്‍ 2500 വരെ മത്സ്യം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഒരു പിടി കടലപ്പിണ്ണാക്കും ശർക്കരയും ചേർത്ത് കിടിലനൊരു ജൈവവളം; ദുർഗന്ധമില്ലാതെ 2 മാസം സൂക്ഷിക്കാം
പൂമീനിനെ വളര്‍ത്താനായി പിടിക്കുമ്പോള്‍ ചെതുമ്പലുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ചെറിയ ചെതുമ്പലുകളാണ് പൂമീനിനുള്ളത്. ഇത് നഷ്ടപ്പെട്ടാല്‍ മീനിന് രോഗാണുബാധ ഉണ്ടാകും.
Share your comments