ഹോർമോൺ കുത്തിവച്ചു വളർത്തുന്ന ബ്രോയിലർ കോഴികളേക്കാൾ ഇപ്പോൾ എല്ലാവർക്കും പ്രിയം നാടൻ കോഴികളാണ്. വളരെ രുചികരവും പോഷക സമ്പുഷ്ടവുമാണ് ഈ കോഴിയിറച്ചി. അൽപ്പം മനസുവച്ചാൽ വളരെ ചെറിയ സ്ഥലപരിമിതികൾക്കുള്ളിലും വീട്ടമ്മമാർക്ക് നാടൻ കോഴികളെ വളർത്തി വരുമാനം നേടാവുന്നതാണ്.
മീൻപൊടിയും പിണ്ണാക്കും കാൽസിയവും ഒക്കെ ചേർന്ന ജൈവതീറ്റ ഇവയ്ക്കു ധാരാളം മതിയാകും.
നാടൻ കോഴിക്ക് ഏകദേശം 500 രൂപ വരെ വില ലഭിക്കും. ഒരു ജൈവ ഫാമിൽ വളരുന്ന നാടൻ കോഴി 45 ദിവസം കൊണ്ട് പരമാവധി ഒരു കിലോഭാരമേ ഉണ്ടാകുന്നുള്ളു.
വളർത്താനുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോളും അവയുടെ കൂടു നിർമാണത്തിലും അവയ്ക്കു നൽകുന്ന തീറ്റ നൽകുന്ന കാര്യത്തിലും വളരെയേറെ ശ്രദ്ധവേണം. അതുപോലെ വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് കോഴികൾക്ക് അസുഖങ്ങൾ വന്നാലുള്ള ചികിത്സകൾ.
കോഴികൾക്ക് നൽകുന്ന ചില നാടൻ ചികിത്സകൾ നോക്കാം
- -കോഴികൾക്ക് വിരശല്യം ഉണ്ടായാൽ കച്ചോലവും വെളളുളളിയും തുളസിയിലും ചതച്ച് നീരെടുത്ത് കൊടുക്കുക
- -കോഴികൾക്ക് വസന്തയോ ദഹനക്കേടോ വന്നാൽ ചുവന്നുള്ളി ചതച്ച നീര് എടുത്തു കൊടുക്കുക.
- -കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്താതിരിക്കാൻ ഇറച്ചി അരിഞ്ഞ് കൊടുക്കു
- -കോഴിയുടെ മുട്ട ഉൽപ്പാദനം കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക മുട്ടയിടീൽ മെച്ചപ്പെടും
- .-കോഴികളുടെ ചിറക് പൊന്തിച്ച് നടക്കുന്ന അസുഖത്തിന് ഉള്ളി അരിഞ്ഞിട്ട് തീറ്റിക്കുന്നത് നല്ലതാണ്.
- -കോഴികൾക്ക് ഇടയ്ക്കിടെ പുളിയരിപ്പൊടി കൊടുത്താൽ അവയുടെ ശരീരത്തിൽ നെയ്യ് കെട്ടുന്നത് ഒഴിവാക്കാം.
- -കോഴിക്ക് ശരീരത്തിൽ മുറിവുണ്ടായാൽ അടുക്കളയിലെ പുകമൂലം ഉണ്ടാകുന്ന കരിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക.
- -വാലില്ലാ കോഴികൾക്ക് മറ്റിനം കോഴികളെ അപേക്ഷിച്ച് വളർച്ചയും തൂക്കവും കൂടുതലായിരിക്കും രോഗ പ്രതിരോധശേഷിയും കടുതൽ ആയിരിക്കും
- -ചക്കക്കുരു പുഴുങ്ങി പ്പൊടിച്ച് കൊടുത്താൽ കോഴികൾ കൂടുതൽ മുട്ടയിടും മുട്ടയുടെ വലിപ്പവും കൂടും
- -കോഴിയുടെ തലയിലെ പുണ്ണ് രോഗത്തിന് വേപ്പിലയും പച്ചമഞ്ഞളും അരച്ചിടുക
- -ഉഷാറില്ലാതെ തൂങ്ങി നിൽക്കുന്ന കോഴികൾക്ക് മഞ്ഞളരച്ച് വായിലിട്ട് കൊടുക്കുക
- -കോഴികൾ തമ്മിൽ കൊത്തിയുണ്ടാകുന്ന മുറിവ് ഉണങ്ങുന്നതിന് മഞ്ഞളും ആര്യവേപ്പിലയും അരച്ച് രണ്ട് മൂന്ന് ദിവസം കൊടുക്കുക
- -കോഴികൾക്ക് മാസത്തിൽ രണ്ട് തവണ വീതം പാൽക്കായം കലക്കി കൊടുത്താൽ ഒരു വിധമായ രോഗങ്ങളിൽ നിന്നെല്ലാം പ്രതിരോധം ലഭിക്കും
- -തമ്മിൽ കൊത്തി കോഴികളുടെ കണ്ണടഞ്ഞ് പോയാൽ അപ്പ മരത്തിൻറെ കറ പുരട്ടുക
- -കോഴികളുടെ ദേഹത്തിലെ ചെള്ള് പോകുന്നതിന് പുകയില കലക്കിയ വെള്ളം ഒഴിക്കുക
- -ചുണ്ണാമ്പ് വെള്ളത്തിൻറെ തെളിയിൽ കക്ക ചേർത്ത് കോഴികൾക്ക് കൊടുത്താൽ കാൽസ്യത്തിൻറെ കുറവ് മൂലം ഉള്ള അസുഖങ്ങൾ പരിഹരിക്കാം
- -കോഴി വസന്ത വന്നാൽ കുടകൻ അരച്ച് വായിലിട്ട് കൊടുക്കുക.
കോഴി രോഗവും മരുന്നുകളും
1 ബ്രൂഡർ ന്യൂമോണിയ ലിറ്റർ നിന്നും പകരുന്ന രോഗം
(തുരിശ് 100 കോഴിക്ക് 1 ലിറ്റർ വെള്ളത്തിൽ കൂടി നൽകാം)
2 ബെൻഡ് ബ്ലോക്ക്
(മലദ്വാരത്തിൽ കാഷ്ട്ടം ഒട്ടിപിടിച്ചിരിക്കൽ)
പ്രതിവിധി:-
10 ദിവസം തിളപ്പിച്ച വെള്ളം തണുപ്പിച്ച് നൽകുക.3മത്തെ ദിവസം 5 ഗ്രാം ശർക്കര 100 കോഴിക്ക് 1 ലിറ്റർ വെള്ളത്തിൽ നൽകാം..
3. കോഴിവസന്ത
ഈ രോഗം കോഴികുഞ്ഞിങ്ങൾക്കും വലിയ കോഴികൾക്കും ഉണ്ടാകും
പ്രതിവിധി
5,6,7 ദിവസങ്ങളിൽ വസന്തക്കുള്ള ഒന്നാമത്തെ വാക്സിൻ ലാസോട്ട(RDF1) കണ്ണിലും,മുക്കിലും കൂടുതൽ ഉണ്ടെങ്കിൽ കുടിവെള്ളത്തിലൂടെയും നൽകാം..45 ദിവസം (R2B/RDK) 0.5ml ചിറകിനടിയിൽ കുത്തിവെപ്പ്..
കോഴിവസന്തയുടെ ലക്ഷണങ്ങൾ
പൂവും ആടയും വിളറിയിരിക്കും,കാഷ്ടം പച്ചനിറത്തിൽ പോകും,ചിറക് താഴ്ത്തി കുമ്പിട്ടിരിക്കും,വായിൽ നിന്നും പതവരാൻ സാധ്യത,വെള്ളവും ആഹാരവും ആഹാരവും കഴിക്കില്ല. ഫെബ്രുവരി,മാർച്ച്,ഏപ്രിൽ മുതലായ ചൂട് മാസങ്ങളിലാണ് കൂടുതൽ കാണുന്നത്
4.IBD(ബർസൽരോഗം,ഗപ്പരോ)
ലക്ഷണം:
കോഴിവസന്ത പോലെ പകർച്ച രോഗമാണ്.5മുതൽ12 ആഴ്ചവരെ ഉള്ള കോഴിക്ക് വരാം.കാൽ തളർച്ച,തല വിറയൽ,കഴുത്തിലെ തൂവൽ വിടർന്നു നില്കും,കാഷ്ട്ടം ഇളകിയോ പച്ച നിറത്തിലോ പോകും ആഹാരം കഴിക്കില്ല.
വാക്സിൻ:-
14,15,16 ദിവസത്തിൽ IBDക്കുള്ള വാക്സിൻ നൽകാം 500 കോഴിക്ക് 5 ലിറ്റർ വെള്ളത്തിൽ 5gm പാൽപ്പൊടിയിൽ ചേർത്ത് വാക്സിൻ നൽകാം.
50 എണ്ണമാണ് ഉള്ളതെങ്കിൽ കണ്ണിലോ,മൂക്കിലോ നൽകാം.
5.ശ്വാസകോശ രോഗം CRD
ആയുർവേദ മരുന്ന്:-തുളസീ,ഇഞ്ചി,കുരുമുളക്,ഏലക്ക,ആടലോടകം ചതച്ച് 5 തുള്ളിവെച്ച് നൽകാം..
6.കോഴി വസൂരി
പൂവിലും,അടയിലും കുരു ഉണ്ടാകും ചൂട് കാലങ്ങളിൽ.അങ്ങനെ ഉണ്ടായാൽ വേപ്പില,മഞ്ഞൾ അരച്ച് ഇട്ട് കൊടുകാം..കണ്ണിലാണെങ്കിൽ തുളസീ ചാർ പിഴിഞ്ഞ് വിത്തുക.
7.രക്‌തിസാരം(വയർകടി)
മഞ്ഞൾ,വെളുത്തുള്ളി,കറിവേപ്പില അരച്ച് കൊടുകാം..
8. കാൽ തളർച്ച
ന്യൂറോബയോൺ ഗുളിക ഒരു കോഴിക്ക് 1 ഗുളിക നൽകാം
നാടൻ കോഴികൾ കൂടുതൽ മുട്ടയിടാൻ ചെയ്യേണ്ടത്
പൊരുന്ന് ഒഴിവാക്കിയാൽ വര്‍ഷത്തില്‍ സാധാരണ ഇടുന്നതിനേക്കാൾ ഇരട്ടിയോളം മുട്ട ഇടും. വായിക്കുമ്പോൾ കുറച്ച് തമാശയൊെക്കെ തോന്നാമെങ്കിലും നാടൻ കോഴികളുടെ പൊരുന്ന് മാറ്റി മുട്ട ഇടുന്നത് കൂട്ടാൻ ചില വിദ്യകൾ . അനുഭവമുള്ള കർഷകരുടെ വാക്കുകൾ ആണ് ഇവിടെ വിവരിക്കുന്നത്.
പൊരുന്ന് ഒഴിവാക്കിയാൽ വര്‍ഷത്തില്‍ സാധാരണ ഇടുന്നതിനേക്കാൾ ഇരട്ടിയോളം മുട്ട നാടൻ കോഴി ഇടും. സാധരണയായി നാടൻ കോഴികൾ 2 ആഴ്ച മുട്ടയിട്ടു കഴിഞ്ഞാൽ പിന്നീട് രണ്ട് മുതൽ മൂന്നാഴ്ച പൊരുന്നിരിക്കും. ഈ പൊരുന്ന് മൂന്നോ നാലോ ദിവസം കൊണ്ട് എങ്ങനെ മാറ്റാം എന്ന് നോക്കാം.
ഈ മുട്ടകൾ നമ്മുക്ക് ഇൻക്യൂബേറ്റർ പോലെയുള്ളവ ഉപയോഗിച്ച് വിരിയിക്കാം.
അടയിരിക്കുന്ന സമയവും ലാഭം, മുട്ടയും കൂടുതൽ കിട്ടും. പൊരുന്നിന് ഇരിക്കുന്ന കോഴിയെ പിടിക്കുക, ശേഷം അതിന്റെ ഒരു തൂവൽ ഇളക്കുക. പിന്നീട് അതിന്റെ മൂക്കിന് ഉള്ളിലൂടെ കയറ്റി വെക്കുക. ഈ ഉണ്ടാകുന്ന ബുദ്ധിമുട്ട് കാരണം കോഴികൾ പൊരിന്നിന് ഇരിക്കില്ല. ഇതാണ് ആദ്യത്തെ വിദ്യ.
ഇങ്ങനെ ചെയ്തിട്ടും മാറിയില്ലെങ്കിൽ ഒരു ബക്കറ്റിൽ വെള്ളമെടുത്ത ശേഷം കോഴിയെ ദിവസം 2 പ്രാവശ്യം അതിൽ മുക്കിയെടുക്കുക. പൊരിന്നിരിക്കുന്ന സമയത്ത് അതിന്റെ ശരീരത്തിലെ ഊഷ്മാവ് വളരെ കൂടുതലായിരിക്കും. ഒരു 5 മിനിറ്റ് നേരം വെള്ളത്തിൽ മുക്കുക, ഇങ്ങനെ ചെയ്യുന്നത് മൂലം കോഴികളുടെ പൊരുന്ന് മാറ്റാൻ സാധിക്കും. (ഇത് നാട്ടിൽ സാധാരണ ചെയ്ത് കാണാറുണ്ട് )
ഈ രണ്ടു വിദ്യ ഉപയോഗിച്ചും പൊരുന്ന് മാറ്റാൻ സാധിച്ചില്ലെങ്കിൽ അടുത്തതായി കോഴിയെ കെട്ടിയിടാം. കൂടിന്റെ അടുത്ത് തന്നെ കാലിൽ കെട്ടിയിടുക. കൂട്ടിൽ നിന്നും പുറത്തിറക്കി 2 ദിവസം ഇങ്ങനെ തന്നെ ചെയ്യുക. ഇങ്ങനെ ചെയ്താൽ പിന്നീട് അത് കൂട്ടിൽ പൊരുന്നിരിക്കില്ല. (ഇതും നാട്ടിൻപുറങ്ങളിൽ ചെയ്ത് കാണാറുള്ള വിദ്യ )
കോഴിയുടെ ബിസിനസ് ചെയ്ത് അതിന്റെ മുട്ട വിറ്റ് ജീവിക്കുന്നവർക്ക് ഇത് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്.
അവർക്ക് സാധാരണ ഒരു വർഷം 80 മുതൽ 90 മുട്ട വരെയാണ് കിട്ടുന്നതെങ്കിൽ ഇങ്ങനെ ചെയ്താൽ 150 മുട്ടയുടെ മുകളിൽ ലഭിക്കുന്നതായിരിക്കും.
There are four pure breeds of country,indigenious, desi chicken(kozhi) that are available in India viz. Aseel, Chitagong, Kadaknath and Busra. Some breeds are also developed indigenous to specific location such as:
- Jharsim: A variety specific to Jharkhand.
- Kamrupa: Suitable for free range farming in Assam.
- Pratapdhan: It is a dual colored bird meant for Rajasthan.
Other ‘desi murgi’ breeds that have been developed are CARI Nirbheek, CARI Shyama, Hitcari and Upcari. These breeds were developed at the Cantral Avian Research Institute (CARI), Izzatnagar.
Varieties like Gramapriya, Vanaraja, Krishna-J, Girirani, Giriraja, etc. can be reared almost anywhere in India. Gramapriya and Vanaraja produce 200-230 eggs annually with the individual egg weight varying between 55 to 60 grams. They start laying eggs at the age of 200 days. The age of first lay varies with the feed, nutrition and other management criterion.
അനുബന്ധ വാർത്തകൾ
Share your comments