<
  1. Livestock & Aqua

കേരളത്തിന് അനുയോജ്യമായ എരുമ ജനുസ്സുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ

ഇണക്കമുണ്ടെങ്കിലും അപ്രതീക്ഷിതമായി അക്രമണോത്സുകരാകുന്ന സ്വഭാവമുള്ളവരാണ് എരുമകൾ. മഴയായാലും വെയിലായായാലും അതിനെയൊന്നും കൂസാതെ അലസഗമനം ചെയ്യുന്ന സ്വഭാവമാണ്‌ ഇവയുടേത്.

Meera Sandeep
Details about Buffalo species suitable for Kerala
Details about Buffalo species suitable for Kerala

ഇണക്കമുണ്ടെങ്കിലും അപ്രതീക്ഷിതമായി അക്രമണോത്സുകരാകുന്ന സ്വഭാവമുള്ളവരാണ് എരുമകൾ. മഴയായാലും വെയിലായായാലും അതിനെയൊന്നും കൂസാതെ അലസഗമനം ചെയ്യുന്ന സ്വഭാവമാണ്‌ ഇവയുടേത്.

കേരള ജനുസ്സ്

കുട്ടനാടൻ ഏരുമ കേരളത്തിലെ കുട്ടനാടൻ പ്രദേശത്തു കണ്ടുവരുന്ന നാടൻ ഇനമാണ്.

പ്രജനനം

വർഗ്ഗത്തിലെ പെൺ ഇനമായ എരുമകൾക്ക് നല്ല ഭക്ഷണലഭ്യതയുള്ള സാഹചര്യത്തിൽ 30-36 മാസത്തിൽ പ്രത്യുല്പാദനത്തിനുള്ള വളർച്ചയെത്തുന്നു. ഈ പ്രായത്തിൽ 300-കിലോ വരെയെങ്കിലും തൂക്കം വെച്ചാൽ മാത്രമേ ഇവയുടെ ശരീരം പ്രത്യുല്പാദനത്തിന് തയ്യാറാവൂ. ഇവയുടെ മദിയുടെ സമയം 18-24 മണിക്കൂറായിരിക്കും. കിടാരികളിൽ 18-20 ദിവസത്തെ ആവർത്തിയിൽ മദി പ്രത്യക്ഷപ്പെടുന്ന ഇവയ്ക്ക് അമ്മയായതിനു ശേഷം 20-24 ദിവസം ഇടവേളയിലേ മദി കാണാറുള്ളൂ. എരുമകളുടെ ഗർഭകാലം 310-315 ദിവസങ്ങളാണ്.

ഉപയോഗങ്ങൾ

ഇവയുടെ മാംസം മനുഷ്യർ ഭക്ഷണമായും ഉപയോഗിക്കാറുണ്ട്. ഇവയുടെ കൊമ്പിൻ കഷണങ്ങൾ വൃത്തിയായി ചെത്തിമിനുക്കി കത്തികൾക്കും മറ്റും പിടിയുണ്ടാക്കാൻ ഉപയോഗിക്കുന്നു. ഇവയുടേ തോലും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്നു.

വരി ഉടക്കാതെ പോത്തുകളെ ഉഴവുമൃഗങ്ങളായും മറ്റും ഉപയോഗിക്കാനാവില്ല. പ്രായപൂർത്തിയാകുന്നതിന്നു മുൻപുതന്നെ ഉഴവുപോത്തുകളുടെ വരിയുടക്കുന്നു. പ്രത്യേകം തയ്യാറാക്കുന്ന ഒരുപകരണം കൊണ്ട് പുറമെ നിന്ന് വൃഷണങ്ങൾ ഞെരുക്കി ഉടക്കുന്ന സമ്പ്രദായമാണ്‌ പണ്ട് നിലവിലുണ്ടായിരുന്നത്.

നാടൻ എരുമകളെ മുൻകാലങ്ങളിൽ ശ്രമകരമായ ജോലികൾക്ക് ഉപയോഗിച്ചിരുന്നെങ്കിലും എരുമകൾ പൊതുവേ പാലുത്പാദനത്തിനായി മാറ്റിനിർത്തപ്പെട്ടുകാണാം. ഇന്ത്യയിൽ പാലുത്പാദനത്തിന്റെ സിംഹഭാഗവും എരുമകളിൽ നിന്നാണ്‌. കൂടിയമട്ടിൽ പാലുത്പാദനശേഷിയുള്ള വിവിധയിനം എരുമകളെ ഇക്കാലത്ത് ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

എരുമ ഇനങ്ങള്‍

കേരളത്തിന് അനുയോജ്യമായ എരുമ ജനുസ്സുകള്‍

  1. മെഹ്സാന

  2. സൂര്‍ത്തി

  3. നാഗ്പൂരി

  4. മുറ

  5. ജാഫറബാദി

  6. നീലി / രവി

  7. നാടന്‍ എരുമകൾ.

ഇന്ത്യയില എരുമകള്‍ പശുവിനേക്കാള്‍ അധികം പാല്‍ ഉല്‍പാദിപ്പിക്കുന്നു, പാലിന് കൂടുതല്‍ കൊഴുപ്പുണ്ട്. ഒരു വര്‍ഷം ഇന്ത്യയില്‍ മുപ്പത് ദശലക്ഷം ടണ്‍ എരുമ പാല്‍ ഉല്‍പാദിപ്പിക്കുന്നു. ഇന്ത്യയിലെ പ്രധാന ഇനം എരുമകള്‍ ബദാവരി, ജാഫ്രാബാദി, മേഹസാനി, മുറ, നാഗപ്പൂരി, നിലി/രവി, സ്രുതി എന്നിവയാണ്. കേരളത്തില്‍ പ്രധാനമായും മുറ, സ്രുതി എന്നീ രണ്ടുതരം എരുമകളാണ് ഉള്ളത്.

മുറ ഇനത്തില്‍പ്പെട്ട എരുമകള്‍ ഒരു കറവ കാലത്ത് ശരാശരി രണ്ടായിരം മുതല്‍ രണ്ടായിരത്തി അഞ്ഞൂറ് ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നു. സ്രുതി ഇനത്തില്‍പ്പെട്ട എരുമകള്‍ ഒരു കറവ കാലത്ത് ശരാശരി ആയിരത്തി അഞ്ഞൂറ് ലിറ്ററില്‍ താഴെ പാല്‍ ഉല്‍പാദിപ്പിക്കുന്നു.

ജലദൗര്‍ലഭ്യം, മികച്ച ജനുസ്സിന്‍റെ അഭാവം, കൃഷിക്കാര്‍ക്കുള്ള താത്പര്യക്കുറവ് എന്നിവ കേരളത്തില്‍ എരുമവളര്‍ത്തല്‍ വ്യാപകമാകാത്തതിനുള്ള പ്രധാന കാരണങ്ങള്‍. കേരളത്തില്‍ എരുമവളര്‍ത്തല്‍ വ്യാപകമല്ലെങ്കിലും എരുമകളെ ലാഭകരമായി വളര്‍ത്താവുന്നതാണെന്ന തെളിയിച്ചു കഴിഞ്ഞു. നാടന്‍ എരുമകള്‍ക്ക് പാലുത്പാദനം കുററ്വാണ്. എന്നാല്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ലഭ്യമായ പല നല്ല ജനുസ്സുകളേയും നമുക്കിവിടെ വളര്‍ത്താം.

English Summary: Details about Buffalo species suitable for Kerala

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds