<
  1. Livestock & Aqua

നായകൾ പുല്ലു തിന്നു തുടങ്ങിയോ? കാരണമുണ്ട്.

പുല്ല്,മണ്ണ് തുടങ്ങി ഭക്ഷണമല്ലാത്ത വസ്തുക്കൾ കഴിക്കുന്ന സ്വഭാവ രീതിയെ 'പൈക്ക' (Pica) എന്നു പറയുന്നു.ഭൂരിഭാഗം സമങ്ങളിലും ഇത് വിരസത മൂലം ആണെങ്കിലും ചില സമയങ്ങളിൽ 'പൈക്ക' സൂചിപ്പിക്കുന്നത് നായയ്ക്കളിലെ പോഷകാഹാരകുറവും രോഗസൂചനയുമാണ്.The habit of eating non-food items such as grass and soil is called 'pica'. The habit of eating non-food items such as grass due to boredom, sometimes 'pica' refers to malnutrition and symptoms in dogs.

K B Bainda
dog
dog


കണ്ടിട്ടില്ലേ നമ്മുടെ പക്ഷി മൃഗാദികൾ പുല്ലു തിന്നുന്നത്?പശുവും ആടും ഒന്നുമല്ല കേട്ടോ. കോഴിയും പൂച്ചയും പട്ടിയുമൊക്കെ പുല്ലു തിന്നുന്നത് കാണുമ്പോൾ നമ്മൾ അന്തിച്ചു പോകും. പാവം ഇവറ്റയ്ക്കു ഭക്ഷണം ഇല്ലാത്തതു കൊണ്ടാവും, അല്ലെങ്കിൽ എന്തെങ്കിലും രോഗലക്ഷണമാണോ? എന്ന് കരുതുകയും ചെയ്യും. നമുക്കിവിടെ അരുമയായി വളർത്തുന്ന നായയുടെ കാര്യം തന്നെ എടുക്കാം.നായകൾ പുല്ലു തിന്നുന്നതിന് പ്രത്യേക കാരണമുണ്ട്.
പുല്ല്,മണ്ണ് തുടങ്ങി ഭക്ഷണമല്ലാത്ത വസ്തുക്കൾ കഴിക്കുന്ന സ്വഭാവ രീതിയെ 'പൈക്ക' (Pica) എന്നു പറയുന്നു.ഭൂരിഭാഗം സമങ്ങളിലും ഇത് വിരസത മൂലം ആണെങ്കിലും ചില സമയങ്ങളിൽ 'പൈക്ക' സൂചിപ്പിക്കുന്നത് നായയ്ക്കളിലെ പോഷകാഹാരകുറവും രോഗസൂചനയുമാണ്.The habit of eating non-food items such as grass and soil is called 'pica'. The habit of eating non-food items such as grass due to boredom, sometimes 'pica' refers to malnutrition and symptoms in dogs.

puppy
Pet dogs


നായ്ക്കൾ പുല്ല് കഴിക്കുന്നത് സർവ്വസാധാരണമാണ് (കാട്ടുനായ്ക്കളിലും ഇത്തരം സ്വാഭാവം കാണപ്പെടുഇന്നു ) മാത്രമല്ല 'പൈക്ക' സാധാരണയായി തീവ്രമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാറില്ല.

നിങ്ങളുടെ അരുമ പുല്ല് കഴിക്കുന്നതിനു പ്രധാനകാരണങ്ങൾ.

• വിരസത
• ദഹനക്കേട്
• വയറെരുച്ചിൽ
• വയറുവേദന
• കുടലിലെ വിരബാധ
• പോഷക ആഹാരക്കുറവ്
എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന പുല്ലുതീറ്റക്കുള്ള പ്രധാന കാരണങ്ങൾ.

pet dog
pet dog


നിങ്ങളുടെ നായ വിരസത അനുഭവിക്കുന്നു എന്നു സംശയിക്കുന്നുവെങ്കിൽ, അരുമക്ക് മതിയായ വ്യായാമം ഉറപ്പാക്കുക,അവരുമായി സമയം ചെലവഴിക്കുക,കളിക്കുക, കളിപ്പാട്ടങ്ങൾ നൽകുക എന്നിവ വഴി ഇത്തരം പ്രവണത നിയത്രിക്കാനാകും.

ഭക്ഷണത്തിൽ പെടുന്നനെ മാറ്റം വരുത്തുക, പഴകിയ ഭക്ഷണം നൽകുക, നായ്ക്കൾക്ക് ഇണങ്ങാത്ത ഭക്ഷണം( മുൻ പോസ്റ്റുകൾ വായിക്കുക) ഇവടിയെല്ലാം ദഹനക്കേട്, വയറെരിച്ചിൽ, വയറുവേദന എന്നിവക്ക് കാരണമാകാം.

അരുമകൾക്ക് കൃത്യമായ ഇടവേളകളിൽ വിരപരിശോധന നടത്തുകയും വിരക്കു മരുന്നു നൽകുന്നതും വഴിയായി വിരബാധ മൂലമുള്ള പുല്ലുതീറ്റയെ അകറ്റിനിർത്താൻ നിങ്ങൾക്കാകുന്നു.( വിരബാധ പരിശോധന, വിരമരുന്നു നല്കേണ്ടതെങ്ങനെ എന്നീ വിഷയങ്ങളിൽ വരും ദിവസങ്ങളിൽ എഴുത്തുന്നതാണ്)

പോഷകക്കുറവ് മൂലമാണ് 'പൈക്ക' ഉണ്ടാകുന്നതെങ്കിൽ, ഭക്ഷണത്തിൽ ഉയർന്ന അളവിൽ നാര് അടങ്ങിയ വിഭവങ്ങൾ ഉൾപെടുത്തുന്നതും വിറ്റമിൻ മിനറൽ സപ്ലിമെന്റ് നൽകുന്നതും ഇത്തരം പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നു.

പുല്ലുതിന്നുന്ന സ്വഭാവം അത്ര ദോഷകരമല്ലെങ്കിലും പുൽത്തകിടികളിൽ ഉപയോഗിക്കുന്ന ചില കളനാശിനികളും കീടനാശിനികളും തികച്ചും വിഷബാധക്കും മറ്റു പ്രശ്‌നങ്ങൾക്കും കാരണമാകും. നായ പുല്ല് തിന്നുന്ന സ്ഥലത്തും പരിസരത്തും വിഷവും വിഷരഹിതവുമായ ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പറയാറുണ്ട്, അവ പോഷകാഹാരക്കുറവ് സ്വയം പരിഹരിക്കുന്നതാണെന്ന്. ഏതായാലും അരുമ മൃഗങ്ങളുടെ പുല്ലു തീറ്റ കാണുമ്പോൾ ഒന്ന് ശ്രദ്ധിച്ചേക്കുക.


കടപ്പാട്
Pets Kerala

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വളര്‍ത്തുമൃഗങ്ങള്‍ക്കായി സാനിറ്റൈസറും

#Pets#Farmer#Agriculture#Krishi

English Summary: Did the dogs start eating grass? There is a reason.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds