വീട്ടിലെ ഒരംഗത്തെപ്പോലെയാണ് നമുക്ക് വളർത്തു മൃഗങ്ങൾ. മനുഷ്യരെക്കാൾ നന്ദിയുള്ളവരുമാണ് അവ . യാത്ര ചെയ്യുമ്പോഴും, കിടപ്പുമുറിയിലും, ആഹാരം കഴിക്കുമ്പോഴും എല്ലാം വളര്‍ത്തു മൃഗങ്ങളെ നമ്മൾ ഒപ്പം കൂട്ടാറുണ്ട്. എന്നാൽ വളര്‍ത്തുമൃഗങ്ങളുമായി ആത്മബന്ധം നല്ലതാണെങ്കിലും അതിരു കടന്ന അടുപ്പംം ആരോഗ്യപരമായി അത്ര നല്ലതല്ലെന്നാണു ഡോക്ടർമാരുടെ നിഗമനം .
മനുഷ്യനുമായി ഏറെ അടുത്തിടപഴകുന്ന വളര്‍ത്തുമൃഗമാണ് നായ. ഉടമയോട് ഇത്രമാത്രം സ്നേഹവും നന്ദിയും ബഹുമാനവും കാത്തുസൂക്ഷിക്കുന്ന മൃഗം വേറെയില്ല. മറ്റ് വളര്‍ത്തു മൃഗങ്ങളേക്കാള്‍ വീട്ടില്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത് നായകള്‍ക്കാണ്. കുടുംബാംഗങ്ങളുമായി ചങ്ങാത്തം കൂടാനും കളിക്കാനും വലിയ ഇഷ്ടവുമാണ്. എന്നാല്‍ നായയെ വീട്ടില്‍ വളര്‍ത്തുന്നത് വളരെ ശ്രദ്ധയോടെ വേണം.
അലസമായി നായയെ വളര്‍ത്തുന്നത് അപകടം വരുത്തിവയ്ക്കും. പേ വിഷബാധ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മനുഷ്യനിലേക്ക് പകരാന്‍ നായ കാരണമാകും.നായയുടെ വായ മനുഷ്യരെക്കാള്‍ വൃത്തിയുള്ളതാണെന്നു ചിന്തിക്കുന്നവരുണ്ട്. നായ്ക്കളുടെയും പൂച്ചകളുടെയും വായിലും തുപ്പലിലും ധാരാളം അണുക്കളുണ്ട്. ഇവയുമായി സംസര്‍ഗം അണുബാധകള്‍ക്കും മറ്റു രോഗങ്ങള്‍ക്കും കാരണമായേക്കാം.നായയുടെ മൂക്കില്‍ നിന്നുള്ള ശ്രവവും ചെറു രോമങ്ങളും കുട്ടികളുടെ ദേഹത്തും വസ്ത്രത്തിലും പറ്റിപ്പിടിക്കും. ഇത് ശരീരത്തിനുള്ളില്‍ പോകാനും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. വളർത്തു മൃഗങ്ങളുടെ വിസർജ്യങ്ങളും മറ്റും വീടിനകത്ത് ഉണ്ടാകാൻ പാടില്ല. ഇതും രോഗങ്ങൾക്കു കാരണമാകാം.മൃഗ പരിപാലനത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം.
മൃഗങ്ങളുടെ ശരീരദ്രവങ്ങൾ പരിപാലനത്തിനിടെ കഴിവതും നമ്മുടെ ശരീരത്തില്‍ വീഴാതെ ശ്രദ്ധിക്കണം.മൃഗങ്ങളുടെ ശാരീരിക ശുചിത്വം ഉറപ്പു വരുത്തുകയും അവയുടെ മേൽ ചെള്ള് തുടങ്ങിയ ജീവികൾ വളരാതെ നോക്കുകയും വേണം .
Share your comments