1. പുറത്തുവിട്ടാൽ കല്ലും മണ്ണും അകത്താക്കാനുള്ള ആഗ്രഹം
വൈറ്റമിൻ മിനറൽ ടോണിക്കുകൾ നല്കിയാൽ ഒരു പരിധിവരെ കുറയ്ക്കാമെങ്കിലും ചെറുപ്രായ ത്തിൽ മനുഷ്യരുൾപ്പെടെ എല്ലാ ജീവികൾക്കും മണ്ണുതിന്നാനുള്ള വാസനയുണ്ട്.
ഈ പ്രവണത അധികമുള്ള നായ്ക്കുട്ടികളെ കുറച്ചുനാൾ പുറത്തുവിടാതിരിക്കുന്നതാണു നല്ലത്. ഇല്ലെങ്കിൽ ഇടയ്ക്കിടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ കാണിച്ചേക്കാം.
2. മറ്റുള്ളവരുടെ കൈയും കാലും കടിച്ചുപൊട്ടിക്കാനുള്ള പ്രവണത
പാൽപല്ല് പൊഴിഞ്ഞുപോയി പുതിയ പല്ല് വരുന്ന അവസ്ഥയിലാണ് ഒട്ടുമിക്ക നായ്ക്കുട്ടികളും ഈ സ്വഭാവം പ്രകടിപ്പിക്കാറുള്ളത്. പല്ലിന്റെ കിരുകിരുപ്പു മാറാൻ മാർക്കറ്റിൽ പല നിറത്തിലും ആകൃതിയിലുമുള്ള ലഭ്യമാണ്.
ച്യൂബോണുകൾ മരക്കഷണമോ തേങ്ങയോ ഇട്ടുകൊടുത്താൽ ഈ പ്രശ്നം പരിഹരിച്ചേക്കാം. അല്ലെങ്കിൽ എല്ലുപുഴുങ്ങി കടിക്കാൻ ഇട്ടുകൊടുക്കാം. കടിക്കുമ്പോൾ നായ്ക്കുട്ടിയുടെ മൂക്കിൽ ശക്തിയായി ഒരു ഞൊട്ടുകൊടുത്ത് നോ എന്നു പറഞ്ഞ് ഈ ശീലം തുടക്കത്തിലേ നിയന്ത്രിക്കുക. സ്ഥിരമായ പല്ലുകൾ മുളയ്ക്കുന്ന ആറു മാസത്തോടെ ഈ പ്രശ്നം തീരുന്നതാണ്.
3. വീടിന്റെ പലഭാഗത്തായി മലമൂത്ര വിസർജ്ജനം നടത്തുക
ആഹാരം കൊടുത്താൽ അപ്പോൾ തന്നെ പുറത്തു വിടുന്ന സ്വഭാവം തുടക്കത്തിലേ തന്നെ ശീലമാക്കുക. ഒരിക്കൽ പോയ സ്ഥലത്തുതന്നെ പിന്നെയും പോകുവാനുള്ള പ്രവണതയുള്ളതിനാൽ വീടിനുള്ളിൽ വിസർജ്ജനം നടത്തിയാൽ അപ്പോൾ തന്നെ സ്ഥലം ഏതെങ്കിലും ലോഷനുപയോഗിച്ച് ഗന്ധവിമുക്തമാക്കുക. അപൂർവ്വമായി സ്വന്തം മലം തന്നെ കഴിക്കാ നുള്ള പ്രവണത ചില നായ്ക്കുട്ടികൾ കാണിക്കാറുണ്ട്. തുടക്കത്തിലേ നിയന്ത്രിക്കേണ്ട സ്വഭാവമാണിത്. മലത്തിൽ മുളകുപൊടിയിട്ട് ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കാൻ ശ്രമിക്കാം.
ദഹനം ശരിയാക്കാനുള്ള മരുന്ന് ഉള്ളിലേക്കു നല്കാം, നല്ല വൈറ്റമിൻ മിനറൽ ടോണിക്കുകൾ നല്കാം, ആഹാരത്തിൽ പൈനാപ്പിൾ കലർത്തി നല്കിനോക്കാം ഇവയെല്ലാമാണ് ഈ പ്രവണത കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ.
Share your comments