ഇവയുടെ ഗർഭകാലം ഏകദേശം രണ്ടു മാസമാണ്. ഇക്കാലയളവിൽ ഒരുപാട് കാര്യങ്ങൾ നാം പ്രത്യേകശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ഗർഭകാല പരിപാലനം
ഇണ ചേർക്കുവാൻ നായകളെ തെരഞ്ഞെടുക്കുമ്പോൾ രോഗപ്രതിരോധശേഷി കൂടിയവ തെരഞ്ഞെടുക്കണം. ഗർഭ കാലത്തിൻറെ ആദ്യപകുതിയിൽ നായ്ക്കളുടെ തീറ്റ ക്രമത്തിൽ കാര്യമായ വ്യത്യാസം വരേണ്ടതില്ല.
ഗർഭിണികൾക്ക് വിറ്റാമിൻ സപ്ലിമെൻറ് നൽകണം. നായ കുട്ടികൾക്ക് സാധാരണ കാണുന്ന ജനന വൈകല്യം ആയ മുറിച്ചുണ്ട് ഇല്ലാതാക്കുവാൻ ഫോളിക്കാസിഡ് സപ്ലിമെൻറ് കൊടുക്കുകയാണ് നല്ലത്. ഗർഭാവസ്ഥയിൽ കാൽസ്യ സപ്ലിമെൻറ് കൊടുക്കുന്നത് ഉചിതമല്ല. പ്രസവത്തിനു ശേഷം മാത്രം കാൽസ്യം കൊടുക്കുക. ഗർഭകാലത്തിലെ രണ്ടാംപകുതിയിൽ ആഹാര രീതിയിൽ മാറ്റം കൊണ്ടുവരണം. പല നായ്ക്കൾക്കും ഗർഭകാലത്തെ അവസാന പകുതിയിൽ വിശപ്പില്ലായ്മ ഉണ്ടാകാറുണ്ട്. പ്രസവ ദിവസം അടുക്കുന്തോറും വിശപ്പ് കുറഞ്ഞുവരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ആഹാരത്തിന് അളവ് കുറച്ച് നാലോ അഞ്ചോ തവണകളായി നൽകണം.
നല്ല ആരോഗ്യമുള്ള നായ്ക്കുട്ടികൾ ലഭ്യമാക്കുവാൻ നായകൾക്ക് പോഷക സമൃദ്ധമായ ആഹാരം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രസവത്തിന് ഒരാഴ്ച മുൻപ് തന്നെ നായകൾക്ക് വേണ്ടി വെൽപ്പിങ് ബോക്സ് തയ്യാറാക്കണം. ശരീരത്തിൻറെ അളവ് അറിഞ്ഞുവേണം വെൽപ്പിങ് ബോക്സ് തെരഞ്ഞെടുക്കുവാൻ. പ്രസവത്തിന് ഒരാഴ്ച മുൻപ് തന്നെ നല്ല സ്ഥലം തിരഞ്ഞെടുത്തു, നായയെ ഇവിടേക്ക് മാറ്റിക്കിടത്തി ശീലിപ്പിക്കുക. പ്രസവം അടുക്കുന്തോറും അവയുടെ അകിടുകൾ വലുതായി പാൽ നിറഞ്ഞിരിക്കുന്നത് കാണാം.
Share your comments