ആഹാരം കൈയിലെടുത്തു കൊടുത്ത് ശീലിപ്പിക്കരുത്. അസുഖാവസ്ഥയിൽ മാത്രം ഇപ്രകാരം നല്കാവുന്നതാണ്. സ്ഥിരമായി കൈതീറ്റ നൽകുന്ന നായ്ക്കൾ പലപ്പോഴും യജമാനന്റെ കൂടുതൽ ശ്രദ്ധയ്ക്കായി വിശപ്പില്ലായ്മ അഭിനയിക്കാറുണ്ട്.
വീട്ടിൽ വന്നാൽ നായ്ക്കുട്ടിക്ക് കൊടുത്തുശീലിപ്പിച്ച തീറ്റതന്നെ ഒന്നാം ദിവസം നല്കുക. നായ്ക്കുട്ടി ആഹാരം കഴിക്കുമ്പോൾ തൊട്ടടുത്തു നിൽക്കരുത്. നമ്മൾ അവരുടെ ആഹാരം തട്ടിയെടുക്കു മെന്ന ചിന്ത പേടിയിലേക്കും പ്രകോപനത്തിലേക്കും പ്രതിഷേധത്തി ലേക്കും വഴിതെളിച്ചേക്കാം.
ആഹാരം കഴിക്കുമ്പോൾ തീറ്റപ്പാത്രം മാറ്റുകയോ നീക്കുകയോ അരുത്. പല പ്പോഴും നായ ദേഷ്യത്തോടെ മുരളുകയോ, കുരയ്ക്കുകയോ ചെയ്യുന്നത് ആഹാരം നഷ്ടപ്പെട്ടുപോകുമോ എന്ന ചിന്തകൊണ്ടാണ്. റോട്ട് വെയ്ലർ പോലുള്ള നായ്ക്കുട്ടികളിൽ ഈ സ്വഭാവം പ്രകടമായി കാണാം.
നാം കഴിക്കുമ്പോഴൊക്കെ ആഹാരം താഴേക്കിട്ടുകൊടുക്കുന്ന പ്രവണത തുടക്കം മുതലേ ഒഴിവാക്കിയില്ലെങ്കിൽ നായയ്ക്ക് ഒരു യാചനാസ്വഭാവം കൈവരു ന്നതാണ്. ആഹാരം നൽകി നായ്ക്കുട്ടിയെ സന്തോഷിപ്പിക്കുക എന്നത് ഒഴിവാക്കണം. നാം കഴിച്ചതിനുശേഷം മാത്രമേ നായയ്ക്ക് ആഹാരം നല്കാവൂ. കൂട്ടം കൂടി ജീവിക്കുന്ന അന്തരീക്ഷത്തിൽ നേതാവ് (Pack leader) കഴിച്ചതിനുശേഷം മാത്രമേ അനുയായികൾ കഴിക്കുകയുള്ളൂ.
ഒരു ബിസ്കറ്റ് കൊടുക്കുന്നതിനുമുമ്പ് നാം കടിച്ചിട്ട് കൊടുക്കുക. നമ്മെ നേതാവായി അംഗീകരിക്കുവാനുള്ള സന്ദേശം ഇതിലൂടെ നല്കാം.
Share your comments