1. Livestock & Aqua

മത്തികഴിക്കാൻ മടിക്കേണ്ട 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി. വളരെ സ്വാദിഷ്‌ഠമായ ഒന്നാണ് മത്തികൊണ്ടുള്ള വിഭവങ്ങൾ എന്നാൽ ഇതിന്റെ ഉളുമ്പ്‌ മണം മിക്കവരെയും ഇത് പാചകം ചെയ്യുന്നതിൽ നിന്നും അകറ്റി നിർത്താറുണ്ട്.

Saritha Bijoy
indian sardine
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി. വളരെ സ്വാദിഷ്‌ഠമായ ഒന്നാണ് മത്തികൊണ്ടുള്ള വിഭവങ്ങൾ എന്നാൽ ഇതിന്റെ ഉളുമ്പ്‌ മണം മിക്കവരെയും ഇത് പാചകം ചെയ്യുന്നതിൽ നിന്നും അകറ്റി നിർത്താറുണ്ട്. ഏതുസമയത്തും മിതമായ വിലയിൽ ലഭിക്കുന്ന മത്തി  മൽസ്യത്തിന് വിലകൂടിയ സമയത്തും കുറഞ്ഞ സമയത്തും പാവപ്പെട്ടവന്റെ സൂപ്പർ ഫുഡ് ആണ്. ചാള എന്നാണ് കേരളത്തിമത്തി  ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നു ആരോഗ്യ വിദഗ്ദ്ധർ.മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡാണ് ഹൃദയത്തിന് സംരക്ഷനാം നൽകുന്നത്. 

മത്തി തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും.ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാൽസ്യം ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള മതി കുട്ടികളുടെ ബുദ്ധി വികാസത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാര്ബോഹൈഡ്രേറ്സ് വളരെ കുറച്ചു മാത്രം അടങ്ങിയിരിക്കുന്നതിനാൽ ശാരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മത്തി വളരെ അനുയോജ്യമാണ്. ഇനിമുതൽ  മാർക്കറ്റിൽ വരുന്ന ഐസും  ഫോർമാലിനും  ഇട്ടു മരവിപ്പിച്ച വിലകൂടിയ വലിയ മത്സ്യങ്ങൾക്ക് പിന്നാലെ പോകാതെ ഒരു കിലോ മത്തി വാങ്ങി കറിവച്ചു കഴിക്കൂ ഹൃദയം സംരക്ഷിക്കൂ. 
English Summary: eat sardine for healthy life

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds