Livestock & Aqua

കടലിൽ കൂടു മത്സ്യകൃഷി

fish farming cage
തീരക്കടലിൽ കൂടുമത്സ്യക്കൃഷി ആരംഭിക്കുന്നതിനുള്ള പദ്ദതിക്ക് ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ (അഡാക് ) രൂപം നൽകുന്നു. കടലിലെ മത്സ്യലഭ്യത കുറയുന്നതിനാൽ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഉറപ്പാക്കുകയാണ് തീരക്കടലിലെ കൂടു മൽസ്യകൃഷിയുടെ ഉദ്ദേശ്യം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം,എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. ഓരോ ജില്ലയിലും പത്തുപേർ വീതമുള്ള നാലു മത്സ്യത്തൊഴിലാളി സംഘങ്ങൾ രുപീകരിക്കും. ഓരോസംഘവും ൭ ലക്ഷം രൂപ വീതം നൽകണം. ഇവർക്ക് ഓരോ സംഘത്തിനും 4 ലക്ഷം രൂപ വിലയുള്ള 10 കൂടുകളും. 30000 രൂപ വിലയുള്ള മത്സ്യകുഞ്ഞുങ്ങളും 2 ലക്ഷം രൂപയുടെ മത്സ്യത്തീറ്റയും അഡാക്  നൽകും. 
കായലിലെയും കടലിലെയും കൃഷിക്ക് ചെറിയ വ്യത്യസങ്ങൾ ഉണ്ട്. കായലിൽ കൂടു ചെളിയിൽ ഉറപ്പിച്ചു നിര്ത്തുമ്പോൾ കടലിൽ കൂട്‌ കോൺക്രീറ്റ് ഉപയോഗിച്ച്  നങ്കൂരമിട്ടാണ് നിർത്തുക. സെപ്തംബര് ഒക്ടോബര് മാസങ്ങളിലാണ് കൃഷി ആരംഭിക്കുക. ആറു മാസമാണ് കൃഷിയുടെ കാലാവധി. കാളാഞ്ചി, മോദ, പൊമ്പാനോ മത്സ്യങ്ങളാണ് കർഷകർക്ക് നൽകുക. ഒരു കൂട്ടിലെ വരുമാനം ഒരു വർഷം 4.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. 

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox