ചാണകത്തിൽ നിന്നും ഗോബർ ഗ്യാസ് ഉണ്ടാക്കുന്ന സാങ്കേതിക വിദ്യക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഗോബർ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതിയും സിലിണ്ടറിൽ compressed പാചകവാതകവും നിർമ്മിക്കുന്ന പുത്തൻ സാങ്കേതികവിദ്യ കൂടുതൽ വിപുലപ്പെട്ടുവരുന്നു. ഗോബർ ഗ്യാസ് ശുദ്ധീകരിച്ച് Compressed Liquefied Gas ആയി സിലിണ്ടറിൽ ലഭ്യമാക്കുന്ന പ്രക്രിയും വിപുലപ്പെട്ടുവരുന്നു.
ഗോബർ ഗ്യാസിൽ നിന്നും കുറഞ്ഞ ചിലവിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ വെറ്ററിനറി സർവ്വകലാശാലയിലെ യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിൽ ലാഭകരമായി ഉപയോഗിച്ചു വരുന്നു. ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഫാമിൽ കറവ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനും ഇലക്ട്രിക് ബൾബുകൾ കത്തിക്കുന്നതിനും ഉപയോഗിക്കുന്നു.
25 ക്യുബിക് മീറ്റർ ശേഷിയുള്ള ഗോബർ ഗ്യാസ് പ്ലാന്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ദിവസേന 200കി.ഗ്രാം ചാണകവും വെള്ളവും പ്ലാന്റിലേയ്ക്ക് കടത്തിവിടും. പ്ലാന്റിൽ ഉല്പാദിപ്പിക്കുന്ന ഗോബർ ഗ്യാസ് clarifier വഴി ശുദ്ധീകരിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജനറേറ്ററിനു ഇന്ധനമായി ഉപയോഗിക്കുന്നു.
ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിലൂടെ മണിക്കൂറിൽ 4 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഒരു മണിക്കൂറിൽ ജനറേറ്റർ പ്രവർത്തിപ്പിക്കുവാൻ 3 - 4 ക്യുബിക് മീറ്റർ ഗ്യാസ് അത്യാവശ്യമാണ്.
പ്ലാന്റിൽ നിന്നും 2 - 22 മണിക്കൂർ നേരത്തേക്ക് ആവശ്യമായ വൈദ്യുതിക്ക് വേണ്ട ഗ്യാസാണ് ഇപ്പോൾ ഉല്പാദിപ്പിക്കുന്നത്. കാലത്തും വൈകീട്ടും ഫാമിലെ വിവിധ ഷെഡുകളിൽ പ്രവർത്തിപ്പിക്കുന്ന 1 HP ശേഷിയുള്ള 2 കറവയന്ത്രങ്ങൾ 4 മണിക്കൂർ ഇതിലൂടെ പ്രവർത്തിപ്പിക്കാം . ഇങ്ങനെ ചെയ്യുന്നത് വഴി കർഷകന് വൈദ്യുതി ബില്ല് ലാഭിക്കുന്നതിന് പുറമേ ഇരട്ടി വരുമാനവും ലഭിക്കും.
Share your comments