<
  1. Livestock & Aqua

കന്നുകാലികൾക്ക് ഇൻഷുറൻസ് എടുക്കുമ്പോൾ അറിയേണ്ടതെല്ലാം

സാധാരണഗതിയിൽ ഇൻഷുറൻസ് പ്രായപരിധി രണ്ടു മുതൽ 12 വയസ്സുവരെയുള്ള കന്നുകാലികൾ കാണാം. കന്നുകുട്ടികൾക്ക് നാല് മാസം മുതൽ ഇൻഷൂറൻസ് ചെയ്യാം. അപകടം രോഗം എന്നിവ മൂലമുള്ള നഷ്ടം ആണ് പ്രധാനമായും കവർ ചെയ്യുന്നത്.

Priyanka Menon

കന്നുകാലികളെ പ്രധാനമായി നാടൻ, സങ്കരയിനം, വിദേശി എന്നിങ്ങനെ മൂന്നായി തിരിക്കാം. സാധാരണഗതിയിൽ ഇൻഷുറൻസ് പ്രായപരിധി രണ്ടു മുതൽ 12 വയസ്സുവരെയുള്ള കന്നുകാലികൾ കാണാം. കന്നുകുട്ടികൾക്ക് നാല് മാസം മുതൽ ഇൻഷൂറൻസ് ചെയ്യാം. അപകടം രോഗം എന്നിവ മൂലമുള്ള നഷ്ടം ആണ് പ്രധാനമായും കവർ ചെയ്യുന്നത്. സ്ഥിരവും പൂർണ്ണവുമായ വൈകല്യത്തിന് പശുക്കൾക്കും എരുമകൾക്കും ഗർഭധാരണം നടക്കാതിരിക്കുക, പാൽ ചുരത്താൻ ആകാത്തവിധം സംഭവിക്കുക, വിത്തുകാള കൾക്കും പോത്തുകൾക്ക് പ്രത്യുൽപാദനശേഷി സ്ഥിരമായി നിലച്ചു പോവുക എന്നിവയും കവറേജ് ഭാഗമാണ്. 

വൈകല്യം ഉണ്ടായാൽ നിർബന്ധമായും മൃഗഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വൈകല്യങ്ങൾക്ക് നഷ്ടപരിഹാരമായി 75 ശതമാനം വരെ തുക നൽകി വരുന്നു.

പ്രീമിയം

സാധാരണഗതിയിൽ കന്നുകാലികൾക്ക് 5% ഒരു വർഷത്തേക്ക് പ്രീമിയമായി അടയ്ക്കേണ്ടതാണ്. സ്ഥിരവും പൂർണ്ണവുമായ വൈകല്യം കവർ ചെയ്യേണ്ടതെങ്കിൽ പ്രീമിയത്തിൽ ഇളവുണ്ട്.

ഇൻഷുർ ചെയ്യുന്ന വിധം

പരിശോധിച്ച് വില നിശ്ചയിക്കുന്ന ഡോക്ടർ ഉരുവിനെ തിരിച്ചറിയുന്നതിനായി ഒരു ടാഗ് ചെവിയിൽ അടിക്കുന്നു. ഇതിൽ ചേർത്തിട്ടുള്ള നമ്പറാണ് തിരിച്ചറിയാൻ സഹായിക്കുക. കൂടാതെ വയസ്സ്, നിറം, കൊമ്പിലെ നീളം, ഉയരം, ഇനം തുടങ്ങി വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇൻഷുറൻസ് പദ്ധതികൾ തയ്യാറാക്കുന്നത്. ഈ ടാഗ് ഒരു കാരണവശാലും നഷ്ടപ്പെടരുത്. നഷ്ടപ്പെട്ടാൽ തന്നെ വീണ്ടും മൃഗഡോക്ടറുടെ അടുത്തുപോയി ടാഗ് അടിക്കുകയും അത് യഥാസമയം ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകയും വേണം.

ക്ലെയിം കിട്ടാൻ

പോളിസി പ്രകാരം കവർ ചെയ്തിട്ടുള്ള അപകടം, അസുഖം, വൈകല്യം എന്നിവ സംഭവിച്ചാൽ അടുത്തുള്ള മൃഗാശുപത്രിയിൽ ചികിത്സ തേടണം. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ക്ലെയിം ഫോം വാങ്ങി പൂരിപ്പിച്ച് ഡോക്ടറുടെ സർട്ടിഫിക്കറ്റ്,പോസ്റ്റ് മാർട്ടം റിപ്പോർട്ട്, എന്നിവ സഹിതം കമ്പനിയെ ഏൽപ്പിക്കുകയും വേണം.

വായ്പ എടുത്തു വാങ്ങിയ കന്നുകാലികളുടെ ഇൻഷുറൻസ് തുക അതത് ധനകാര്യ സ്ഥാപനത്തിനുള്ള ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുക. നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത് മൃഗ ഡോക്ടർ ആണ് പോളിസി എടുത്ത് 15 ദിവസത്തിനുള്ളിൽ കന്നുകാലി രോഗം മൂലം ചത്താൽ തുക ലഭിക്കില്ല. സംഭവവുമായി 30 ദിവസത്തിനകം എല്ലാ രേഖകളും സമർപ്പിച്ചാൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ക്ലെയിം തുക ലഭിക്കും.

കന്നുകാലി സംരക്ഷണം ; ചില കാര്‍ഷിക നാട്ടറിവുകള്‍

English Summary: Everything you need to know when taking out insurance for livestock

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds