<
  1. Livestock & Aqua

പൊന്മുട്ടയിടുന്ന താറാവുകൾ : ചിലവ് ചുരുക്കി ലാഭം കൊയ്യാം!!!

പൊന്മുട്ടയിടുന്ന താറാവ് എന്നുതന്നെ വേണം താറാവുകളെ  വിളിക്കാൻ  കാരണം തറവാട് മുട്ടയ്ക്കും താറാവ് ഇറച്ചിയ്ക്കും നമ്മുടെ നാട്ടിൽ വലിയ ഡിമാൻഡ് ആണ് ഉള്ളത് .

KJ Staff
duck farming
പൊന്മുട്ടയിടുന്ന താറാവ് എന്നുതന്നെ വേണം താറാവുകളെ  വിളിക്കാൻ  കാരണം തറവാട് മുട്ടയ്ക്കും താറാവ് ഇറച്ചിയ്ക്കും നമ്മുടെ നാട്ടിൽ വലിയ ഡിമാൻഡ് ആണ് ഉള്ളത്. കോഴി വളർത്തലിനെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ ആദായകരമാണ് താറാവ് കൃഷി എങ്കിലും ചില തെറ്റിദ്ധാരണകൾ മൂലം പല കർഷകരും താറാവ് കൃഷിയിൽ നിന്നും വിട്ടു നിൽക്കുകയാണ് പതിവ് . താറാവ് കൃഷിയുടെ ചില അനുകൂലവശങ്ങൾ ചർച്ച ചെയ്യാം.

താറാവ് കൃഷി ചെയ്യുന്നതിന് ധാരാളം വെള്ളക്കെട്ടുള്ള സ്ഥലം വേണം എന്നതെറ്റിദ്ധാരണയാണ് പലരെയും ഇതിൽ നിന്ന് പിൻതിരിപ്പിക്കുന്നത് . എന്നാൽ വളരെ കുറച്ചു സ്ഥലമുള്ളവർക്കുപോലും വീട്ടു വളപ്പിൽ  ഒരു ചെറിയ കുഴിയിൽ വെള്ളം ശേഖരിച്ചു നിർത്തി താറാവിനെ വളർത്താം. 

കോഴികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താറാവുകളില്‍ നിന്നും കൂടുതല്‍ മുട്ട ലഭിക്കുന്നു എന്നതാണ് പ്രധാന അനുകൂല ഘടകം. നല്ല മേല്‍ത്തരം ഇനത്തില്‍പ്പെട്ട താറാവുകളില്‍ നിന്നും വര്‍ഷത്തില്‍ ഏകദേശം 300 ല്‍ കൂടുതല്‍ മുട്ടകള്‍ കിട്ടുമ്പോള്‍ കോഴികളില്‍ നിന്നും  അത്രയും മുട്ടകള്‍ ലഭിക്കുന്നില്ല. 

താറാവു കൃഷി ആരംഭിക്കുമ്പോള്‍ കൂടൊരുക്കുന്നതിനും  തീറ്റയ്ക്കും മറ്റും വേണ്ടി വരുന്ന മുതൽമുടക്ക് കോഴിവളർത്തുന്നതിനെ സംബന്ധിച്ച് വളരെ തുച്ഛമാണ് കാരണം ചെറിയ മുതൽ മുടക്കിൽ നമുക്കുതന്നെ നിർമ്മിക്കാവുന്ന  വായുസഞ്ചാരമുള്ള ചെറിയ കൂടുകളിലും വീട്ടിൽ തന്നെ ഉണ്ടാകുന്ന പച്ചക്കറി ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയും  തന്നെ താറാവ് വളർത്തലിനു ധാരാളമാണ് .
duck
താറാവുകളുടെ വളര്‍ച്ച താരതമ്യേന ദ്രുതഗതിയിലാണ്. അതോടൊപ്പം അവയ്ക്ക് പ്രതിരോധ ശക്തിയും കൂടുതലായതിനാല്‍ സാധാരണ കോഴികളില്‍ കണ്ടുവരുന്ന രോഗങ്ങള്‍ താറാവുകളെ ബാധിക്കില്ല രോഗങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടം അതുകൊണ്ട് തന്നെ കുറവായിരിക്കും.

മുട്ടതാറാവുകളെ  വളർത്തുമ്പോൾ  രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ വരെ ലാഭകരമായി അവയെ  വളര്‍ത്താവുന്നതാണ്. എന്നാല്‍ കോഴികളെ മുട്ടയിട്ടു തുടങ്ങിയാല്‍ പിന്നെ ഒരു വര്‍ഷത്തേക്ക് മാത്രമേ ആദായകരമായി വളര്‍ത്തുവാന്‍ സാധിക്കുകയുള്ളു. കോഴിവളർത്തുമ്പോൾ മുട്ടയിടലും അടയിരിക്കലും വളരെ സങ്കീർണമാണ് കോഴികൾ മുട്ടയിടുന്നത് പല സമയത്താണ്  എന്നാൽ താറാവുകള്‍ രാവിലെ തന്നെ മുട്ടയിടും അതിനാല്‍ ഏകദേശം 98 ശതമാനം മുട്ടകളും രാവിലെ തന്നെ ശേഖരിച്ച് വിപണനം നടത്താവുന്നതാണ്. 

ജൈവമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിൽ താറാവുകൾ പ്രധാന പങ്കുവഹിക്കുന്നു  അതുവഴി പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിലും താറാവുകള്‍ വളരെ പ്രധാനമായ പങ്ക് വഹിക്കുന്നു. വീട്ടുവളപ്പിലുള്ള ഒരുവിധം വെള്ളകെട്ടുകളെല്ലാം താറാവുകൾ വൃത്തിയാക്കും.

ഏതു പ്രതികൂല സാഹചര്യത്തിലും താറാവുകളെ വളർത്താം എന്നാൽ കൂടുതൽ ചൂട്, തണുപ്പ് എന്നിവ കോഴിയുടെ മുട്ടയുദ്പാദനത്തെ ബാധിക്കും പ്രതികൂല സാഹചര്യതിയിൽ കോഴികൾക്ക് പിടിച്ചു നിലക്കാണ് കഴിയില്ല എന്നാൽ താറാവുകൾ തണുപ്പുകാലത്തും ചൂടുകാലത്തും ഒരുപോലെയാണ് പ്രതികരിക്കുക.
English Summary: factors favouring duck over hen duck farming benefits

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds