ഉത്പാദനക്ഷമതയുള്ള സങ്കരയിനം പശുക്കളുടെ പരിപാലനത്തില് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തീറ്റ ഗുണമേന്മയില്ലാത്തതും തീറ്റക്രമം അശാസ്ത്രീയവുമാണെങ്കിൽ അത് പശുവിൻ്റെ പാലുത്പാദനം കുറയ്ക്കുമെന്നു മാത്രമല്ല പശുവിൻ്റെ കരളിനു രോഗം വരുത്തുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ കന്നുകാലികളിൽ രക്തക്കുറവ് വ്യാപകമാകുന്നതെന്തുകൊണ്ട്?
പശുവിനും ഫാറ്റിലിവർ
കൊഴുപ്പിന്റെ ഉപാപയചത്തിലെ പ്രശ്‌നം കാരണം പശുവിന്റെ കരളിനെ ബാധിക്കുന്ന രോഗമാണ് ഫാറ്റി ലിവര്‍. ഉത്പാദനക്ഷമത കൂടിയ ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ സങ്കരയിനം പശുക്കളിലാണ് ഈ രോഗം കാണുന്നത്. പാലുത്പാദനത്തില്‍ കുറവ്, തീറ്റയെടുക്കാതിരിക്കല്‍, നിശ്വാസ വായുവിന് പ്രത്യേക മണംതുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രക്തത്തിലെ കീറ്റോണിന്റെയും, കൊഴുപ്പിന്റെയും അളവ് പരിശോധിച്ചാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. രോഗമുറപ്പിച്ചാൽ ഉടൻ ചികിത്സ ആരംഭിക്കണം. വിദഗ്ദ ചികിത്സ നല്‍കിയില്ലെങ്കില്‍ പശു വീണു പോകുകയും തുടർന്ന് ജീവൻ തന്നെ നഷ്ടമാവുകയും ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: കാൻസർ മുതൽ പശുക്കളിൽ കണ്ടു വരുന്ന അകിടുവീക്കം വരെ തടയാം ഈയൊരു ഒറ്റമൂലി കൊണ്ട്
ലിവര്‍ സപ്ലിമെന്റുകളും, ഗ്ലൂക്കോസും നല്കി പശുവിനെ ഈ രോഗങ്ങളില് നിന്നു രക്ഷിക്കാം. ബി.കോംപ്ലക്‌സ് വിറ്റമിനുകള്‍ ഇഞ്ചക്ഷനായി നല്‍കുകയും ചെയ്യണം. പക്ഷേ കരളിന് ഏറെ നാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ ചികിത്സ ഫലപ്രദമല്ല.
മുൻകരുതൽ പ്രധാനം
കരളിനെ കരുതുന്ന പരിചരണ രീതികൾ വഴി രോഗബാധ തടയുകയാണ് പ്രധാനം. എന്തുകൊണ്ടാണ് കരൾ രോഗമുണ്ടാകുന്നതെന്ന് മനസ്സിലാക്കുക പ്രധാനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പശു കപ്പയില തിന്നാൽ ചെയ്യേണ്ട ചികിത്സകൾ
കറവയുടെ ആദ്യഘട്ടത്തിൽ പാലുത്പാദനത്തിനു വേണ്ട ഊര്‍ജ്ജം തീറ്റയില്‍ നിന്നു ലഭിക്കാതെ വരുമ്പോള്‍ പശുവിന്റെ ശരീരത്തില്‍ സംഭരിച്ചിട്ടുള്ള കൊഴുപ്പ് കരളിലെത്തി ഉപാപചയം നടത്തി ശരീരത്തിനു വേണ്ട ഊര്‍ജ്ജം ലഭ്യമാക്കുന്നു. ഈ പ്രക്രിയയിലുണ്ടാകുന്ന രാസവസ്തുക്കള്‍ തലച്ചോറിനെ ബാധിച്ച് തീറ്റയെടുക്കല്‍ കുറയ്ക്കുന്നു. ഇതു മൂലം വീണ്ടും ശരീരത്തിൻ്റെ ഊര്‍ജ്ജ ലഭ്യത കുറയുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്യും. ആവശ്യത്തിന് ഊര്‍ജ്ജദായകമായ തീറ്റ വസ്തുക്കള്‍ പ്രസവിച്ചയുടനെ തന്നെ നല്‍കണം. രോഗം വന്നതിനുശേഷം ഊര്‍ജ്ജദായകമായ തീറ്റവസ്തുക്കള്‍ പ്രത്യേകിച്ച് പൊടിച്ച ചോളം മാത്രമേ നല്‍കാവൂ. പൊടിച്ച ചോളം പശുവിന്റെ ആമാശയത്തില്‍ പെട്ടെന്നു ദഹിക്കാതെ ചെറുകുടലിലെത്തുകയും അവിടെവെച്ച് ഗ്ലൂക്കോസായി മാറുകയും ചെയ്യും. ബൈപാസ് ഫാറ്റ് പോലുള്ള സപ്ലിമെൻ്റുകൾ മെച്ചപ്പെട്ട ഊർജ സ്രോതസ്സാണ്. പശുവിന്റെ ആമാശയത്തില്‍ പെട്ടെന്നു ദഹിക്കുന്ന ചോറ്, മരച്ചീനി, ചക്ക മുതലായവ രോഗം വന്നതിനുശേഷം നല്‍കരുത്. ഇങ്ങനെയുള്ള തീറ്റവസ്തുക്കള്‍ രോഗം മൂര്‍ച്ഛിക്കാനിടയാക്കും.പ്രസവത്തിന് മുമ്പ് അമിതമായി ആഹാരം കൊടുത്ത് പശുവിനെ കൊഴുപ്പിക്കാതെയും പ്രസവത്തിനു ശേഷം പാലുത്പാദനത്തിനനുസരിച്ച് സമീകൃത തീറ്റ നല്‍കിയും ഈ രോഗത്തില്‍ നിന്നു രക്ഷ നേടാം. ഇതിനായി പ്രസവസമയത്ത് ശരീരഘടനയുടെ തോത് അധികം തടിയും, മെലിച്ചിലും ഇല്ലാതെ നിലനിര്‍ത്തുന്നതാണ് നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: പശു പരിചരണവും പാലുല്പാദനവും
Share your comments