നൈലോൺ വലക്കൂടുകളിൽ മികച്ച രീതിയിൽ മീൻ കൃഷി നടത്താവുന്നതാണ്. കൂട് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും ആഴം ഉണ്ടായിരിക്കണം. കുടിക്കുന്നതിനും മറ്റു ദൈനംദിന ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലസ്രോതസ്സുകൾ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം.
Fish farming is best done in nylon nets. The area where the hive is to be placed should be at least two meters deep.
കൂടുകൃഷി അറിയേണ്ട കാര്യങ്ങൾ
അനുയോജ്യമായ കണ്ണി വലിപ്പവും ഗുണനിലവാരമുള്ള വലകളും തിരഞ്ഞെടുക്കുന്നതാണ് ഈ സമ്പ്രദായത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒഴുക്കുള്ള ജലാശയങ്ങളിൽ ആണ് കൂടുകൾ നിക്ഷേപിക്കുന്നത് എങ്കിൽ രണ്ട് പാളിയായി വലകൾ നിക്ഷേപിക്കണം. മീൻ കുഞ്ഞിൻറെ വലിപ്പത്തിന് ആനുപാതികമായി വേണം വലകളുടെ കണ്ണികളുടെ അകലം. ഒരു കൂടിന് രണ്ടു മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും ഒന്നര മീറ്റർ ആഴവും വേണം. കൃഷി നടത്തുന്ന ജലസ്രോതസ്സിന്റെ ആഴവും വലിപ്പവും ആനുപാതികമായി വിവിധതരത്തിലുള്ള കൂടുകളിൽ കൃഷി ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ:സുഭിക്ഷ കേരളം - മത്സ്യ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയാൻ
സമചതുരാകൃതിയിൽ നിർമ്മിക്കുന്ന കൂടുകൾ താരതമ്യേനെ കൈകാര്യം ചെയ്യുവാൻ എളുപ്പമാണ്. വലകൾ ജലാശയത്തിൽ പൊങ്ങി കിടക്കുവാൻ പിവിസി പൈപ്പുകൾ ഉപയോഗിച്ച് പൊങ്ങുകൾ തയ്യാറാക്കാം. കൂടുതൽ കാലം ഉപയോഗിക്കുന്ന 90 mm പിവിസി പൈപ്പുകൾ രണ്ട് മീറ്റർ നീളത്തിൽ കഷണങ്ങളാക്കിയ സമചതുരാകൃതിയിൽ ഒട്ടിച്ച് എടുക്കേണ്ടതാണ്. മത്സ്യങ്ങൾ കൂട്ടിനുള്ളിൽ നിന്ന് ചാടി പോകാതിരിക്കുവാൻ മൂടിയായി മറ്റൊരു വല ഉപയോഗപ്പെടുത്തേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ:മീൻ വേസ്റ്റും മീൻ കഴുകിയ വെള്ളവും ഇനി വെറുതെ കളയല്ലേ!
കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോൾ
കെട്ടി കിടക്കുന്ന ജലാശയം ആണെങ്കിൽ ഒരു മീറ്റർ ക്യൂബ് വ്യാസത്തിൽ വിരൽ വലുപ്പമുള്ള 40 കുഞ്ഞുങ്ങളെയും തുടർച്ചയായ നീരുറവ ഉള്ളതോ ആയ ജലാശയം ആണെങ്കിൽ ഒരു മീറ്റർ ക്യൂബ് വ്യാസത്തിൽ 75 കുഞ്ഞുങ്ങളെ വരെയും കൂടുകളിൽ നിക്ഷേപിക്കാം. ശുദ്ധജലാശയങ്ങളിൽ കരിമീൻ, തിലോപ്പിയ, കളാഞ്ചി തുടങ്ങിയ മത്സ്യങ്ങളെയും കായൽ ജലാശയങ്ങളിൽ തിരുത, ചെമ്പല്ലി എന്നിവയും ഇതേ രീതിയിൽ വളർത്താവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാളാഞ്ചി മൽസ്യം കൃഷി ചെയ്യാനുള്ള നൂതനരീതി എംപിഇഡിഎ വികസിപ്പിച്ചു
Share your comments