8-10 മാസം വളർന്ന മത്സ്യം ശരാശരി ഒരു കിലോ തൂക്കം വയ്ക്കുന്നു. അങ്ങനെയാണെങ്കിൽ ഏപ്രിൽ-മെയ് മാസം വിളവെടുക്കാം. മത്സ്യ കൃഷി പോലെ തന്നെ പല പ്രായോഗിക ബുദ്ധിമുട്ടുകളും വിളവെടുപ്പിലും വിപണനത്തിലും അനുഭവപ്പെടാം. ഒന്നാമത്തെ വിഷമത മത്സ്യബന്ധനം തന്നെ. വലിയ കുളമാണ് എങ്കിൽ വിളവെടുപ്പിന് പരിചയസമ്പന്നരെ വിളിക്കേണ്ടി വരും. അപ്പോൾ മത്സ്യബന്ധന ചെലവ് 40% വരെയാകും. ഇത് ഒഴിവാക്കിയില്ലെങ്കിൽ മത്സ്യകൃഷി തന്നെ നഷ്ടത്തിൽ കലാശിക്കും. രണ്ടാമതായി, ഒരുമിച്ചു വിളവെടുപ്പു നടത്തുമ്പോൾ ഉൽപന്നത്തിന്റെ ആധിക്യത്താൽ ഡിമാന്റും വിലയും കുറയുന്നു. അതിനാൽ ഇനി വിവരിക്കുംവിധം പ്രശ്നങ്ങൾ പരിഹരിക്കണം.
സ്വന്തമായി മത്സ്യബന്ധനോപകരണം ഉണ്ടായിരിക്കുക; അത് പ്രവർത്തിപ്പിക്കാനും, മത്സ്യബന്ധനം നടത്താനും പഠിക്കുക. വെള്ളം തുറന്നുവിട്ട് മത്സ്യബന്ധനം നടത്താൻ പറ്റുന്നവിധം കുളം സംവിധാനം ചെയ്യുക.
മൊത്തമായി വിളവെടുപ്പ് നടത്താതെ ആവശ്യാനുസരണം കുറേശ്ശേ പിടിച്ച് വിൽക്കുക.
വലിയ മത്സ്യങ്ങളെ മാത്രം തിരിവു പിടുത്തം നടത്തിയെടുക്കുക. അധികം മത്സ്യം പിടിക്കേണ്ടി വരികയോ വിൽക്കാൻ താമസം വരികയോ ചെയ്യുമ്പോൾ താൽക്കാലികമായി സംഭരിക്കാൻ മാർക്കറ്റിംഗ് കുളങ്ങൾ നിർമ്മിക്കണം. സിമന്റ് റിംഗുകൾ, സിസ്റ്റേണുകൾ, പിറ്റുകൾ എന്നിവ മതിയാകും. അപ്പോൾ ജീവനോടെ ഉൽപന്നം വിറ്റഴിക്കാം.
കടൽ മത്സ്യം കുറവായ സമയത്ത് (Lean season) മത്സ്യബന്ധനവും വിപണനവും നടത്തുക ഒരുമിച്ച് മത്സ്യബന്ധനം നടത്തുന്ന പക്ഷം കാലേക്കൂട്ടി മത്സ്യ ബന്ധന ദിവസം നിശ്ചയിക്കുകയും പ്രഖ്യാപിക്കുക.
മത്സ്യബന്ധന ദിവസം നിശ്ചയിക്കുകയും പ്രഖ്യാപിക്കുകയും പരസ്യപ്പെടുത്തുകയും വേണം. 5% വരെ മത്സ്യബന്ധന കൂലിക്ക് തങ്ങളുടെ ആവശ്യാനുസരണം മത്സ്യം പിടിച്ചെടുക്കാൻ സന്നദ്ധരായ കച്ചവടക്കാർക്ക് സംഘത്തിന് ക്വട്ടേഷൻ നൽകുക. നേരത്തെ തന്നെ കച്ചവടക്കാരുമായി (സാപ്പിംളിഗ് നടത്തി) വില ക്വട്ടേഷനായി എഴുതി വാങ്ങുക. മത്സ്യബന്ധനത്തിനു മുമ്പേ കർഷകർ സ്വന്തം നിലയിൽ മറ്റൊരു കച്ചവടക്കാരനേയും (Alternate buyer), ഐസും വാഹന സൗകര്യവും സജ്ജമാക്കുക.
Share your comments