ആഹാരത്തിൽനിന്നുമാത്രം ആവശൃമായ വിറ്റമിനുകളും അമീനോ ആസിഡുകളും ലഭൃമല്ല എന്ന് ബോദ്ധൃമുള്ളപ്പോഴോ അതിൻറ അപരൃാപ്തതയുടെ ലക്ഷണങ്ങൾ ദൃശൃമാകുമ്പൊഴോ മാത്രമാണ് ഫുഡ്സപ്ളിമെൻറുകൾ കൊടുക്കേണ്ടതുള്ളു. സപ്ളിമെൻറുകൾ അനിവാരൃമെന്നുള്ള പരസൃം മൂലവും ചില വെറ്റിനേറിയൻമാരുടെ സ്വാധീനം മൂലവും വളരെയധികം വലിയവൃവസായമായി അടുത്തകാലത്ത് പെറ്റ്സപ്ളിമെൻറ് മാറിയിട്ടുണ്ട്.
വിറ്റാമിനുകളുടെ അപരൃാപ്തതയില്ലാത്തപ്പോൾ സപ്ളിമെൻറുകൾ കൊടുക്കുന്നത് അതിൻറ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നതു മുലം പല ആരോഗൃ പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടാം,അനാവശൃമായി കാൽസൃം സപ്ളിമെൻറുകൾ കൊടുക്കുന്നത് ആന്തരികാവയവങ്ങളിൽ കാൽസൃം സിലിക്കേറ്റുകൾ അടിഞ്ഞു കൂടുന്നതിനും എല്ലുകളുടെ വൈകല്ലൃത്തിനും കാരണമായിത്തീരാം.
ആവശൃത്തിലധികമായി കൊടുക്കുന്ന സപ്ളിമെൻറുകൾ പുറന്തള്ളുന്നതിന് കിഡ്നിയും കരളും അമിതമായി അദ്ധ്വാനിക്കേണ്ടി വരുന്നതിനാൽ അവയുടെ പ്രവർത്തനം മന്ദഗതിയിലാവുകയും ഭക്ഷണം നിരസിക്കുന്നതിനു കാരണമായിത്തീരുകയും ചെയ്യുന്നു. പ്രായപൂർത്തിയായവയും സമീകൃത ആഹാരം ലഭൃമാവുകയും ചെയ്യുന്ന നായകൾക്ക് സപ്ളിമെൻറുകൾ ആവശൃമില്ല .
നായ്കുട്ടികൾ വളർച്ചാനിരക്ക് കൂടുതലായതിനാലും എപ്പോഴും ഊർജലസ്വരായി കാണപ്പെടുന്നതിനാലും സപ്ളിമെൻറുകൾ ആവശൃമാണ്.
എല്ലുകളുടെ വളർച്ചക്കാവശൃമായ കാൽസൃം ആഹാരത്തിലുടെ മാത്രം ലഭൃമാകില്ല എന്നതിനാൽ കാൽസൃം വളർച്ചാഘട്ടത്തിൽ നൽകണം. മറ്റു സപ്ളിമെൻറുകൾ നല്കുന്നത് അതിൻറെ അപരൃപ്തതയെപ്പറ്റി പഠിച്ചിട്ട് മതിയാകും .
ഗർഭാവസ്ഥയിലുള്ളവയ്കും മുലപ്പാൽ കൊടുക്കുന്ന അമ്മമാർക്കും രോഗാവസ്ഥയിൽനിന്ന് മുക്തിപ്രാപിച്ചു വരുന്നവർക്കും സപ്ളിമെൻറുകൾ കൊടുക്കുന്നത് അതൃാവശൃമാണ്.
By Andrews joseph
Kottayam
Share your comments