<
  1. Livestock & Aqua

പശുവും ആടും കൂടുതൽ പാൽ തരാൻ കുറ്റി നേപ്പിയർ പുല്ല്

പീലി വിരിച്ചാടുന്ന മയിലിന്റെ ഭംഗിയിൽ ഒരു പുല്ലിനം. അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളോ, മറ്റെല്ലാ പുല്ലിനങ്ങളെക്കാളും കൂടുതലും.

Arun T
കുറ്റി നേപ്പിയർ
കുറ്റി നേപ്പിയർ

പീലി വിരിച്ചാടുന്ന മയിലിന്റെ ഭംഗിയിൽ ഒരു പുല്ലിനം.
അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളോ, മറ്റെല്ലാ പുല്ലിനങ്ങളെക്കാളും കൂടുതലും.
പറഞ്ഞു വരുന്നത് കുട്ടി നേപ്പിയർ, ഡ്രാഫ്റ്റ് നേപ്പിയർ എന്നെല്ലാം വിളിക്കുന്ന കുറ്റി നേപ്പിയർ എന്ന നേപ്പിയർ പുൽ കുടുംബത്തിലെ ഏറ്റവും ചെറിയവനെക്കുറിച്ച് തന്നെ.
പൊതുവെ പുതിയതിനോട് വിമുഖത കാണിക്കാറുള്ള മലയാളികൾക്കിവൻ അത്ര സുപരിചിതനല്ല.

എങ്കിലും കേരളത്തിലെ കാലാവസ്ഥയിൽ കുറ്റി നേപ്പിയർ മികച്ച വിളവ് നൽകുന്നു.
വലിപ്പം കൊണ്ട് കുഞ്ഞൻ ആണെങ്കിലും ഇതിൽ 19% ന് മുകളിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
അതായത് ഇപ്പോൾ ഉള്ള ഏറ്റവും മികച്ച ഹൈബ്രിഡ് സൂപ്പർ നേപ്പിയർ പുല്ലിൽ അടങ്ങിയിരിക്കുന്നതിനെക്കാൾ 2% അധിക പ്രോട്ടീൻ.
പുല്ല് തിന്നുന്ന ജീവികൾക്ക് ഏറ്റവും നന്നായി ദഹിപ്പിക്കാൻ കഴിയുന്നതെന്ന ഖ്യാതിയുള്ള കുറ്റി നേപ്പിയർ ആട്, മുയൽ, ഗിനി പിഗ്, കോഴി, ടർക്കി മുതലായ ചെറിയ ജീവികൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണ്.

തണ്ടിന് നീളം കുറവായതിനാൽ മൃഗങ്ങൾ കഴിക്കാതെ കളയുന്ന ഭാഗങ്ങൾ തീരെ കുറവാണ്.
മറ്റ് ഹൈബ്രിഡ് നേപ്പിയറുകളുടെ അത്ര ഉൽപ്പാദനക്ഷമത ഇല്ലാത്തതിനാൽ പശു, പോത്ത് മുതലായ ജീവികൾക്ക് ഇത് മാത്രമായി കൊടുക്കാൻ, താരതമ്യേന കൂടുതൽ സ്ഥലത്തു കൃഷി ചെയ്യേണ്ടി വരും. അതിനാൽ വലിയ മൃഗങ്ങളുടെ ഭക്ഷണത്തിൽ മറ്റ് ഹൈബ്രിഡ് തീറ്റപ്പുല്ലിനൊപ്പം 25% എങ്കിലും കുറ്റി നേപ്പിയർ ഉൾപ്പെടുത്തിയാൽ അവയുടെ പാൽ ഉൽപ്പാദനവും ഇറച്ചി തൂക്കവും കടകളിൽ നിന്ന് വാങ്ങുന്ന കാലിത്തീറ്റയുടെ അളവ് കുറച്ചുകൊണ്ടു തന്നെ നിലനിർത്താനോ, വർധിപ്പിക്കാനോ സാധിക്കുന്നു.

ഫലമോ തീറ്റ ചിലവിൽ മോശമല്ലാത്തൊരു തുക മിച്ചം പിടിക്കാൻ സാധിക്കുന്നു.
ഏകദേശം ഒരു മീറ്റർ പരമാവധി ഉയരം വെക്കുന്ന കുറ്റി നേപ്പിയറിൽ ഇല എണ്ണം മറ്റ്‌ പുല്ലിനങ്ങളെക്കാൾ കൂടുതലാണ്. അത് തന്നെയാണ് ഇവയ്ക്ക് പീലി വിരിച്ച മയിലിന്റെ അഴക് നൽകുന്നതും.

45 ദിവസ ഇടവേളകളിൽ വെട്ടി എടുക്കാവുന്ന ഇവയ്ക്ക് ചുവട്ടിൽ നിന്ന് അഞ്ചും ആറും ഇരട്ടി പുതിയ തളിർപ്പുകൾ പൊട്ടിയുണ്ടാകുന്നു. മറ്റെല്ലാ പുല്ലിനങ്ങളെക്കാളും വേഗത്തിൽ ചുവട് വിസ്തീർണ്ണം വർധിക്കുന്ന കുറ്റി നേപ്പിയർ തണൽ ഉള്ള സ്ഥലങ്ങളിലും, മറ്റ് വലിയ മരങ്ങളുടെ അടിയിൽ ആയാലും മികച്ച വിളവ് നൽകുന്നവയാണ്.

ഉയരം കൂടിയ ഹൈബ്രിഡ് തീറ്റപ്പുൽ ഇനങ്ങൾ തങ്ങളുടെ പരിമിതമായ സ്ഥല സൗകര്യത്തിൽ വളർത്തി വീടും പരിസരവും കാട് പോലെ ആക്കാൻ ആഗ്രഹിക്കാത്തവർക്ക് ഉത്തമ ഇനമാണ് കുറ്റി നേപ്പിയർ.

5 മുളപ്പുകൾ വീതമുള്ള തണ്ടിന് 4 രൂപയാണ് വില.
കൊറിയർ ചാർജ് പുറമെ.
കേരളത്തിൽ എല്ലായിടത്തേക്കും കൊറിയർ സൗകര്യം ലഭ്യമാണ്.
ഓർഡർ ഉറപ്പ് വരുത്താനായി നേരിൽ വിളിക്കൂ.

Dwarf Napier/ കുറ്റി നേപ്പിയർ വിൽപ്പനക്ക്.
ഗോൾഡൻ ഫാം,
താമരശ്ശേരി,
കോഴിക്കോട്.
Mob : 9074704630.

English Summary: For more cow milk use dwarf napier grass

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds