<
  1. Livestock & Aqua

നായ വളർത്തൽ ഇഷ്ടപ്പെടുന്നവർക്ക് വിപണി മൂല്യമുള്ള റോട്ട് വീലർ തന്നെ മികച്ച ഇനമായി തെരഞ്ഞെടുക്കാം

കാവൽ നായകളിൽ ഏറ്റവും പേരുകേട്ട ഇനമാണ് റോട്ട് വീലർ. അസാമാന്യമായ കരുത്തും ഓർമയും സ്നേഹവും ഗാംഭീര്യ സ്വഭാവമുള്ള കാവൽ നായകളിൽ ഏറ്റവും മികച്ച ഇനമായി റോട്ട് വീലറിനെ കണക്കാക്കാം.

Priyanka Menon
റോട്ട് വീലർ
റോട്ട് വീലർ

കാവൽ നായകളിൽ ഏറ്റവും പേരുകേട്ട ഇനമാണ് റോട്ട് വീലർ. അസാമാന്യമായ കരുത്തും ഓർമയും സ്നേഹവും ഗാംഭീര്യ സ്വഭാവമുള്ള കാവൽ നായകളിൽ ഏറ്റവും മികച്ച ഇനമായി റോട്ട് വീലറിനെ കണക്കാക്കാം. ഇന്ന് റോട്ട് വീലറിനെ വളർത്തി ആദായം ഉണ്ടാക്കുന്ന അനവധി പേർ നമുക്ക് ചുറ്റും ഉണ്ട്. റോട്ട് വീലറിനെ വളർത്താൻ ആഗ്രഹിക്കുന്നവർ അതിൻറെ പരിപാലനമുറകളെ പറ്റിയും പ്രത്യേകിച്ച് ഭക്ഷണക്രമത്തെ കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കണം

റോട്ട് വീലർ നായകളുടെ ഭക്ഷണക്രമം

എല്ലാത്തരത്തിലുള്ള ഭക്ഷണവും ഇഷ്ടപ്പെടുന്ന നായ വർഗ്ഗമാണിത്. ഇവ നല്ല രീതിയിൽ ഉള്ള വളർച്ച പ്രാപിക്കുവാൻ സമീകൃതാഹാരം വിപണിയിൽ നിന്ന് വാങ്ങി നൽകുന്നതാണ് ഉത്തമം. തീറ്റച്ചെലവ് പൊതുവേ കൂടുതലാണ് ഈ ഇനത്തിന്. അതുകൊണ്ടുതന്നെ ഇറച്ചി കടകളിലെ വിലകുറഞ്ഞ പൊടി ഇറച്ചി വാങ്ങി വൃത്തിയാക്കി വേവിച്ച ചോറ് നൽകുന്നതാണ് ഏറ്റവും ലളിതമായ രീതി.

ആദ്യത്തെ മൂന്നു മാസങ്ങളിൽ മൂന്നു നേരവും ഭക്ഷണം നൽകാം. 12 മാസത്തിനുശേഷം അത് രണ്ടു നേരം ആക്കി ചുരുക്കാം. കാൽസ്യവും വിറ്റാമിനുകളും മൃഗ ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകണം. പാൽ, മുട്ട തുടങ്ങിയവയെല്ലാം ഇവയ്ക്ക് നൽകാവുന്നതാണ്.

The Rottweiler is one of the most popular breeds of watch dogs. The Rottweiler is considered to be one of the best watch dogs in the world, with extraordinary strength, memory and love.

ശരീരസംരക്ഷണം

ദിവസേന രോമം വൃത്തിയാക്കുകയും ആഴ്ചയിലൊരിക്കൽ ഷാമ്പു തേച്ച് കുളിപ്പിക്കുകയും വേണം. വിര നശിപ്പിക്കൽ രണ്ടു മാസത്തിലൊരിക്കൽ എന്ന രീതിയിൽ നടത്തണം. ദിവസേന നടത്തുന്നതും മൂട കുത്തനെയുള്ള നട കയറ്റുന്നതും നായകളുടെ ആരോഗ്യത്തിന് നല്ലതാണ്. ആറുമാസത്തിലൊരിക്കല്ലെങ്കിലും മൃഗഡോക്ടറെ കാണിച്ചിരിക്കണം. ഏകദേശം ഒന്നര രണ്ടു വയസ്സ് ആകുമ്പോൾ മദി ലക്ഷണങ്ങൾ കാണിക്കും. ആർത്തവം ആരംഭിച്ച് 12 ദിവസമോ 14 ദിവസമോ കഴിഞ്ഞു ഇണ ചേർക്കുന്നതാണ് നല്ലത്. ലൈസൻസ് ഉള്ള ബ്രീഡർ ആയിരിക്കണം ഇണ ചേർക്കേണ്ടത്. ഇണ ചേർക്കുന്ന ആൺ നായയും സർട്ടിഫൈഡ് ചെയ്തത് ആയിരിക്കണം. ഇണ ചേർക്കുന്ന ആൺനായയുടെ സർട്ടിഫിക്കറ്റ് കോപ്പിയും വാങ്ങി വച്ചിരിക്കണം കാരണം ഇവ വില്പനയ്ക്ക് ഒരുക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നതിന് ഇവ രണ്ടും അത്യാവശ്യമായി വരും.

ഇതിൻറെ ഗർഭകാലയളവ് 62 ദിവസമാണ്. ഒരു പ്രസവത്തിൽ ഏകദേശം 13 കുഞ്ഞുങ്ങൾ വരെ ഉണ്ടാകും. 25 ദിവസം കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് ദ്രാവകരൂപത്തിലുള്ള ഭക്ഷണം നൽകി തുടങ്ങാം. പ്രസവം കഴിഞ്ഞ ഉടൻ ഇന്ത്യൻ കെന്നൽ ക്ലബ്ബിൽ രജിസ്റ്റർ ചെയ്തിരിക്കണം. പ്രസവം കഴിഞ്ഞ് ഏകദേശം 40 ദിവസം പ്രായമാകുമ്പോൾ കുഞ്ഞുങ്ങൾക്ക് എല്ലാ തരത്തിലുള്ള ഭക്ഷണങ്ങൾ നൽകി തുടങ്ങാം. റോട്ട് ​വീലർ വളർത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും വിനോദ,സുരക്ഷ, വരുമാനമാർഗങ്ങൾ അടിസ്ഥാനപരമായി അറിഞ്ഞിരിക്കണം.

English Summary: For those who love dog breeding, the market value Rottweiler itself is a great choice

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds