ഹിമാചൽ പ്രദേശിലും ജമ്മുകാശ്മീരിലുമായി കാണപ്പെടുന്ന രോമം നിറഞ്ഞ ആടിനമാണ് ഗഡ്ഡി. ഹിമാലയൻ വെള്ള, ചമ്പ, ഗലൻ, ഗായകൻ, കാൻഗ്ര എന്നീ പേരുകളിലും ഈ ഇനം അറിയപ്പെടുന്നു. ഇത്തരം ആളുകളെ ഉപജീവനത്തിനായി വളർത്തുന്ന ഗഡ്ഡി വിഭാഗക്കാരിൽ നിന്നാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്.
ഹിമാചൽ പ്രദേശിലെ ചന, കാഗ്ര, കുളു, സിംല ജില്ലകളിലും ജമ്മു കാശ്മീരിലെ ജമ്മുവിലുമാണ് പ്രധാനമായും ഇവയെ കാണുന്നത്. രോമത്തിനും ഇറച്ചിക്കുമായി വളർത്തുന്ന ആടുകളാണെങ്കിലും മറ്റു ഗതാഗത ഭാരവാഹകമാർഗങ്ങൾ കുറവായ മലമ്പ്രദേശങ്ങളിൽ പരമ്പരാഗത ഭാരവാഹകരായും ഇവയെ ഉപയോഗിക്കുന്നു. ഒരു ആടിന് ശരാശരി 8 കിഗ്രാം ഭാരം ചുമക്കാൻ കഴിയും. അതിനുതകുന്ന രീതിയിൽ ഉറച്ചകാലുകളാണ് ഇവയുടേത്. വെളുത്ത നിറമാണ് പ്രധാനമായും ഇവയുടേത്.
എന്നാൽ ചില ആടുകൾ കറുത്തനിറത്തിലും കാണപ്പെടുന്നു. ആണിനും പെണ്ണിനും കൊമ്പുകൾ ഉണ്ടാകും. നീളമേറിയ കൊമ്പുകളാണ് ഇവയുടേത്. മുകളിലേക്കും പുറകിലേക്കുമായാണ് കൊമ്പുകൾ സ്ഥിതിചെയ്യുന്നത്. ചിലപ്പോൾ ചിലപ്പോൾ പിരിയൻ കൊമ്പുകളും കാണാവുന്നതാണ്. കട്ടിയേറിയ തൊലിയാണ് ഇവയുടേത്. നീളമേറിയ രോമങ്ങൾ കാണപ്പെടുന്നു. തൂങ്ങിക്കിടക്കുന്ന ചെവികളുടെ അറ്റം കൂർത്തതായിരിക്കും. മേഞ്ഞുനടന്ന് തീറ്റ തേടുന്നവയാണ് ഗഡ്ഡി ആടുകൾ. തണുപ്പുകാലാവസ്ഥയാണ് പൊതുവേ എങ്കിലും വേനൽ കനക്കുമ്പോൾ ഇവ പുല്ലുകൾത്തേടി കൂടുതൽ ഉയരമുള്ള ഹിമാലയൻ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നു.
Share your comments