പോഷക പ്രാധാന്യം പരിഗണിച്ചാൽ പച്ചക്കറി വിപണിയിലെ താര രാജാവാണ് മുരിങ്ങയില. അതുകൊണ്ടുതന്നെ പശുക്കൾക്ക് മുരിങ്ങയില നൽകിയാൽ ഉണ്ടാകുന്ന ഗുണ ഫലങ്ങൾ അനവധിയാണ്. ധാരാളം ക്ഷീരകർഷകർ നമ്മുടെ നാട്ടിൽ പശുക്കൾക്ക് മുരിങ്ങയില പാലുല്പാദന വർധനവിനും പോഷക സുരക്ഷക്കും വേണ്ടി നൽകിവരുന്നു.
കാലിത്തീറ്റയ്ക്ക് ബദലായി മുരിങ്ങയില നൽകുന്നതിന് പ്രധാന കാരണം ഇതിൽ സമ്പുഷ്ടമായ അതിൽ മാംസ്യവും കാൽസ്യവും അടങ്ങിയിരിക്കുന്നു എന്നതാണ്. 20 ശതമാനം മാംസ്യവും,1.48 ശതമാനം കാൽസ്യവും ഇതിലുണ്ട്. ഇതുകൂടാതെ സിങ്ക്, ഇരുമ്പ്, മാഗ്നനീസ്, കോപ്പർ,പൊട്ടാസ്യം,സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു.
Therefore, the benefits of giving coriander leaves to cows are numerous. Many dairy farmers in our country are providing cows with coriander milk to increase milk production and nutritional security.
ഒരു ദിവസം നാലു കിലോ മുരിങ്ങയില നൽകിയാൽ 60 ഗ്രാം കാൽസ്യം ഉള്ളിൽ ചെന്നതായി കണക്കാക്കാം സ്ഥിരമായി മുരിങ്ങയില കഴിക്കുന്ന പശുക്കൾക്ക് ഒരുവർഷം നൽകുന്ന കാൽസ്യം പൊടിയിൽ രണ്ട് കിലോ വരെ ഇതിൽ കുറവുണ്ടാകും. 16 ശതമാനത്തിലേറെ നാരുകളും 4 ശതമാനത്തോളം കൊഴുപ്പും മുരിങ്ങയിൽ ഉണ്ട്. മുരിങ്ങയില മാത്രമല്ല അതിൻറെ തണ്ടും പശുക്കൾക്ക് ഏറെ പ്രിയമാണ്. മുരിങ്ങ കൃഷി ചെയ്യുമ്പോൾ കിളച്ചൊരുക്കി സ്ഥലത്ത് വാരങ്ങൾ എടുത്ത് വിത്തുപാകി ആണ് ആരംഭിക്കേണ്ടത്. വരികൾ തമ്മിൽ ഒരു അടിയും നിരകൾ തമ്മിൽ രണ്ടര അടിയും അകലം പാലിക്കണം. ചെടി വളരുന്നതിനനുസരിച്ച് ചാണകം, യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകാം. ആദ്യ വിളവെടുപ്പിൽ തന്നെ ഒരേക്കറിൽ നിന്ന് ഏകദേശം 40 ടൺ ഉൽപ്പാദനക്ഷമത അധികം നേടാൻ നമുക്ക് സാധിക്കും. ഏകദേശം എഴുപതാം ദിവസം തൊട്ട് വിളവെടുപ്പ് നടത്താം. ചെടിക്ക് 90 ദിവസത്തെ വളർച്ച അനുവദിച്ചാൽ ഇതിലും മികച്ച വിളവ് ലഭിക്കും. മൂപ്പെത്തിയ തണ്ടുകൾ വെട്ടിയാൽ പുതുനാമ്പുകൾ ഉണ്ടാവുകയും, വീണ്ടും ഇതിൽ നിന്ന് ലാഭം എടുക്കാൻ നമുക്ക് സാധിക്കും. മുരിങ്ങയിലയും ഇളം തണ്ടുകളും പശുക്കൾക്ക് നൽകുന്നതോടെ പാലുല്പാദനം ഇരട്ടിയാകും എന്നകാര്യം ഉറപ്പാണ്. കൂടാതെ പാലിന് കൊഴുപ്പ് വർദ്ധിക്കുകയും ചെയ്യും.
മുരിങ്ങകൃഷി ചെയ്യുന്നതോടൊപ്പം പല ഇടവിളകളും നമുക്ക് ചെയ്യാം. കൂടാതെ തെങ്ങിന് ഇടവിളയായി മുരിങ്ങ കൃഷി ചെയ്താൽ കർഷകന് കൂടുതൽ ലാഭമാണ്. വേനൽക്കാലത്തും മുരിങ്ങയില ക്ഷാമം ഉണ്ടാവുകയില്ല. അടുത്തിടെ നടത്തിയ ഒരു പഠന ഫലത്തിന് അടിസ്ഥാനത്തിൽ മുരിങ്ങയില നൽകുന്നതുവഴി പശുക്കളുടെ ഭാരത്തിൽ 32 % വർദ്ധനവും പാലുൽപാദനത്തിൽ 50% വർധനവും ലഭിച്ചിട്ടുണ്ട്.
Share your comments