ആടുവളർത്തൽ ഒരു വ്യാവസായിക സംരംഭമാക്കാൻ ആഗ്രഹിക്കുന്നവർ ഏറെ ശ്രദ്ധിക്കേണ്ട മേഖലയാണ് കൂടുനിർമാണം. ഈ സംരംഭത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പശ്ചാത്തല സൗകര്യമായാണ് കൂടുകളെ കണക്കാക്കുന്നത്. കാരണം, ജീവിതത്തിന്റെ പകുതിസമയവും ആടുകൾ ചിലവഴിക്കുന്നത് കൂടുകളിലാണ്.
ആടുകൾക്ക് കൂടു തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
4 അടി പൊക്കമുള്ള തൂണുകൾക്ക് മേൽ 1 - 1.5 സെ.മീ വിടവുള്ള പലകകൾ നിരത്തി അതിനും മീതെ വേണം കൂട് കെട്ടാൻ. വിടവിലൂടെ മൂത്രവും കാഷ്ഠവും താഴേക്ക് വീഴുന്നതിനാൽ കൂട് വൃത്തിയായി കിടക്കുവാൻ സഹായകമാകും.
.തൂണുകൾക്കിടയിലുള്ള തറ കോൺക്രീറ്റു ചെയ്താൽ പലകകൾക്കിടയിലൂടെ ആട്ടിൻ കാട്ടം താഴേക്ക് വീഴുകയും ആഴ്ചയിലൊരിക്കൽ കോരി ചാണകക്കുഴിയിലിട്ട് അതിന്റെ വിൽപനയിൽ നിന്നും ഫാമിന്റെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും.
കൂടിന്റെ തറയും മേൽക്കൂരയും പ്രാദേശികമായി ലഭിക്കുന്ന മുള, പന മുതലായവ ഉപയോഗിച്ച് പണിയാവുന്നതാണ്.
കൂടിന്റെ മുൻവശത്ത്, 4 - 6 സെ.മീ. അകലത്തിൽ അഴികൾ ഉറപ്പിക്കുക അതിന് മുന്നിൽ നീളത്തിൽ ഒരു തീറ്റത്തൊട്ടി പണിയുക (15 സെ.മി പൊക്കം: 20 സെ.മി വീതി) ഒപ്പം തന്നെ രണ്ട് അഴികൾക്കിടയിലുള്ള ഒരു അഴി പൊക്കി ആടിന്റെ തല തീറ്റത്തൊട്ടിയിലേക്ക് ഇട്ടതിന് ശേഷം കണിയിലിട്ട് പൂട്ടുവാനുള്ള സംവിധാനം കൂടിചെയ്താൽ ഓരോ ആടിനും കൃത്യമായി തീറ്റ ലഭിക്കുന്നുണ്ടെന്ന് ഉറപ്പിക്കുവാൻ സാധിക്കുന്നു.
കൂടിന്റെ പിൻവശത്ത് ശുദ്ധവെള്ളത്തൊട്ടിയും (5 മീ. നീളം X 20 വീതി X 15 സെ.മി പൊക്കം) സിമന്റിൽ തന്നെ ചെയ്യുക. സാധിക്കുമെങ്കിൽ automatic waterer-കുടിക്കും തോറും നിറഞ്ഞു വരുന്ന സംവിധാനം ചെയ്യുക.
ഒരു മുതിർന്ന പെണ്ണാടിന് നിൽക്കുവാൻ 1 ചതുരശ്രമീറ്റർ സ്ഥലം ആവശ്യമാണ്. ഒരു കൂട്ടിൽ 25 ആടിനെ വരെ താമസിപ്പിക്കാം. . ഓരോ കൂട്ടിലും ചെറിയൊരു സ്ഥലം (5 മീ. നീളം x 1 മീ. വീതി) കമ്പിവലയിട്ട് തിരിച്ച് കുട്ടികൾക്കുള്ള കൂടായി നിലനിർത്തുന്നത്. നന്നായിരിക്കും. കുഞ്ഞുങ്ങളെ കുറച്ചുനേരം പിടിച്ച് ഇടാനോ, സുഖ മില്ലാത്തതിനെ മാറ്റിയിടാനോ ഉപകരിക്കും.
കാറ്റും വെളിച്ചവും നല്ലതുപോലെ പ്രസവിച്ച് മൂന്ന് മാസം വരെ തള്ളയേയും കുഞ്ഞിനേയും ഒരുമിച്ച് പാർപ്പിക്കാം.
വളരുന്ന പെൺകുഞ്ഞുങ്ങളെ (3-6 മാസം & 6-12 മാസം) പ്രത്യേകം പാർപ്പിച്ച് നല്ല ശ്രദ്ധ നല്കുക.
മൂന്ന് മാസം ഗർഭം കഴിഞ്ഞാൽ അടുത്ത രണ്ട് മാസത്തേക്ക് ഗർഭിണികളുടെ ഷെഡിൽ പാർപ്പിച്ച് പ്രത്യേക പരിചരണം നല്കുക. തിരഞ്ഞെടുത്ത മുട്ടൻമാരെ അഞ്ച് മാസം മുതൽ പ്രത്യേകം താമസിപ്പിച്ച് നല്ല ശ്രദ്ധ കൊടുത്ത് വളർത്തുക. ഒരു മുതിർന്ന മുട്ടനാടിന് നിൽക്കുവാൻ 2.5 ചതുരശ്ര മീറ്റർ സ്ഥലം ആവശ്യമാണ്.
Share your comments