<
  1. Livestock & Aqua

ആടുകളെ വളർത്തുന്നവർ കൈവശം സൂക്ഷിക്കേണ്ട രേഖകൾ

ഫാമിന്റെ ലാഭനഷ്ടങ്ങളുടെ കണക്കെടുക്കാൻ രേഖകൾ ആവശ്യമാണ്. ഫാമിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്കുതകുന്ന, മെച്ചപ്പെട്ട ആട്ടിൻ കുട്ടികളെ തിരഞ്ഞെടുത്ത് വളർത്തുവാനും രേഖകൾ വേണം.

Arun T

ഫാമിന്റെ ലാഭനഷ്ടങ്ങളുടെ കണക്കെടുക്കാൻ രേഖകൾ ആവശ്യമാണ്.

ഫാമിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്കുതകുന്ന, മെച്ചപ്പെട്ട ആട്ടിൻ കുട്ടികളെ തിരഞ്ഞെടുത്ത് വളർത്തുവാനും രേഖകൾ വേണം.

വലിയ ഫാമുകളിൽ പ്രത്യേകമായി തീറ്റ, പാലുല്പാദനം, ശരീരഭാരം, ഇണചേർക്കൽ, ജനനം, മരണം/വില്പന എന്നിവയ്ക്ക് രജിസ്റ്ററുകൾ ആവശ്യമാണ്.

വീടുകളിൽ അഞ്ചിൽ താഴെ ആടുകളെ വളർത്തുന്നവർക്ക് ഒരു നോട്ട്ബുക്കിന്റെ വിവിധ പേജുകളിൽ ഓരോ ആടിന്റേയും വിവരങ്ങൾ കുറിച്ച് വയ്ക്കാം.

ജനന തീയതി, വിരയിളക്കിയതിന്റെ പ്രതിരോധ കുത്തിവയ്പ് ചെയ്തതിന്റെ വിവരങ്ങൾ, മദി കാണിച്ചതിന്റെ തിയതി, ഇണ ചേർത്തതിന്റെ കൃത്രിമ ബീജ സങ്കലനം ചെയ്തതിന്റെ വിവരങ്ങൾ, പ്രസവം, കുട്ടികൾ, അസുഖം മുതലായവ.

ഫാമിന്റെ ഉത്പാദനശേഷി, വരവു ചെലവുകൾ മുതലായവ കൃത്യമായ രേഖകളിൽ നിന്ന് നേരിട്ട് മനസ്സിലാക്കാവുന്നതാണ്. മറ്റു ചിലത് കണക്കുകൂട്ടിയെടുക്കാം (ഉദാ:പ്രത്യുത്പാദനശേഷി, വളർച്ചാനിരക്ക്). ഇതിനനുസരിച്ച് ആടുകളെ ഫാമിൽ നില നിർത്തുകയോ വിൽക്കുകയോ ചെയ്യാം.

English Summary: goat farming documents to be kept kjoctar2320

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds