കർഷകന് ഏതു സമയത്തും നല്ല വരുമാനം നൽകുന്ന കൃഷിയാണ് ആടുവളർത്തൽ. പണ്ടുമുതൽക്കേ നമ്മുടെ നാട്ടിൽ പ്രചാരമുള്ള ഒന്നാണ് ആടുവളർത്തൽ. പാലിനും, മാംസത്തിനും, കാഷ്ടത്തിനു പോലും നല്ല വില ലഭിക്കുന്ന ഒന്നാണ് . ഏതു കാലാവസ്ഥയും അതി ജീവിക്കുകയും, കുറഞ്ഞ ചെലവിൽ കൂടും തീറ്റയും ലഭ്യമാക്കാമെന്നതുമാണ് ആടുവളർത്തലിന്റെ മേന്മ.
ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് , വര്‍ദ്ധിച്ച പ്രജനനക്ഷമത, പോഷകമൂല്യമേറിയ ഇറച്ചി, പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ സവിശേഷതകളാണ്. ആട്ടിറച്ചിയുടെ ഉയർന്ന വിലയാണ് ആടുകൃഷിയിലേക്കു കർഷകരെ ആകർഷിക്കുന്ന പ്രധാന ഘടകം. പോഷകമൂല്യത്തില്‍ ആട്ടിറച്ചി മുന്നിട്ടു നില്‍ക്കുന്നു. വന്‍ കയറ്റുമതി സാധ്യതയും ആട്ടിറച്ചിക്കുണ്ട്. ആട്ടിൻപാൽ മറ്റു പാലുകളെ അപേക്ഷിച് പോഷകമൂല്യം കൂടുതൽ ഉള്ളതാണ്.
പ്രായമായവര്‍ക്കും രോഗികള്‍ക്കും ഒരുപോലെ യോജിച്ചതാണ് ഇത്. ആടുവളർത്തൽ വ്യാവസായിക അടിസ്ഥാനത്തിൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർ നല്ലയിനം ആടുകൾ , ശാസ്ത്രീയ രീതിയിലുള്ള ഇവയുടെ പരിചരണം, സമീകൃതമായ തീറ്റ, കൂടുകൾ എന്നിവയെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. യഥേഷ്ടം വെള്ളം, വൈദ്യുതി, വാഹനസൗകര്യം, തീറ്റപ്പുല്‍ കൃഷി ചെയ്യാനുള്ള സ്ഥലം എന്നിവ ഫാമുകള്‍ക്ക് ഉണ്ട് എന്ന് ഉറപ്പു വരുത്തണം.
ആടുകളെ ഇന്ത്യൻ ജനുസ്സുകൾ വിദേശ ജനുസ്സുകൾ എന്നും രണ്ടായി തിരിക്കാം. ഇറച്ചിക്കും പാലിനും വേണ്ടി വളർത്തുന്നവ ഇറച്ചിക്കുമാത്രം വേണ്ടി വളർത്തുന്നവ എന്നും രണ്ടു വിഭങ്ങളായി തിരിക്കാം , ജംനാ പ്യാരി , മലബാറി, സിറോഹി, അട്ടപ്പപ്പടി ബ്ലാക്ക്, ബീറ്റൽ എന്നിവയാണ് സാധാരണയായി കേരളത്തിൽ വളർത്തി വരുന്ന ഇനങ്ങൾ. ആടുകളുടെ കൂട് നിർമ്മിക്കുന്നതിലും ശ്രദ്ധവേണം. വിലകുറഞ്ഞതോ വില കൂടിയതോ എന്നല്ല കാറ്റു, മഴ, മഞ്ഞു വെയിൽ എന്നീ പ്രതികൂല ഘടകങ്ങളിൽ നിന്നും രക്ഷ നല്കുന്നവയായിരിക്കണം കൂടുകൾ. തറയിൽ നിന്ന് രണ്ടടിയെങ്കിലും ഉയരത്തിൽ തട്ട് തയാറാക്കണം.
ഒരു ആടിന് നില്ക്കാൻ ഒരു ചതുരശ്ര മീറ്റർ സ്ഥലം നൽകണം . ആടുകൾക്ക് നൽകുന്ന തീറ്റ വളരെ ശ്രദ്ധിച്ചുവേണം കൈകാര്യം ചെയ്യാൻ . വൃത്തിയുള്ളതും, പഴക്കമില്ലാത്തതുമായ തീറ്റ വേണം നല്കാൻ .പ്ലാവ്, മുരിങ്ങ, പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ആടുകൾക്ക് തീറ്റ നൽകുകയാണെങ്കിൽ ചെലവ് കുറയ്ക്കാം. ആടുകളുടെ അസുഖങ്ങൾക്ക് കൃത്യമായ മരുന്ന്, പ്രസവം, കുട്ടികൾ ഉണ്ടാകുമ്പോൾ നൽകേണ്ട ശാസ്ത്രീയ പരിചരണം എന്നിവ ഒരു മൃഗഡോക്ടറുടെ ഉപദേശപ്രകാരം പാലിക്കണം.
Share your comments