ആടുകളിൽ കാണാറുള്ള തളർച്ചരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ ലക്ഷണങ്ങൾ രൂക്ഷമായി ആട് കിടന്നു പോകാനിടയുണ്ട്. തലച്ചോറിൽ നീർവീക്കം ഉണ്ടാക്കുന്ന പോളിയോ എൻസഫലോ മലേഷ്യ (PEM)എന്ന ഈ രോഗം രൂക്ഷമാകുന്നതോടെ വിറയൽ കാഴ്ചക്കുറവ് എന്നിവയുണ്ടാവുകയും പെട്ടെന്നു കിടപ്പിലാകുകയും ചെയ്യുന്നു. കിടക്കുന്ന സ്ഥിതിയിൽ നിന്നു മാറ്റി മറുവശത്തേക്കാക്കിയാൽ ആട് പെട്ടെന്ന് പിടഞ്ഞ് ആദ്യസ്ഥിതിയിലേക്കു തന്നെ സ്വയം മടങ്ങുന്നു.
കണ്ണിലെ ക്യഷ്ണമണി പിടച്ചു കൊണ്ടിരിക്കുന്നതു മറ്റൊരു ലക്ഷണമാണ്. ശരീരത്തിൽ ബി-1 എന്ന തയമിൻ ജീവകത്തിന്റെ കുറവാണ് രോഗകാരണം. ഇതിന്റെ അഭാവത്തിൽ ധാന്യവസ്തുക്കളിൽ നിന്നു ശരീരത്തിലേക്ക് ഗ്ലൂക്കോസ് ലഭ്യമാകുന്നതിൽ വീഴ്ചയുണ്ടാകുന്നു. ഗ്ലൂക്കോസിന്റെ അഭാവത്തിൽ തലച്ചോറിന്റെ പ്രവർത്തനത്തിനു താളം തെറ്റുന്നു. ലക്ഷണങ്ങൾ കണ്ടാൽ വെറ്ററിനറി ഡോക്ടറെ കാണിച്ച് ഉചിതമായ ചികിത്സ നൽകുക. ജീവകം ബി 1 അടങ്ങിയ കുത്തിവയ്പ് ഉടൻ നൽകണം. ലക്ഷണങ്ങൾ അനുസരിച്ച് ഗ്ലൂക്കോസ്, കാത്സ്യം എന്നിവയും കുത്തിവയ്ക്കാറുണ്ട്. തലച്ചോറിലെ നീർവീക്കം ശമിക്കുന്നതിനുള്ള മരുന്നുകളും നൽകേണ്ടി വന്നേക്കാം.
തയാമിനസ് എന്ന എൻസൈം അടങ്ങിയ ചില പേടികൾ തിന്നുന്ന ആടുകളിൽ തയമിൻ ലഭ്യമാകാതിരിക്കുന്നത് രോഗാവസ്ഥ സങ്കീർണമാക്കാം. ആടുകൾക്ക് ജീവകം 8-1 അടങ്ങിയ ഗുളികകൾ, ടോണിക് എന്നിവ പതിവായോ ഇടയ്ക്കിടയ്ക്കോ നൽകുന്നത് രോഗസാധ്യത കുറയ്ക്കുന്നു. തീറ്റയിലെ അപാകത കാരണം ആമാശയത്തിന്റെ അമ്ല-ക്ഷാര നില (pH) വ്യത്യാസപ്പെടുന്നതും രോഗസാധ്യത കൂട്ടുന്നു. അതിനാൽ ദഹനം എളുപ്പമാക്കുന്ന യീസ്റ്റ് അടങ്ങിയ സപ്ലിമെന്റ് തീറ്റയ്ക്കൊപ്പം നൽകുന്നതും നന്ന്. ജീവകം ബി 1, ബി 12 എന്നിവ ആടുകൾക്ക് ആവശ്യമാണ്. അതിനാൽ ബി ജീവകങ്ങൾ അടങ്ങിയ ഗോതമ്പുത വിട് തീറ്റയിൽ ഉൾപ്പെടുത്തുന്നതു കൊള്ളാം.
Share your comments