പ്രസവസമയത്തു കൃത്യമായ രീതിയിൽ കുട്ടി പുറത്തുപോരാതിരിക്കുക അല്ലെങ്കിൽ കുട്ടിയുടെ പുറത്തേക്കുള്ള സുഗമമായ വരവ് വിവിധ കാരണങ്ങളാൽ തടസ്സപ്പെടുക എന്നതിനാലാണ് വിഷമപ്രസവം സംഭവിക്കുന്നത്. ആടുകളിൽ വിഷമപ്രസവം സംഭവിക്കുന്നത് വളരെ കുറവായാണ് കാണപ്പെടുന്നത്; ഏറെ 5 ശതമാനം മാത്രം.
പ്രസവപൂർവഘട്ടമോ പ്രസവഘട്ടമോ വൈകുകയോ നിശ്ചിതസമയത്തിൽ പൂർത്തീകരിക്കാൻ ബുദ്ധിമുട്ടു നേരിടുകയോ ചെയ്യുമ്പോഴാണ് വിഷമപ്രസവം സംഭവിക്കുന്നത്. ഇതിനുള്ള കാരണങ്ങളെ അമ്മയിൽ നിന്നുള്ള കാരണങ്ങൾ എന്നും കുഞ്ഞിൽ നിന്നുള്ള കാരണങ്ങൾ എന്നും ആടുകളിൽ കണ്ടു വരുന്ന വിഷമപ്രസവങ്ങളുടെ രീതികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം:
1. തലയും ഒരു കാലും പുറത്തേക്കു വരിക. മറ്റൊരു മുൻകാല് ശരീരത്തോട് ചേർന്ന് പുറകോട്ടു നീണ്ടു കിടക്കുന്ന നിലയിലായിരിക്കും.
2. രണ്ടു മുൻകാലുകളും ശരിയായ വിധത്തിൽ തന്നെ ആയിരിക്കും. എന്നാൽ തല ഇരുകാലുകൾക്കുമിടയിൽ താഴേക്കു മടങ്ങിയിരിക്കുന്ന രീതിയിൽ കാണപ്പെടുന്നു.
3. രണ്ടു മുൻകാലുകളും ശരിയായ രീതിയിൽ മുന്നോട്ടു നീണ്ടുതന്നെ ഇരിക്കും. എന്നാൽ തല പുറകിലേക്ക് മടങ്ങികിടക്കുന്ന അവസ്ഥയിൽ ആയിരിക്കും.
4. പിൻകാലുകൾ പുറത്തേക്കുവരുന്ന രീതിയിൽ കാണപ്പെടുന്നു. ഇത്തരം അവസ്ഥകളിൽ സ്വാഭാവിക പ്രസവത്തിൽ കുഞ്ഞിന്റെ കിടപ്പു കമിഴ്നരീതിയിലായിരിക്കും. വിഷമപ്രസവത്തിലാകട്ടെ, കുട്ടിയുടെ കിടപ്പു മലർന്നു കിടക്കുന്ന രീതിയിലായിരിക്കും. കുഞ്ഞിന്റെ നടുഭാഗം മാത്രം കാണപ്പെടുക അതും യഥാർഥത്തിൽ
കൈകൾ ഉള്ളിൽ കടത്തി പരിശോധിച്ചാൽ മാത്രം മനസ്സിലാവുക.
5. കൈകാലുകൾ കണ്ടുപിടിക്കാനും സാധിക്കില്ല. വിഷമപ്രസവത്തിലെ തന്നെ ഏറ്റവും വിഷമം പിടിച്ചതായി കരുതപ്പെടുന്നതാണിത്. കുഞ്ഞിന്റെ തലയും ഒരു മുൻകാലും പുറത്തേക്കു വരുന്ന രീതിയിലായിരിക്കും ഒരു കാൽ പിറകിലേക്ക് മടങ്ങികിടക്കുകയായിരിക്കും. എന്നാൽ കുട്ടി മലർന്നു കിടക്കുന്നതിനാൽ തല മലർന്ന രൂപത്തിലായിരിക്കും കാണുക.
6. രണ്ടു മുൻകാലുകളും പുറകിലേക്ക് മടക്കി തല മാത്രം പുറത്തേക്കു വരുന്ന രീതി.
7. ഇരട്ടകുട്ടികളിൽ രണ്ടും ഒരേ സമയം പുറത്തേക്കു വരാൻ ശ്രമിക്കുക. ഒന്നിന്റെ മുൻഭാഗം മറ്റൊന്നിന്റെ പിൻഭാഗവും വരുന്ന രീതിയിൽ ഒന്നിന് മുകളിൽ ഒന്നായി കിടക്കുന്ന രീതി.
8. വിവിധ ശാരീരിക വൈകല്യങ്ങൾ നിമിത്തമോ പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങുകയോ മറ്റോ സംഭവിക്കുകയോ. അമിത സമ്മർദം കാരണം ഗർഭപാത്രത്തിനു കേട് സംഭവിക്കുകയോ ഒക്കെ നടക്കുന്നതും വിഷമപ്രസവത്തിനു കാരണമാകും
Share your comments